Tuesday, January 22, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 06.28 PM

അത് ഇന്ത്യയുടെ വിയര്‍പ്പും രക്തവും: താജ്മഹല്‍ രാജ്യത്തിന്റെ പൈതൃകസ്വത്താണെന്ന് യോഗി

Yogi adithyanath,  Tajmahal

ആഗ്ര: താജ്മഹലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി ഇന്ത്യയുടെ പൈതൃകസമ്പത്ത് സന്ദര്‍ശിച്ചു. താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ യോഗി ഇന്ത്യക്കാര്‍ വിയര്‍പ്പും, രക്തവും ഒഴുക്കിയാണ് താജ്മഹല്‍ പണിതതെന്നും കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ താജ്മഹല്‍ കാത്തു സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും യോഗി താജ്മഹല്‍ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കി. താജ്മഹലുമായി ബന്ധപ്പെട്ട് മറ്റാരും പറയുന്നത് നിങ്ങള്‍ കാര്യമാക്കേണ്ട, ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതിയെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യോഗി ആദിത്യനാഥ് മറുപടി നല്‍കി.

തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും, അത് ഇന്ത്യന്‍ സംസ്‌കാരത്തിനി് അപമാനമാണെന്നമുള്ള പരാമര്‍ശവുമായി ബിജെപി എം.എല്‍.എ സംഗീത് സേം രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനത്തിനെത്തിയത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യ ബിജെപിമുഖ്യമന്ത്രിയാണ് യോഗി. പടിഞ്ഞാറന്‍ പ്രവേശന കവാടം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം യോഗി ആദിത്യനാഥ് വൃത്തിയാക്കിയതിനുശേഷമാണ് താജ്മഹലിലേയ്ക്ക് പ്രവേശിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW