Sunday, January 14, 2018 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.35 AM

പെണ്‍ശബ്‌ദം -കവിത

uploads/news/2017/10/160078/sun4.jpg

പെണ്‍ശബ്‌ദമാണിത്‌ പെണ്‍ശബ്‌ദം
ഒന്നിച്ച്‌ ഒരു കടലായി വരുന്നവര്‍
ജയിലില്‍ കിടക്കും നിന്നെ ഒന്നു കാണാന്‍
നിനക്ക്‌ മാപ്പില്ല, നിനക്ക്‌ മാപ്പില്ല
കത്തികൊണ്ടെന്നെ
നീ കുത്തിനോവിച്ചപ്പോഴും
കരഞ്ഞില്ല ഞാനൊരിക്കലും
കണ്ണുകള്‍ തുറന്നു ഞാന്‍ പെണ്ണായിനിന്നു
കൂടപ്പിറപ്പായി കരുതി കൂടെനിര്‍ത്തി
വളര്‍ത്തിയതോ എന്റെ തെറ്റ്‌?
അന്നു ഞാന്‍ അറിഞ്ഞില്ല
എന്നെ 'തീര്‍ക്കാന്‍' നിനക്കാരോ
'ക്വട്ടേഷന്‍' തന്ന കഥ...
നീ എന്നെ ചതിച്ചില്ലേ,
സാധാരണ പെണ്ണിന്റെ ജീവിതം
ജീവിക്കാന്‍ എന്റെ
സ്വാതന്ത്യം, അവകാശം എല്ലാം
നീ ഹനിച്ചില്ലേ
നിനക്ക്‌ മാപ്പില്ല, നിനക്ക്‌ മാപ്പില്ല
പെണ്‍ശബ്‌ദമാണിത്‌, പെണ്‍ശബ്‌ദം
ഒന്നിച്ച്‌ ഒരു കടലായി വരുന്നവര്‍
ജയിലിലെ നിന്റെ ജീവിതം ഒന്നു കാണാന്‍.

ജി.ഹരിക്യഷ്‌ണന്‍ തമ്പി

Ads by Google
Sunday 29 Oct 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW