Monday, December 17, 2018 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 04.57 PM

സൗദി അറബ്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ സൗദി മണവാളൻ പിതാവായി

uploads/news/2017/10/159614/gulf271017f.jpg

റിയാദ് : സൗദി അറബ്യയില്‍ തബൂക്ക് പ്രവിശ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മണവാളൻ അലി അൽഖൈസി കുഞ്ഞിന്റെ പിതാവായി.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അലി അൽഖൈസിക്ക് കുഞ്ഞ് പിറന്നത്. മണവാളന്റെയും മണവാട്ടിയുടെയും പ്രായക്കുറവ് മൂലം ഇവരുടെ വിവാഹം ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.

വിവാഹിതനാകുമ്പോൾ അലി അൽഖൈസിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ദിവസം തബൂക്ക് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് അലി അൽഖൈസിയുടെ പത്‌നി ആൺ കുഞ്ഞിന് ജന്മം നൽകിയത്.

എന്റെ ആദ്യത്തെ പേരമകനാണിതെന്ന് കുഞ്ഞിന്റെ വല്യുപ്പ മുഹമ്മദ് അൽഖൈസി പറഞ്ഞു. കുഞ്ഞിന് മുഹമ്മദ് എന്നാണ് തന്റെ മകൻ അലി പേരിട്ടിരിക്കുന്നത്. സാധാരണ രീതിയിലാണ് പ്രസവം നടന്നതെന്നും കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നും മുഹമ്മദ് അൽഖൈസി പറഞ്ഞു.

പിതാവായി മാറിയ അലി അൽഖൈസി സെക്കണ്ടറി ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. വിവാഹം പ്രമാണിച്ച് അലി അൽഖൈസിക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ ഒരാഴ്ചത്തെ പ്രത്യേക ലീവ് അനുവദിക്കുകയും പരീക്ഷകൾ നീട്ടിവെക്കുകയും ചെയ്തിരുന്നു. അധ്യാപകരും സ്‌കൂളിലെയും ക്ലാസിലെയും സഹപാഠികളും അലി അൽഖൈസിയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Ads by Google
Friday 27 Oct 2017 04.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW