Monday, July 15, 2019 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 27 Oct 2017 02.44 PM

ഒരിക്കലും പിരിയാനാവാത്ത വിധം സ്‌നേഹിച്ചിരുന്ന ആ ഇണക്കുരുവികള്‍ക്കിടയിലേക്ക് കയറിവന്ന ആ സ്ത്രീ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍

'''വിവാഹശേഷം അദ്ദേഹം എന്നില്‍ ഓരോ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി. അനൂപേട്ടനോട് സ്‌നേഹമില്ലെന്നും എനിക്ക് സൗന്ദര്യം കുറവാണെന്നും. അങ്ങനെ ഓരോരോ കാരണങ്ങള്‍.''
uploads/news/2017/10/159586/wEEKLYfamilycourt271017.jpg

ഒരിക്കല്‍ കാര്‍ത്തിക എന്ന യുവതി എന്നെക്കാണാന്‍ വന്നു. തന്റെ ഭര്‍ത്താവിന്റെ മുന്നോട്ടുളള ജീവിതത്തില്‍ തടസ്സമായി നില്‍ക്കാതെ സ്വമനസ്സോടെ ഒഴിഞ്ഞുമാറുകയാണെന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലുണ്ടായ ദുരവസ്ഥ ഒരു കഥ പറയും പോലെ അവള്‍ പറഞ്ഞു തുടങ്ങി.

''ഞാനും അനൂപേട്ടനും കോളേജ് പഠനകാലം മുതല്‍ പരസ്പരം പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് വീട്ടില്‍ വിവാഹാലോചന തുടങ്ങി. അപ്പോള്‍ തന്നെ ഞാന്‍ അനൂപേട്ടന്റെ കാര്യം തുറന്നു പറഞ്ഞു.

അച്ഛനും അമ്മയും ആദ്യം എതിര്‍ത്തെങ്കിലും അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കേണ്ടി വന്നു. വീട്ടുകാര്‍ തമ്മില്‍ ബന്ധം പറഞ്ഞുറപ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം വിവാഹവും നിശ്ചയിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം ഞങ്ങളുടെ കല്യാണം കഴിഞ്ഞു.

വിവാഹത്തിനു മുന്‍പ് തന്നെ ഞങ്ങള്‍ക്കിടയില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അനുപേട്ടന്‍ സ്‌നേഹ എന്ന കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇടക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞശേഷമാണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായത്.

പ്രണയം തുടങ്ങിയ സമയത്ത് സ്‌നേഹയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. സംസാരത്തിനിടെ ഒരിക്കല്‍ ഏട്ടന്‍ തന്നെ ആ കുട്ടിയുടെ കാര്യം തുറന്നു പറഞ്ഞു. നെഞ്ചുപൊട്ടുന്ന വേദനയോടെ കേട്ടിരുന്നെങ്കിലും അദ്ദേഹം എല്ലാം തുറന്നു പറഞ്ഞല്ലോ എന്നുകരുതി ഞാന്‍ സമാധാനിച്ചു. പിന്നീട് അവര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. എല്ലാം വിശ്വസിച്ച ഞാന്‍ പിന്നെ ഒരിക്കല്‍ പോലും സ്‌നേഹയെപ്പറ്റി ചോദിക്കുക പോലും ചെയ്തിട്ടില്ല.

വിവാഹശേഷം അദ്ദേഹം എന്നില്‍ ഓരോ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി. എനിക്ക് അനൂപേട്ടനോട് സ്‌നേഹമില്ലെന്നും, എനിക്ക് സൗന്ദര്യം കുറവാണെന്നും അങ്ങനെ ഓരോരോ കാരണങ്ങള്‍.., കുടുംബത്തിലെ പരിപാടികള്‍ക്ക് അദ്ദേഹം തനിച്ചാണ് പോയിരുന്നത്. വരുന്നോയെന്ന് പോലും എന്നോട് ചോദിച്ചിട്ടില്ല. വിവാഹശേഷം ഒരമ്മയാകുക എന്നത് ഏതൊരു പെണ്ണിന്റെയും അവകാശമാണ്. അതുപോലും എനിക്ക് നിേഷധിക്കപ്പെട്ടു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല. എന്നിട്ടും എല്ലാം സഹിച്ചും ക്ഷമിച്ചും കൂടെ നിന്നു.

ഒരു ദിവസം ഏട്ടന്റെ ഫോണില്‍ സ്‌നേഹയുടെ മെസേജ് കണ്ടു. ഒരിക്കല്‍ പ്രണയിച്ചിരുന്ന കുട്ടിയുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്നറിഞ്ഞപ്പോള്‍ എന്റെ ഉളള് പിടഞ്ഞെങ്കിലും സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്ന് അനൂപേട്ടന്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചു. അദ്ദേഹമില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാന്‍ സാധിക്കില്ല.

എല്ലാം ക്ഷമിച്ച് അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടും എന്നില്‍ ഓരോ കുറ്റങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരുന്നു. എനിക്ക് സംശയമാണെന്നും ഞാനൊരു സംശയ രോഗിയാണെന്നും പറഞ്ഞു തുടങ്ങി..., പ്രണയിച്ച് വിവാഹം കഴിച്ച ഞങ്ങള്‍ അതോടെ മാനസികമായി അകന്നു. നിരന്തരമായ കുറ്റപ്പെടുത്തലിലൂടെ മാനസികനിലതെറ്റുമെന്നായപ്പോള്‍ അവിടെ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു.അനൂപേട്ടന്റെ മുന്നോട്ടുളള ജീവിതത്തില്‍ തടസമായി നില്‍ക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.

വീടുവിട്ടിറങ്ങിയെങ്കിലും തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. അങ്ങനെയുളളപ്പോള്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. ബന്ധം നിയമപരമായി പിരിയുകയാണെങ്കില്‍ അദ്ദേഹത്തിന് മറ്റൊരു വിവാഹം കഴിക്കാമല്ലോ.., ഇപ്പോഴും ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്തെന്ന് എനിക്കറിയില്ല.'' എന്ന് പറഞ്ഞുകൊണ്ട് കാര്‍ത്തിക പൊട്ടിക്കരഞ്ഞു.

ഭര്‍ത്താവിനെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. കാര്‍ത്തികയുടെ നിര്‍ബന്ധപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരെയും കൗണ്‍സിലിംഗിന് വിളിച്ചു. രണ്ടുപേര്‍ക്കും പരസ്പരം പിരിയാന്‍ സാധിക്കാത്ത അത്ര സ്‌നേഹം ഉളളിലുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് എപ്പോഴോ സ്‌നേഹ കയറി വന്നതാണ് അവര്‍ക്കിടയിലെ പ്രശ്‌നം.

തന്റെ തെറ്റ് മനസ്സിലാക്കിയ അനൂപ് കാര്‍ത്തികയോട് ക്ഷമ ചോദിച്ചു, ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു.
തെറ്റ് മനസ്സിലാക്കി പരസ്പരം വിട്ട് വീഴ്ചയ്ക്ക് തയ്യാറായെങ്കിലേ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 27 Oct 2017 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW