Sunday, June 03, 2018 Last Updated 52 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 28 Oct 2017 04.28 PM

സദ്യ എന്തായാലും ഇനി ഇല വാഴയില തന്നെ വേണം..: അല്ലെങ്കില്‍ കല്യാണ സര്‍ട്ടിഫിക്കറ്റ് ഗോവിന്ദ..!

Green certificate,  Marriage registration

പേരാവൂര്‍: സദ്യ എന്തായാലും ഇനി ഇല വാഴയില തന്നെ വേണം. പ്ലാസ്റ്റിക് ഇല വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന വ്യാമോഹം ഇനി നടക്കില്ല. വാഴയിലയില്‍ സദ്യ വിളമ്പിയാലേ ഇനി കല്യാണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകൂ. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കിയ പദ്ധതി കണ്ണൂര്‍ ജില്ലയിലെ കോളയാട് പഞ്ചായത്തില്‍ വന്‍ വിജയത്തിലേയ്ക്ക് കുതിക്കുകയാണ്.

മാലിന്യമില്ലാത്ത മാംഗല്യം എന്ന പദ്ധതിയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പ്ലാസ്റ്റിക് ഡിസ്‌പോസിബള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പഞ്ചായത്തിഴനെ രക്ഷിക്കാനാണ് കോളയാട് പഞ്ചായത്ത് ഭരണസമിതി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയത്. പഞ്ചായത്തിനെ അറിയിച്ച് മാത്രമേ ഇനി ഇത്തരം ചടങ്ങുകള്‍ നടത്താവൂ. പഞ്ചായത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു വിജ്ഞാപനമിറക്കിയിട്ടുണ്ട്.

തുടക്കത്തില്‍ വിവാഹച്ചടങ്ങുകള്‍ക്കു മാത്രമാണു ഹരിത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിന്നാലെ നൂറു പേരില്‍ കൂടുതഇ ഒന്നിച്ചു കൂടുന്ന എല്ലാ ചടങ്ങുകള്‍ക്കും ഇതു ബാധകമാക്കിയിട്ടുണ്ട്. പഞ്ചായത്തിനെ അറിയിക്കാതെ ചടങ്ങുകള്‍ നടത്തിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു എന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ വാര്‍ഡ് മെംബര്‍മാര്‍ വിവാഹ രജിസ്‌ട്രേഷനു സാക്ഷ്യപത്രം നല്‍കൂ.

Ads by Google
Saturday 28 Oct 2017 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW