Thursday, January 11, 2018 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.24 AM

ഉദയംപേരൂര്‍ സുന്നഹദോസിനെപ്പറ്റി എറണാകുളത്ത്‌ ദേശീയ സെമിനാര്‍

കൊച്ചി: "ഉദയംപേരൂര്‍ സുന്നഹദോസ്‌- ഇന്ത്യന്‍ നവോത്ഥാനത്തിന്‌ ഒരാമുഖം" എന്ന വിഷയത്തില്‍ നവംബര്‍ 10, 11 തിയതികളില്‍ എറണാകുളത്ത്‌ ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കും. കെ.ആര്‍.എല്‍.സി.ബി.സി. ഹെറിറ്റേജ്‌ കമ്മിഷന്‍, കേരള ലാറ്റിന്‍ കാത്തലിക്‌ ഹിസ്‌റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത്‌ മെമ്മോറിയല്‍ അക്കാദമി ഓഫ്‌ ഹിസ്‌റ്ററി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ 10നു രാവിലെ 11 ന്‌ എറണാകുളം ആശിര്‍ഭവനില്‍ കേരള ഹിസ്‌റ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എല്‍. മോഹനവര്‍മ ഉദ്‌ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സുന്നഹദോസ്‌ വിളിച്ചുകൂട്ടിയ ആര്‍ച്ച്‌ബിഷപ്‌ അലക്‌സിസ്‌ മെനെസിസിന്റെ 400-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഗോവ, ദാമന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫിലിപ്പ്‌ നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. ജോണ്‍ ദയാല്‍ (മെമ്പര്‍, ദേശീയോദ്‌ഗ്രഥനസമിതി) ആശംസാപ്രസംഗം നടത്തും. കെ.ആര്‍.എല്‍.സി.ബി.സി. ഹെറിറ്റേജ്‌ കമ്മിഷന്‍ ചെയര്‍മാന്‍ കണ്ണൂര്‍ ബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല സ്വാഗതവും ഡോ. ലില്ലി ജോര്‍ജ്‌ നന്ദിയും പറയും.
ഉച്ചകഴിഞ്ഞ്‌ 2.30 മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രഫ. ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. മരിയാന്‍ അറക്കല്‍ , പ്രഫ. ഡോ. പി.ജെ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ എം.പി. ഡോ. ചാള്‍സ്‌ ഡയസ്‌ മോഡറേറ്ററായിരിക്കും.
11 ന്‌ രാവിലെ 9 ന്‌ ആരംഭിക്കുന്ന സെഷനില്‍ ഡോ. ഫ്രാന്‍സിസ്‌ തോണിപ്പാറ സി.എം.ഐ. , ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇഗ്നേഷ്യസ്‌ ഗൊണ്‍സാല്‍വസ്‌ മോഡറേറ്ററായിരിക്കും.
11. 30ന്‌ ആരംഭിക്കുന്ന സെഷനില്‍ ഷെവ. ഡോ. ഏബ്രഹാം അറക്കല്‍ , ഡോ. സിസ്‌റ്റര്‍ തെരേസ സി.എസ്‌.എസ്‌.ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. സി. ഫ്രാന്‍സിസ്‌ മോഡറേറ്ററായിരിക്കും. സമാപന സമ്മേളനത്തില്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും.

Ads by Google
Sunday 29 Oct 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW