Friday, November 16, 2018 Last Updated 34 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 11.56 AM

ഹോട്ടലുകളില്‍ ഇനി ' ബിയര്‍ വാറ്റാം'..: ശുപാര്‍ശയുമായി എക്‌സൈസ്

Beer,  Excise

തിരുവനന്തപുരം: ഹോട്ടലുകളില്‍ ബിയര്‍ വാറ്റാനുള്ള പുതിയ പദ്ധതിയുമായി എക്‌സൈസ്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ ശിപാര്‍ശ നല്‍കുമെന്നാണ് വിവരം. ബംഗളൂരുവിലേതുപോലെ ഈ സംവിധാനം നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച പഠിക്കാന്‍ സര്‍ക്കാര്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചിരുന്നു. മൈക്രോ ബ്രൂവറി തുടങ്ങാന്‍ അപേക്ഷയുമായി പത്ത് ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ ഇതിനോടകം സമീപിച്ചിട്ടുണ്ട്.

ബംഗളുരുവിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിംഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ജനദ്രോഹപരമായ മദ്യനയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും, ഇത് കൂടുതല്‍ വിപുലമാക്കാനുള്ള കാര്യങ്ങളാണ് എക്‌സൈസ് കമ്മീഷണര്‍ ചെയ്യുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു. ഇതു കേരളത്തെ വലിയ ദുരന്തത്തിലേയ്ക്കു നയിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW