Monday, October 30, 2017 Last Updated 46 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.20 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/10/160053/azcha.jpg

അശ്വതി: നിരാശ വര്‍ധിക്കും. സഹായ വാഗ്‌ദാനത്തില്‍നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.
ഭരണി: സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്‌ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും.
കാര്‍ത്തിക: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.
രോഹിണി: വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.
മകയിരം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‌ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും.
തിരുവാതിര: വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും, പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും.
പുണര്‍തം: പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‌ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.
പൂയം: വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്‌, രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
ആയില്യം: ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സ്‌ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.
മകം: കാര്‍ഷികമേഖലയില്‍നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‌ ഒന്നിക്കും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും.
പൂരം: അശ്രദ്ധ വര്‍ധിച്ച്‌ ചെറിയ വീഴ്‌ച, പരിക്ക്‌ എന്നിവയ്‌ക്കു സാധ്യത. കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം.
ഉത്രം: സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും. ദാമ്പത്യസുഖവര്‍ധന. ഏറ്റെടുത്ത ജോലികര്‍ പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ലഹരിവസ്‌തുക്കളില്‍ ആസക്‌തിയേറും.
അത്തം: വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്ര വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.
ചിത്തിര: അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‌ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.
ചോതി: അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.
വിശാഖം: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും.
അനിഴം: മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്നവിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി.
തൃക്കേട്ട: ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം.
മൂലം: സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ളവാരമാണ്‌.
പൂരാടം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.
ഉത്രാടം: ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. എങ്കിലും പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം.
തിരുവോണം: യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും.
അവിട്ടം: കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താത്‌പര്യം വര്‍ധിക്കും.
ചതയം: മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം.
പൂരുരുട്ടാതി: പ്രധാന ദേവാലയങ്ങളില്‍ വഴിപാട്‌ കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
ഉത്രട്ടാതി: മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക്‌ സാധ്യത.
രേവതി: ഭവനമാറ്റത്തിന്‌ സാധ്യത. മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്‌ദാനത്തില്‍നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Advertisement
Sunday 29 Oct 2017 01.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW