Thursday, July 04, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 03.14 PM

മറക്കാനാവാത്ത റിക്ഷായാത്ര

uploads/news/2017/10/159295/Weeklyaamanasu261017.jpg

കുട്ടിക്കാലത്ത് ഏതൊരു കുട്ടിയെയുംപോലെ എനിക്കും വാഹനങ്ങളോട് കമ്പം ഉണ്ടായിരുന്നു. കൂട്ടുകാര്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെയും കാറുകളുടെയുംഫോര്‍മുല വണ്‍ റെസിന്റെയുമൊക്കെ ച ര്‍ച്ചകളുംവിശേഷങ്ങളും പറയുമ്പോള്‍ നിശബ്ദമായി ഞാന്‍ എന്റെ ഇഷ്ടവാഹനത്തെ നെഞ്ചോടുചേര്‍ക്കും. ഫെരാരിയും കവസക്കിയുമല്ല.

സൈക്കിള്‍ റിക്ഷ, അതായിരുന്നു എന്റെ ഇഷ്ടവാഹനം. പക്ഷേ, മുതിര്‍ന്നപ്പോള്‍ അതിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവന്നു. മറ്റൊന്നുമല്ല, ഒരു മനുഷ്യനെ പിന്നിലിരുത്തി, മറ്റൊരു മനുഷ്യ ന്‍ അടിമയെപ്പോലെ ചവിട്ടി വലിച്ചുകൊണ്ടുപോകുന്നത് അത്ര സുഖകരമായി തോന്നിയില്ല. പിന്നെ അത് കാണുന്നതുപോലും വിഷമമുള്ള കാഴ്ചയായി മാറി.

2001 ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ചണ്ഡിഗഡില്‍ വച്ച് ക്യാമ്പ് നടക്കുകയാണ്. അവിടെനിന്ന് പിറ്റേദിവസം ചൈനയിലേക്കു ഞങ്ങള്‍ തിരിക്കും. രാവിലെ ട്രാക്ക് സ്യൂട്ടുമിട്ട് പ്രാക്ടീസിനായി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കോച്ചിന്റെ ഫോണ്‍ കോള്‍. സാര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഉടന്‍ അവിടെവരെ ചെല്ലണം.

തലേദിവസത്തെ കുറച്ചു ഡോക്യുമെന്റ്‌സ് ഉടന്‍ സാറിന് ആവശ്യമുണ്ട്. തലേന്നുതന്നെ ഞാന്‍ അത് ഏല്‍പ്പിക്കേണ്ടതാണ്. പക്ഷെ മറന്നുപോയിരുന്നു. സാര്‍ അല്‍പ്പം ദേഷ്യത്തിലുമാണ്.

'മാര്‍ക്കറ്റില്‍ പത്തുമിനിറ്റ് ഞാ ന്‍ കാണും, അതിനുമുമ്പ് എത്തിക്കണം.'
സാര്‍ ഫോണ്‍ വച്ചു.

ഈശ്വരാ, പത്തു മിനിറ്റോ? ഒരു ബൈക്കോ കാറോ കിട്ടിയാല്‍ എത്തിപ്പെടാം. പക്ഷേ, ഇത്ര നേരത്തെ അതൊക്കെ എവിടുന്നു കിട്ടാന്‍? ബസ് പോലും ഓടാന്‍ തുടങ്ങിയിട്ടില്ല. ഞാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ പേരിനുപോലും ഒരു വാഹനമില്ല.

അങ്ങ് ഓടിപ്പോയാലോ? ഏഴു കിലോമീറ്റര്‍ ഉണ്ട്. ഓട്ടം നടക്കില്ല. ഞാന്‍ ചുറ്റിനും നോക്കി. അല്‍പ്പം മാറി അതാ ഒരു സൈക്കിള്‍റിക്ഷ കിടക്കുന്നു. അതിനു മുന്നില്‍ത്തന്നെ, ഓട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു വൃദ്ധന്‍ എന്നെ നോക്കി ചിരിച്ചു കൈകൂപ്പി നില്‍ക്കുന്നു.
അയാളുടെ ചിരി ഞാന്‍ അവഗണിച്ചു.

uploads/news/2017/10/159295/Weeklyaamanasu261017a.jpg

ഭൂതകാലത്തില്‍ മനസില്‍ കയറിയ റിക്ഷയോടുള്ള വികാരം ആ ചോയ്‌സും ഇല്ലാതാക്കിയിരുന്നു. പക്ഷേ, വേറെ വഴിയില്ല. ഞാന്‍ നടന്ന് ആ റിക്ഷയില്‍ കയറി. മാര്‍ക്കറ്റിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

അയാള്‍ റിക്ഷ ചവിട്ടിത്തുടങ്ങി. നന്നേ മെലിഞ്ഞ, ക്ഷീണിതനായ ഒരു വൃദ്ധനായിരുന്നു അയാള്‍. ആയാസത്തോടെ റിക്ഷ ചവിട്ടുന്ന അയാള്‍ ഓരോ മിനിറ്റിലും ഓരോ നീണ്ട ചുമ പാസാക്കിയിരുന്നു. ഞാന്‍ കുട്ടിക്കാലത്ത് കാണാന്‍ ഭയപ്പെട്ടിരുന്ന ദൃശ്യം ഇതാ എന്റെ തൊട്ടുമുന്നില്‍. ഞാനത് കാണാന്‍ വയ്യാതെ കണ്ണടച്ചിരുന്നു.

ഇല്ല, ഇങ്ങനെ പോയാല്‍ പത്തു മിനിറ്റില്‍ ഞാന്‍ ചെല്ലുകയില്ല. ഞാന്‍ അയാളോട് പറഞ്ഞു. 'അമ്മാവാ, ഞാന്‍ ചവിട്ടട്ടെ? അമ്മാവന്‍ പിറകില്‍ ഇരുന്നോളൂ.' അയാളെന്നെ അത്ഭുതത്തോടെ നോക്കി. ഇന്നത്തെ അന്നം വാങ്ങാനുള്ള പണം നഷ്ടമാവുമോ എന്ന ഭയം ആ കണ്ണുകളി ല്‍ ഉണ്ടായിരുന്നു. 'അമ്മാവാ, ഞാന്‍ പൈസ തരാം. പിറകില്‍ ഇരുന്നോളൂ. ഞാന്‍ ചവിട്ടാം. പെട്ടെന്ന് എത്തണം, അതാണ്.'

അയാളെ പിറകില്‍ ഇരുത്തി ഞാന്‍ റിക്ഷ ചവിട്ടിത്തുടങ്ങി. നല്ല പ്രയാസമായിരുന്നു അത് ചവിട്ടാന്‍. ആദ്യമൊന്നു പതറിയ ഞാന്‍ മെല്ലെ അത് പഠിച്ചു. ആഞ്ഞു ചവിട്ടി. ഏതാണ്ട് പത്തു മിനിറ്റ് ആയപ്പോള്‍ത്തന്നെ ഞാന്‍ മാര്‍ക്കറ്റില്‍ എത്തി.

അപ്പോള്‍ ഞങ്ങളെനോക്കി വഴിയാത്രക്കാരും മറ്റും അത്ഭുതപ്പെടുന്നത് കണ്ടു. നല്ല വസ്ത്രം ധരിച്ച ഡ്രൈവര്‍ ഒരു ഭിക്ഷാലുവിനെപ്പോലെ തോന്നിക്കുന്ന
ആളെ പിറകില്‍ ഇരുത്തി സൈക്കിള്‍റിക്ഷ ചവിട്ടുന്നു! മാത്രവുമല്ല, അയാളെ അറിയാവുന്നവര്‍ മൂക്കത്ത് വിരല്‍വച്ചു, ഇത്ര പെട്ടെന്ന് ഇയാള്‍ മുതലാളിയായോ എന്ന്.

എനിക്ക് അതൊന്നും കണ്ടുനില്‍ക്കാന്‍ സമയം ഉണ്ടായിരുന്നില്ല. വണ്ടി നിര്‍ത്തി, അയാള്‍ക്ക് കൂലി നല്‍കി ഞാന്‍ സാര്‍ നില്‍ക്കുന്ന സ്ഥലത്തേക്കോടി. ഫയല്‍ നല്‍കി തിരികെ ഓടിവന്നത്, തിരികെ അതേ വണ്ടിയില്‍ പോകാനായിരുന്നു. അത്രയും സഹായം അയാള്‍ക്ക് ചെയ്തുകൊടുക്കാമല്ലോ.

ഞാന്‍ ഓടി എത്തുമ്പോഴേക്കും, അയാള്‍ അടുത്ത യാത്രക്കാരുമായി പോകാന്‍ തുടങ്ങിയിരിക്കുന്നു. പിന്നില്‍ നല്ല വണ്ണമുള്ള ദമ്പതികള്‍. അവര്‍ പരസ്പരം ചിരിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു!

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Thursday 26 Oct 2017 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW