Monday, October 30, 2017 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 28 Oct 2017 07.52 AM

ഷെറിന്റെ മരണത്തില്‍ സുഷമ ഇടപെടുന്നു; ദത്തെടുക്കല്‍ നടപടി അന്വേഷിക്കാന്‍ മനേകയ്ക്ക് നിര്‍ദ്ദേശം

Sherin Mathew, Sushama

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ വിഷയത്തില്‍ കേന്ദ്ര വിദേകാര്യമന്ത്രി സുഷമാ സ്വരാജും ഇടപെടുന്നു. ബീഹാറിലെ നാളന്ദയില്‍ നിന്നും ദത്തു നല്‍കിയ നടപടികള്‍ നിയമപരമായിരുന്നോ എന്ന് അന്വേഷിക്കുവാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയോട് സുഷമ അഭ്യര്‍ത്ഥിച്ചു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി.

ദത്ത് നല്‍കിയ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രലായത്തിന്റെ അനുമതി കൂടിവേണ്ടിവരുമെന്ന് സുഷമ അറിയിച്ചിട്ടുണ്ട്. മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വര്‍ഷം മുന്‍പാണ് നാളന്ദയിലെ മദര്‍തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിന്‍ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഷെറിന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ബീഹാറിലെ അനാഥാലയങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടത്തിവരികയാണ്.

ഈ മാസം ഏഴിന് കാണാതായതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പാല്‍കുടിക്കാത്തതിനെത്തുടര്‍ന്ന് വളര്‍ത്തച്ഛന്‍ വെസ്ലീ മാത്യു കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയ ശേഷമാണ് കാണാതായത് എന്നാണ് വെസ്ലിയുടെ ആദ്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു വെന്നും മൊഴി മാറ്റി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്തൊന്നും ഉറക്കത്തിലായിരുന്ന സിനിയെ വിളിച്ചുണര്‍ത്തിയില്ലെന്നും വെസ്ലി പറഞ്ഞിരുന്നു. വെസ്ലി മാത്യൂസ് യുഎസില്‍ പോലീസ് കസ്റ്റഡിയിലാണ്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW