Monday, September 10, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 12.57 PM

2.0ല്‍ അര്‍ണോള്‍ഡ് പിന്മാറുവാനുള്ള കാരണം പ്രതിഫലം; 25 ദിവസത്തിന് വേണ്ടി അദ്ദേഹം ചോദിച്ചത് കേട്ടാല്‍ ഞെട്ടും !

Director Shankar, Arnold Schwarzenegger

എന്തിരനുശേഷം ശങ്കറും രജ്‌നികാന്തും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് 2.0. തുടക്കം മുതലെ വന്‍ താരനിരകൊണ്ട് സമ്പന്നമായിരുന്നു ചിത്രം. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്താനിരുന്നത് ഹോളീവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ ആയിരുന്നു. എന്നാല്‍, കാര്‍ ഒപ്പിടാന്‍ ആയപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിയുകയായിരുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞു.

പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വിയോജിപ്പ് കാരണം തന്നെയാണ് അദ്ദേഹം സൂചന നല്‍കുന്നത്. നൂറു കോടി രൂപയാണ് അര്‍ണോള്‍ഡ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. വെറും 25 ദിവസത്തേക്കാണ് ഇത്. പിന്നീടാണ് ഈ വേഷം അക്ഷയ് കുമാറിലേക്ക് പോയതെന്ന് ശങ്കര്‍ വെളിപ്പെടുത്തി. ചിത്രം എന്തിരന്റെ ബാക്കി ആയിട്ടായിരിക്കില്ല ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. റിച്ചാര്‍ഡ് എന്ന വേഷത്തിലാണ് അക്ഷയ്കുമാര്‍ എത്തുന്നത്. കത്തി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് പരിചിതനായ നീല്‍ നിതിന്‍ മുകേഷും മറ്റൊരു വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW