Wednesday, January 10, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 04.54 PM

സൗദി അറേബ്യ ബഹിരാകാശ യാത്രാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു

uploads/news/2017/10/159612/gulf271017d.jpg

റിയാദ് : സൗദി അറേബ്യ ബഹിരാകാശ യാത്രാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു.

ബഹിരാകാശ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിന് പങ്കാളിത്തം സ്ഥാപിക്കുന്നതിന് സൗദി കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ,വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ സർ റിച്ചാർഡ് ബ്രാൻസനുമാണ് ധാരണയിലെത്തിയത്.

ഇതിനുള്ള പ്രാഥമിക ധാരണയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും വിർജിൻ ഗ്രൂപ്പും എത്തിച്ചേർന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ ജനറൽ യാസിർ അൽറുമയ്യാനും വിർജിൻ ഗ്രൂപ്പ് എം.ഡി പാട്രിക് മക്‌വെലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിർജിൻ ഗ്രൂപ്പിനു കീഴിലെ വിർജിൻ ഗാലാക്ടിക്, ദി സ്‌പേസ് ഷിപ്പ് കമ്പനി, വിർജിൻ ഓർബിറ്റ് എന്നീ കമ്പനികളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 100 കോടി ഡോളർ നിക്ഷേപം നടത്തും.

ഇതിനു പുറമെ ഭാവിയിൽ ബഹിരാകാശ സേവന മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് 48 കോടി ഡോളർ കൂടി നീക്കിവെക്കും.

വിർജിൻ ഗാലാക്ടിക്, ദി സ്‌പേസ് ഷിപ്പ് കമ്പനി, വിർജിൻ ഓർബിറ്റ് എന്നീ കമ്പനികളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വലിയ ഓഹരി സ്വന്തമാക്കും. ബഹിരാകാശ യാത്രാ സംവിധാനങ്ങൾ വികസിപ്പിക്കൽ, ചെലവ് കുറഞ്ഞ ചെറിയ സാറ്റലൈറ്റുകളുടെ വിക്ഷേപണം, സൂപ്പർസോണിക് യാത്രാ സംവിധാനങ്ങൾ വികസിപ്പിക്കൽ, സൗദിയിൽ ബഹിരാകാശവുമായി ബന്ധപ്പെട്ട വിനോദ മേഖലയുടെ വികസനം എന്നിവക്ക് പുതിയ ധാരണാപത്രം സഹായകമാകും.

ചെറിയാന്‍ കിടങ്ങന്നൂർ .

Ads by Google
Friday 27 Oct 2017 04.54 PM
YOU MAY BE INTERESTED
TRENDING NOW