Monday, October 30, 2017 Last Updated 23 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 28 Oct 2017 12.56 PM

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം; മറ്റുള്ളവരുടേതും കൂടിയാണ് :മോഹന്‍ ഭഗവത്

ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതാണ്, അമേരിക്ക അമേരിക്കകാരുടേയും, അതുപോലെ തന്നെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്.
Mohan Bhagwat

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്നും അതു മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുന്നതാണെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്‍ഡോറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്. സര്‍ക്കാരിന് ഒറ്റയ്ക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും സമൂഹത്തിന്റെ മാറ്റം അനിവാര്യമാണെന്നും ഭഗവത് പറഞ്ഞു.

ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതാണ്, അമേരിക്ക അമേരിക്കകാരുടേയും, അതുപോലെ തന്നെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്. ഹിന്ദുസ്ഥാന്‍ മറ്റുള്ളവരുടെയും രാജ്യമല്ലെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. ഭാരത് മാതയുടെ മക്കളെല്ലാം ഹിന്ദു എന്ന നിര്‍വചനത്തില്‍ വരുന്നു. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് ജീവിച്ച ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് ജീവിച്ച പൂര്‍വ്വികരുടെ പിന്തുടര്‍ച്ചക്കാരെല്ലാം ഹിന്ദുവാണെന്നും ഭഗവത് പറയുന്നു.

ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ നേതാവിനോ രാജ്യത്തെ ഉല്‍കൃഷ്ഠമാക്കാന്‍ കഴിയില്ല. അതിന് സമൂഹത്തില്‍ മാറ്റം വേണം. അതിനു നാം സമൂഹത്തെ പ്രാപ്തമാക്കണം. പുരാതന കാലത്ത് ജനം ദൈവത്തിലാണ് ആശ്രയിച്ചത്. എന്നാല്‍ കലിയുഗത്തില്‍ ജനങ്ങള്‍ എല്ലാം സര്‍ക്കാരിനോട് ചോദിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് സമൂഹം പോകുന്നിടം വരെയെ പോകാന്‍ കഴിയൂ. സമൂഹമാണ് സര്‍ക്കാരിന്റെ പിതാവ്. സര്‍ക്കാര്‍ സമൂഹത്തെ സേവിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനാവില്ല. സമൂഹത്തിന് സ്വയം മാറ്റം കൊണ്ടുവരാന്‍ കഴിയും. അത് സര്‍ക്കാരിലും സംവിധാനത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറയുന്നു.

Ads by Google
Advertisement
Advertisement
Ads by Google
LATEST NEWS
TRENDING NOW