Friday, September 21, 2018 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.59 PM

അമ്മമനസിനെ തോല്‍പ്പിക്കും പുണ്യം...ഈ ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പാലുമായി ഈ മനുഷ്യന്‍ ഉണ്ടാകും

 Madurai Bus Stand, Hungry Infants,  Free Milk

കുഞ്ഞുങ്ങളുമായി പുറത്തിറങ്ങിയാല്‍ അമ്മമാരെ ഏറ്റവും വിഷമിപ്പിക്കുന്ന പ്രശ്‌നമാണ് പൊന്നോമനകളുടെ ഭക്ഷണം. മുലപ്പാല്‍ കുടി നിര്‍ത്തുന്ന കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാലാണ് അമ്മമാര്‍ കൈയില്‍ കരുതുക. എന്നാല്‍ യാത്രാമധ്യേ പലപ്പോഴും പാല്‍ കുഞ്ഞുങ്ങള്‍ക്ക് തികയാതെ വരികയും ചെയ്യും. അതോടൊപ്പം പുറത്തുനിന്ന് വാങ്ങുന്ന പാല്‍ എത്രമാത്രം നല്ലതാണെന്ന കാര്യത്തിലും അമ്മമാര്‍ക്ക് ആധിയാണ്.

എന്നാല്‍ തമിഴ്‌നാട്ടിലെ മധുര മാട്ടുത്തവാണി ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പാലുമായി ഈ മനുഷ്യന്‍ ഉണ്ടാകും. ഇവിടെ എത്തുന്ന കുഞ്ഞോമനകള്‍ക്കായി സൗജന്യമായാണ് ഈ പുരുഷമനസ് ശുദ്ധമായ പാല്‍ ഒരുക്കുന്നത്.

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ആ സംഭവം. ഗുണ സുരേഷ് തന്റെ കുടുംബത്തോടൊപ്പം ചെന്നൈയിലേയ്ക്കുള്ള യാത്രാമധ്യേ ബസ് കോയമ്പടം ബസ് ടെര്‍മിനലില്‍ കേടായി കിടന്നു. അതും നട്ടുച്ചയ്ക്ക്. ഗുണ യുടെ സഹോദരന്റെ കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് പാലിനായി കരച്ചില്‍ തുടങ്ങി. ആ സമയത്ത് അവിടെ അടുത്ത് പാല്‍ കിട്ടുന്ന ഇടം കണ്ടെത്തിയെങ്കിലും അത് കേടായ പാലാണ് കുഞ്ഞിനായി കിട്ടിയതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗുണ യ്ക്ക് തിരിച്ചറിവ് ഉണ്ടായത്.

ആ സംഭവത്തോടെ കുഞ്ഞുങ്ങള്‍ക്കായി ശുദ്ധമായ പാല്‍ ലഭ്യമാക്കുന്ന ഒരിടം ഗുണ ഒരുക്കി. നൂറു കണക്കിന് അമ്മമാരാണ് കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ എത്തുന്നത്. ഒരു ദിവസം ഏകദേശം 20 ഓളം കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാറുണ്ടെന്ന് ഗുണ പറയുന്നു. സാമ്പത്തികശേഷി ഇല്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിഗണയും ഈ മനസ് നല്‍കാറുണ്ട്. ലാഭങ്ങള്‍ ഒന്നും പ്രതീക്ഷിക്കാത്ത ഒരു സേവനം. ഇതേ സേവനം മറ്റു സ്ഥലങ്ങളിലേയ്ക്കും വ്യാപിപ്പിക്കനമെന്നാണ് ഗുണയുടെ വലിയ ആഗ്രഹം. അമ്മമാരുടെ മനം നിറയുന്ന, അമ്മ മനസിനെ തോല്‍പ്പിക്കും പുണ്യമാകുകയാണ് ഗുണ.

Ads by Google
Sunday 29 Oct 2017 01.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW