Tuesday, October 31, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 04.22 PM

നഖങ്ങള്‍ക്ക് ഭംഗിയേകാം

''മുഖം പോലെ മിനുക്കി സൂക്ഷിക്കേണ്ട വയാണ് കൈ നഖങ്ങള്‍. നഖങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ടിപ്‌സ്....''
uploads/news/2017/10/159608/nailbeuty271017.jpg

നിന്റെ നഖം കാണാന്‍ എന്തുഭംഗിയാ, എന്റേതു കണ്ടില്ലേ നെയില്‍ പോളീഷിട്ടാലും ഒരു ഭംഗിയുമില്ല,, രേഖ കൂട്ടുകാരിയോട് പരാതി പറഞ്ഞു. നീണ്ട് ഭംഗിയുള്ള നഖങ്ങള്‍ എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്.

നഖങ്ങള്‍ക്ക് ഭംഗിയേകുന്ന നെയില്‍ ആര്‍ട്ടുകളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനി നഖങ്ങളെ കൂടുതല്‍ മനോഹരമാക്കാം.

1. ഓവല്‍ ആകൃതിയിലുള്ള നഖങ്ങളാണ് മിക്ക വിരലുകള്‍ക്കും ചേരുന്നത്. നീണ്ട വിരലുകളുള്ളവര്‍ക്ക് ചതുരാകൃതിയിലുള്ള നഖങ്ങളാണ് അനുയോജ്യം. അരികുകള്‍ വൃത്താകൃതിയില്‍ വെട്ടിയൊതുക്കിയ ചതുര നഖങ്ങള്‍ക്ക് ഭംഗിയേറും.
2. നീളം കുറഞ്ഞ വിരലുകള്‍ക്ക് കൂര്‍ത്ത മുനയുള്ള നഖങ്ങളാണ് നല്ലത്. ഇത് വിരലുകള്‍ക്ക് നീളക്കൂടുതല്‍ തോന്നിപ്പിക്കും.

3. ജെല്‍ അല്ലെങ്കില്‍ ഷെല്ലാക്ക് മാനിക്യൂറുകള്‍ ഉപയോഗിച്ചാല്‍ മൂന്നാഴ്ചവരെ നഖങ്ങളുടെ തിളക്കവും മിനുസവും നിലനിര്‍ത്താം.
4. കട്ടിയില്ലാത്തതോ കേടുകള്‍ വന്നതോ പൊട്ടിയതോ ആയ നഖങ്ങളില്‍ കൃത്രിമ നഖങ്ങള്‍ ഉപയോഗിക്കാം. പക്ഷേ ഈറനുള്ളതും അയവുള്ളതും പൊട്ടിയതുമായ കൃത്രിമ നഖങ്ങള്‍ ശരിക്കുമുള്ള നഖങ്ങള്‍ക്കിടയില്‍ ഈര്‍പ്പം കെട്ടിനിന്ന് അണുബാധയുണ്ടാക്കാം. അതുകൊണ്ട് കൃത്രിമ നഖങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറ്റി വയ്ക്കണം.

ത്വക്കിന്റെ നിറത്തിനനുസരിച്ച്


നെയില്‍ പോളീഷ് തെരഞ്ഞെടുക്കാം. നഖങ്ങള്‍ക്ക് മുകളില്‍ സെലോഫാന്‍ ടേപ്പ് ചുറ്റി അതില്‍ നെയില്‍ പോളീഷ് ഇട്ട് ചേരുന്ന നിറം തെരഞ്ഞെടുക്കാം.

ഒരു നിറമുള്ള നെയില്‍പോളീഷുകളേക്കാള്‍ മൂണ്‍ മാനിക്യൂറാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മങ്ങിയ നിറത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ നഖത്തിന്റെ പകുതിയില്‍ നെയില്‍ പോളീഷ് ഇട്ട്, മുകളിലത്തെ പകുതിയില്‍ മറ്റു നിറങ്ങളിടുന്നതാണ് മൂണ്‍ മാനിക്യൂര്‍. കൂടാതെ മെറ്റാലിക് പോളീഷിനുള്ളില്‍ മാഗ്നറ്റിക് ഉപയോഗിച്ച് ചിതങ്ങള്‍ വരയ്ക്കുന്നതും യുവത്വത്തിന്റെ പ്രിയപ്പെട്ട ട്രെന്‍ഡാണ്.

ബ്ലൂ ബഗ്‌സ്


നീലനിറത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെയാണ്. നഖങ്ങളില്‍ ആദ്യം നീല നിറത്തിലുള്ള ബേസ് കോട്ട് അണിയുക. പിന്നെ കനം കുറഞ്ഞ ബ്രഷ് കൊ ണ്ട് ക്യൂട്ടിക്കിള്‍ മുതല്‍ വരകള്‍ തീര്‍ക്കുക. എന്നിട്ട് വെളുത്ത നിറത്തിലുള്ള നെയില്‍ പെയിന്റ് കൊണ്ട് കുത്തുകള്‍ ഇടുക. അവസാനമായി ട്രാന്‍സ്പേരന്റ് കോട്ട് ഇട്ടാല്‍ അടിപൊളി.

ഡയമണ്ട് ലൗ


തീരെ കനം കുറഞ്ഞ നെയില്‍ ലൈനറോ ബ്രഷോ കൊണ്ട് നഖങ്ങളില്‍ ഡയമണ്ട് ഷെയ്പില്‍ വരയ്ക്കുക. ഇങ്ങനെ ഒാരോ നഖത്തിലും രണ്ടോ മൂന്നോ ഡയമണ്ട് വരയ്ക്കണം. ഓരോ കളത്തിലും വെവ്വേറെ നിറങ്ങള്‍ നല്‍കി നഖങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം.
Advertisement
Advertisement
Friday 27 Oct 2017 04.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW