Sunday, November 18, 2018 Last Updated 49 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 04.52 PM

പ്രവാസം ( കവിത)

uploads/news/2017/10/159611/pravsairachna271017a.jpg

നൊന്ത് നീറിടും നോവുകളേറെ താണ്ടി
നനവാർന്ന നിനവുകൾക്ക് ഉറവയാവാൻ
കണ്ണീരുകൊണ്ടൊരു ജലാശയം തീര്‍ക്കാന്‍

ആശകളെല്ലാം മഴനനഞ്ഞ താമരമൊട്ടുപോല്‍
ആത്മനൊമ്പരംപേറി ആയുസ്സ് തീർത്തിടും
ആശങ്കകളേറെയുള്ള ആയിരങ്ങൾ

ജീവിതത്താളുകൾ പിന്നോട്ട് മറിച്ചിടും
ജീവിത രസച്ചരടുകളിൽ
കണ്ണീർ നനവുകളതേറെയും

ആഡംബര ചിത്രങ്ങൾ വരക്കും തെരുവുകൾ
ആദരംതേടി മടക്കയാത്ര മോഹിച്ചിടും
ആധിയും വ്യാധിയും വന്നു മൂടിടും

പൈതൃക നഷ്ട്ടമൊരു നാടിനെ കണ്ടിടും
പൊടുന്നനെ ഓടിയെത്തും ചിന്തകൾ
പരദേശിയായി കഴിയുവാൻ വിധിച്ച്
നൊമ്പരപ്പെടുത്തിടും കാഴ്ചകള്‍

ജീവിതലയ താളങ്ങളില്‍ വേദനിക്കും
യൗവ്വനം ഹോമിച്ച് വിശ്രമം മോഹിച്ച്
പാവം രക്തംചിന്തിടും ഹൃദയങ്ങള്‍

ജീവിതം പ്രവാസത്തിന്‍ തേരിലേറ്റി
ജീവിത സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ നൽകി
ജീവിതം ആശിച്ച ഭാര്യമക്കളെയും പിരിഞ്ഞ്
ആകാശങ്ങളിലേക്ക് പറന്നുയർന്നപ്പോൾ

ഉപ്പാ ...
വല്ലാത്തൊരു വേദനയായിരുന്നു ഹൃദയത്തിന്
വറ്റാത്ത ദാഹമായിരുന്നു വാക്കുകൾക്ക്
കുരുത്തു വെച്ച ഹൃദയങ്ങൾ മുറിച്ച് മാറ്റപ്പെട്ട
നോവായിരുന്നു ബന്ധങ്ങൾക്ക് *

------ സക്കീന തായകണ്ടി

Ads by Google
Friday 27 Oct 2017 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW