Monday, October 30, 2017 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 07.18 PM

അന്ന് ലോകം മുഴുവനുള്ളവര്‍ അവളെ പോലെയാകാന്‍ കൊതിച്ചു, എന്നാല്‍ ഇന്ന് അവളുടെ ജീവതം കണ്ടവര്‍ കണ്ടവര്‍ പറയുന്നു അങ്ങനെയാകാതിരുന്നത് എത്ര ഭാഗ്യം എന്ന്

uploads/news/2017/10/159326/sargaryy.gif

ആ പെണ്ണിനെ പോലെയാകാന്‍ ഭാഗ്യം ലഭിച്ചിരുന്നെങ്കില്‍ എന്ന് അവളെക്കുറിച്ച് അറിഞ്ഞവര്‍ എല്ലാം ഒരു നിമിഷം ചിന്തിച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാവായിരുന്നു ജെയിന്‍ പാര്‍ക്ക് എന്ന് ആ പെണ്‍കുട്ടി. 17 വയസില്‍ തന്നെ കോടികളുടെ ഉടമ. എന്നാല്‍ അവളുടെ ഇന്നത്തെ ജീവിതം കണ്ടവര്‍ ചിന്തിക്കുന്നു അവളെ പേലെയാകാതിരുന്നത് എത്ര നന്നായി എന്ന് 17 വയസില്‍ കണക്കില്ലാത്ത പണം കയ്യില്‍ വന്നതോടെ ജെയിന്‍ ആളാകെ മാറി. എന്റെ പണം എന്റെ ജീവിതം എന്റെ ഇഷ്ടങ്ങള്‍ എന്ന ചിന്ത ജയിനില്‍ നിറഞ്ഞു. ആഢംബര ജീവിതത്തിനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനള്ള ശസ്ത്രക്രിയകള്‍ക്കും വേണ്ടി അവര്‍ പണം വരിയെറിഞ്ഞു.

കേവലം നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ കയ്യില്‍ ഉണ്ടായിരുന്ന പണം പൂര്‍ണ്ണമായും തീര്‍ന്നു. 21 വയസോടെ ലോകത്തിലെ ഏറ്റവും സമ്പന്നയായ പെണ്‍കുട്ടി ദരിദ്രയായി മാറി. സൗന്ദര്യശസ്ത്രക്രിയയോടുള്ള ഭ്രമമാണ് അവളുടെ ജീവിതം തകര്‍ത്തത് എന്നു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സൗന്ദര്യശസ്ത്രക്രിയയ്ക്കായി കത്തിവയ്ക്കാത്തതായി ഇനി ഒരു ഇഞ്ച് സ്ഥലം പോലും ആ ശരീരത്തില്‍ ബാക്കിയില്ലത്രേ.

നിരവധിയായുള്ള ശസ്ത്രക്രിയകളിലൂടെ ആരോഗ്യം നഷ്ട്ടപ്പെട്ടതോടെ ആരോഗ്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ജയിന്‍ ഇപ്പോള്‍. തന്റെ ദുരവസ്ഥയ്ക്കു കാരണം തിരിച്ചറിവില്ലാത്ത പ്രായത്തില്‍ കിട്ടിയ പണമാണ് എന്ന് ഇവര്‍ പറയുന്നു. ലോട്ടറിയില്‍ വിജയിക്കാനുള്ള പ്രായം 18 വയസാക്കണം എന്നും ജെയിന്‍ പറയുന്നു. നിലവില്‍ അതു 16 ആണ്. 17 വയസില്‍ കോടിശ്വരിയായപ്പോള്‍ ആളുകള്‍ എന്നെ അസൂയയോടെ നോക്കി. എന്നാല്‍ അന്ന് എന്താണു വേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ലോട്ടറിയടിക്കുന്നതിനു മുമ്പ് എത്രത്തോളം സന്തോഷം അനുഭവിച്ചിരുന്നോ അതിന്റെ പത്തിരട്ടി സങ്കടമാണ് താന്‍ ഇന്ന് അനുഭവിക്കുന്നത് എന്ന് അവര്‍ പറയുന്നു.

Ads by Google
Advertisement
Advertisement
Thursday 26 Oct 2017 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW