Tuesday, July 23, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 03.34 PM

ശ്രുതി വ്യത്യസ്തയാണ്

''വ്യക്തിജീവിതത്തിലായാലും സിനിമയിലായാലും തന്റെ കാര്യങ്ങളില്‍ ആരും തീരുമാനങ്ങളെടുക്കുന്നതിനോട് ശ്രുതിക്ക് താല്‍പ്പര്യമില്ല.''
uploads/news/2017/10/159599/wEEKLYnewtcafeshruthi.jpg

അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്തെത്തിയ മകളായിരുന്നു ശ്രുതിഹാസന്‍. അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് ശ്രുതി. ആദ്യകാലത്ത് ചില സിനിമകള്‍ പരാജയപ്പെട്ടതോടെ ഇഷ്ടപ്പെട്ട് വന്ന മേഖല ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം ശ്രുതിക്കുണ്ടായിരുന്നു.

താരത്തെ ഒതുക്കാന്‍ പല നടിമാരും ശ്രമിച്ചതായും ശ്രുതി പറഞ്ഞിട്ടുണ്ട്. തന്നെ ഏല്പിക്കുന്ന കഥാപാത്രം എന്തായാലും അത് ചിട്ടയോടെ ചെയ്യണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്.

ഉലകനായകനായ കമല്‍ഹാസന്റെ മകളാണെന്നിരിക്കെ അത്തരത്തിലുള്ള യാതൊരു ജാഡയും ഈ നടിയില്‍ പ്രകടമല്ല. എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്നതാണ് താരത്തിനിഷ്ടം.

രാശിയില്ലാത്ത താരം


ആദ്യത്തെ കുറച്ച് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഭാഗ്യമില്ലാത്ത നടിയായി സിനിമാലോകം വിധിയെഴുതി. എന്നാല്‍ അവരോടുള്ള വാശിയെന്ന നിലയില്‍ കിട്ടിയ സിനിമകളില്‍ അല്പം ഗ്ലാമറസ് വേഷങ്ങള്‍ ചെയ്ത് കൈയടി വാങ്ങിയതോടെ എല്ലാവര്‍ക്കും പ്രിയങ്കരിയാകാന്‍ താരത്തിന് കഴിഞ്ഞു.

വര്‍ഷത്തില്‍ 360ദിവസവും സിനിമയുള്ള താരമായി മാറിയിരിക്കുകയാണ് ശ്രുതിഹാസന്‍. അച്ഛന്റെ അഭിനയശൈലയില്‍ നിന്നും വേറിട്ട പാത സ്വീകരിച്ച് മുന്നേറുന്ന താരം ഉലകനായകന്റെ ഇമേജിന് യാതൊരു വിധത്തിലുള്ള കളങ്കവും ഏല്പിക്കാതെയാണ് സിനിമയില്‍ നിലനില്‍ക്കുന്നത്.

സംവിധാനം ലക്ഷ്യമാക്കിയവര്‍


അഭിനയത്തിലും പിന്നണിഗാനരംഗത്തും ശ്രദ്ധേയയായ താരത്തിന് സംവിധാനരംഗത്ത് കൂടി പ്രവേശിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനായുള്ള ചില ശ്രമങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സിനിമാലോകത്ത് നിന്നും കിട്ടുന്ന റിപ്പോര്‍ട്ട്.

ഡയറക്ടറിന്റെ കുപ്പായം അണിഞ്ഞാലും താന്‍ അഭിനയിക്കുമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, തന്റെ ആദ്യ സിനിമയിലെ മുഖ്യ കഥാപാത്രം അച്ഛന് നല്‍കണമെന്നാണ് ശ്രുതിയുടെ ആഗ്രഹം.

സ്വതന്ത്രമായ തീരുമാനങ്ങള്‍


കുട്ടിക്കാലം മുതല്‍ തന്റെ വിദ്യാഭ്യാസപരമായ കാര്യങ്ങളൊന്നും വീട്ടുകാരെ താരം അറിയിച്ചിട്ടില്ല. സ്‌കൂളിലെ വിവരങ്ങളൊന്നും വീട്ടില്‍ വന്ന് പറയാത്ത കുട്ടിയായിരുന്നു ശ്രുതി. കുടുംബത്തിന്റെ സഹായമില്ലാതെ ഗൃഹപാഠങ്ങള്‍ പഠിച്ചു. സങ്കല്‍പത്തിലൂടെ കഥകള്‍ പറയുന്ന സ്വഭാവക്കാരിയായിരുന്നു താരം.
uploads/news/2017/10/159599/wEEKLYnewtcafeshruthi1.jpg

വ്യക്തി ജീവിതത്തിലായാലും സിനിമയിലായാലും തന്റെ കാര്യങ്ങളില്‍ ആരും തീരുമാനങ്ങളെടുക്കുന്നതിനോട് അവര്‍ക്ക് താല്‍പര്യമില്ല. എന്ത് കാര്യവും സ്വന്തം ഇഷ്ടപ്രകാരം നടത്താനാണ് ശ്രുതിക്ക് താല്‍പര്യം.

ഈ നിമിഷം വരെ പിതാവും നടനുമായ കമല്‍ഹാസന്‍ മകളെ ഒരു കാര്യത്തിലും നിര്‍ബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാറില്ല എന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.

സമയമാകുമ്പോള്‍ വിവാഹം


താരങ്ങളുടെ വിവാഹമറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ നിരവധിയുണ്ട്. ഏതെങ്കിലും ഒരു താരത്തെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ അവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം 'എന്നാണ് വിവാഹം'.

മിക്ക താരങ്ങളും ഒരു പുഞ്ചിരി നല്‍കി ഇത്തരം ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറും. എന്നാല്‍ ശ്രുതിയോട് ഈ ചോദ്യം ആവര്‍ത്തിച്ചാല്‍ താരം നല്‍കുന്ന മറുപടി ഇങ്ങനെയാണ്' സമയമാകുമ്പോള്‍ എനിക്ക് യോജിക്കുന്ന ഒരാള്‍ വരും.

അന്ന് എല്ലാവരെയും അറിയിച്ച് ആര്‍ഭാടമായി ആ ചടങ്ങ് നടത്തും. വിവാഹത്തോടനുബന്ധിച്ച് പല നടികളും സിനിമകളോട് വിട പറയുന്നത് പതിവ് കാഴ്ചയാണ്. ഓരോരുത്തരും ചെയ്യുന്ന തൊഴിലിന് വിവാഹം ഒരു തടസമാകരുത്.

ര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും ഇഷ്ടമില്ലെന്ന് പറഞ്ഞ്അഭിനയം ഉപേക്ഷിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇഷ്ടപ്പെട്ട് വന്ന തൊഴിലാണ് സിനിമ. എന്നെ സംബന്ധിച്ച് ഭാര്യയായാലും അമ്മയായാലും ഞാന്‍ സിനിമ ഉപേക്ഷിക്കില്ല.

സിംപിളായ ആഹാരം


നടിമാര്‍ പൊതുവെ ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നവരാണ്. കൊഴുപ്പുള്ള ആഹാരങ്ങള്‍ അവര്‍ പരമാവധി ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ ശ്രുതി നേരെ തിരിച്ചാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ സമയം കിട്ടുമ്പോഴൊക്കെ താരം കഴിക്കാറുണ്ട്.

പുറത്തുപോയാല്‍ രുചിയുള്ള ഭക്ഷണം എന്തായാലും കഴിക്കും. അതില്‍ വെജോ നോണ്‍വെജോ ഇവര്‍ നോക്കാറില്ല. ഏതുതരത്തിലുള്ള ഭക്ഷണം കഴിച്ചാലും എക്‌സര്‍സൈസും യോഗയും ഈ മെലിഞ്ഞ സുന്ദരി മുടക്കില്ല.

ദേവിന റെജി

Ads by Google
Friday 27 Oct 2017 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW