Friday, September 21, 2018 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 06.07 PM

വീട്ടുകാര്‍ നല്‍കിയ പോക്കറ്റ് മണി 10രൂപ കോയിനാക്കി സൂക്ഷിച്ചു വച്ച് ദീപാവലി ദിവസം ആ ചേച്ചിയും അനിയനും ഒരു ഹോണ്ട ആക്ടിവ വാങ്ങി, ആര്‍ക്കു വേണ്ടിയാണെന്ന് അറിഞ്ഞാല്‍ കണ്ണ് നിറയും

uploads/news/2017/10/159318/honda.gif

കുട്ടികളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും ലക്ഷ്യങ്ങളും ആര്‍ക്കും മനസിലാവില്ല. ഉദയ്പൂരിലെ ഹോണ്ടയുടെ ഷോറുമില്‍ ദീപാവലി ദിവസം നേരം ഏറെ വൈകി ഷോറും അടയ്ക്കായാപ്പോള്‍ രണ്ടു കുട്ടികള്‍ എത്തി. എട്ടു വയസുകാരന്‍ യാഷിനും 13 വസുകാരി രൂപാലുമായിരുന്നു അത്. അവര്‍ക്കു 62,00,0 രൂപയുടെ ഒരു ഹോണ്ടാ ആക്ടീവ വേണം. എന്നാല്‍ ഡീലേഴ്‌സില്‍ നിന്ന് ആദ്യ അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. കുട്ടികള്‍ എത്തിയപ്പോള്‍ കാര്യം കുട്ടിക്കളിയാണ് എന്നു കരുതി ഇവര്‍ നിരസിച്ചു.

എന്നാല്‍ കുട്ടികള്‍ പറഞ്ഞതു കേട്ടു വാഹനം വാങ്ങുന്നതിന്റെ ആവശ്യം മനസിലാക്കിയ ഷോറും മാനേജര്‍ ഒടുവില്‍ സമ്മതിച്ചു. ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ രണ്ടരമണിക്കൂര്‍ സമയം കൊണ്ടാണു നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്. പോക്കറ്റ് മണിയായി ലഭിച്ചിരുന്ന പണം പത്തുരൂപ നാണയമാക്കി മാറ്റിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. രണ്ടു വര്‍ഷമായി സൂക്ഷിച്ച സമ്പാദ്യമായിരുന്നു ഈ 62,000 രൂപ. വീട്ടുകാര്‍ അറിയാതെ ഒരു ബന്ധുവിനൊപ്പമായിരുന്നു മാതാപിതാക്കള്‍ക്ക് ദീപാവലി സമ്മാനമായി നല്‍കാനുള്ള ആക്ടവ വാങ്ങാന്‍ ഇവര്‍ എത്തിയത്.

Ads by Google
Thursday 26 Oct 2017 06.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW