Monday, October 30, 2017 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 11.26 AM

കരീബീയന്‍ കടലില്‍ നിന്ന് ക്യാമറ കണ്ണില്‍ കുടുങ്ങിയത് ഭീമന്‍ കൂമ്പാരം: 'കൂമ്പാരമല' യുടെ ഞെട്ടലില്‍ ലോകം

Shocking photo, Caribbean Sea,  Human waste

കരീബിയന്‍ കടലില്‍ നിന്ന് ക്യാമറക്കണ്ണില്‍ കുടുങ്ങിയത് ഭീമന്‍ കൂമ്പാരമല. കരീബിയന്‍ കടലില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ പ്ലാസ്റ്റിക് കൂമ്പാരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

പല വലിപ്പത്തിലും, പല രൂപത്തിലുമുള്ള പ്ലാസ്റ്റിക്കുകള്‍ ഒഴുകി നടക്കുകയാണവിടെ. ചെറിയ ഫോര്‍ക്ക് മുതല്‍ വലിയ പ്ലാസ്റ്റിക് പാത്രങ്ങളും സഞ്ചികളും കുപ്പികളുമാണ് ഇവിടെ അടിഞ്ഞുകൂടി ഭീമന്‍ കൂമ്പാരമല ആയിരിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ കീഴില്‍ പെട്ടവയാണ് നിലവില്‍ പ്ലാസ്റ്റിക് കൂമ്പാരം അടിഞ്ഞിരിക്കുന്ന ഈ ദ്വീപുകള്‍.

കരോളിന്‍ പവര്‍ എന്ന അമേരിക്കന്‍ ഫോട്ടോഗോഫറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തിരക്കേറിയ കപ്പല്‍ പാതയ്ക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഈ ഭീമന്‍ പ്ലാസ്റ്റിക് മാലിന്യം സമുദ്രജീവികളിലേയ്ക്കു വ്യാപകമായ തോതില്‍ പ്ലസ്റ്റിക്കെത്താനും അവയുടെ കൂട്ടമരണത്തിനു കാരമാകാനും ഈ മാലിന്യ കൂമ്പാരത്തിനു കഴിയുമെന്നാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

കടലില്‍ ഭീമന്‍ കൂമ്പാരമായി ഇവ ഒഴുകി നടക്കുന്നതിനാല്‍ ഇവ നീക്കം ചെയ്യുന്നത് ചിലവേറിയ പ്രക്രിയ ആയതിനാല്‍ മിക്ക രാജ്യങ്ങളും ഇതിനു തയാറാവില്ല. കരീബിയന്‍ ദ്വീപിനു ചുറ്റും പലയിടത്തായി ഇത്തരം വലിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.

Ads by Google
Advertisement
Advertisement
Sunday 29 Oct 2017 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW