Monday, October 30, 2017 Last Updated 48 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 02.53 PM

മിതാലി; വനിതാ ക്രിക്കറ്റിന്റെ രാജകുമാരി

ലോകത്തെ ആവേശം കൊള്ളിച്ച വനിതാ ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ നായിക മിതാലി രാജ്. പുരുഷ താരങ്ങളുടെ റെക്കോര്‍ഡുകള്‍ പോലും മറികടന്ന മിതാലി രാജിന്റെ വിശേഷങ്ങള്‍...
uploads/news/2017/10/159291/malathiraj1.jpg

പെണ്‍ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്ഥാനമുറപ്പിക്കാന്‍ 2017 വനിതാ ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഫൈനല്‍ മത്സരത്തില്‍ കേവലം ഒന്‍പത് റണ്‍സിന്റെ അകലത്തില്‍ കപ്പ് നഷ്ടപ്പെട്ടെങ്കിലും ഝാന്‍സിറാണിയെ പോലെ അവര്‍ വിജയിച്ചു.

ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ പേര് സുവര്‍ണലിപികളില്‍ കൊത്തിവയ്ക്കാന്‍ കളിക്കളത്തിലും പുറത്തും പോരാടുന്ന ടീം ഇന്ത്യയുടെ നായിക, മിതാലി രാജ്.

രാജസ്ഥാനിലെ ജോധ്പൂരിലാണ് തമിഴ് ദമ്പതികളായ ദൊരൈരാജിന്റെയും ലീലാ രാജിന്റെയും മകളായി 1982 ഡിസംബര്‍ 3 ന് മിതാലി ജനിക്കുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ അച്ഛന്റെ കര്‍ക്കശ ശീലങ്ങള്‍ മിതാലിയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

എല്ലാ ദിവസവും നേരത്തെ ഉണരാന്‍ പോലും മിതാലിയ്ക്ക് മടിയായിരുന്നു. കുഞ്ഞു മിതാലിയുടെ മടി മാറ്റാനാണ് ക്രിക്കറ്റ് കളിയ്ക്കാന്‍ സഹോദരനോടൊപ്പം മിതാലിയെയും വിട്ടത്.അവിടെ നിന്നാണ് മിതാലി രാജ്യത്തിന്റെ അഭിമാന നേട്ടത്തിനു ചുക്കാന്‍ പിടിച്ചത്.

1999 ലെ മത്സരത്തില്‍ സെഞ്ച്വറിയുമായി അരങ്ങേറ്റം കുറിച്ച പതിനാറുകാരിയായ മിതാലി കഴിഞ്ഞ 18 വര്‍ഷമായി ടീം ഇന്ത്യയുടെ ഭാഗമാണ്. ഏറ്റവും പ്രായം കുറഞ്ഞ സ്വെഞ്ചറിയന്‍, അര്‍ജ്ജുന അവാര്‍ഡ് തുടങ്ങി ഒരുപാട് ബഹുമതികളും അനുമോദനങ്ങളും അംഗീകാരങ്ങളും മിതാലിയെ തേടിയെത്തിട്ടുണ്ട്.

ഇങ്ങനെയൊരു നേട്ടം സ്വപ്‌നം കണ്ടിരുന്നോ ?


ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. അതില്‍ സഫലമാകാതെ പോയ വലിയൊരു സ്വപ്‌നമാണ് ലോകകപ്പ് ഭാരതമണ്ണിലെത്തിക്കുക എന്നത്.

പക്ഷേ ഇന്നല്ലെങ്കില്‍ നാളെ അത് ഈ മണ്ണിലെത്തും. എനിക്കുറപ്പുണ്ട്. വളര്‍ന്നു വരുന്ന ഒരുപാട് താരങ്ങളിലാണ് ഇനിയുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും.

പുരുഷതാരങ്ങളെ അപേക്ഷിച്ച് വനിതാ താരങ്ങള്‍ക്കുള്ള സ്വീകര്യതയെക്കുറിച്ച് ?


ക്രിക്കറ്റിന്റെ സ്വീകാര്യതയില്‍ ഇപ്പോഴും വേര്‍തിരിവുണ്ട്. പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന പണവും പ്രശസ്തിയും പിന്തുണയുമൊന്നും വനിതാ താരങ്ങള്‍ക്കു കിട്ടുന്നില്ല. അവരോടൊപ്പമില്ലെങ്കിലും ഇപ്പോഴുള്ളതില്‍ കുറച്ചുകൂടി പിന്തുണ വനിതാ താരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കുറച്ചു നാള്‍ മുന്‍പുവരെയുള്ള കാഴ്ചപ്പാടുകളേക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഫൈനല്‍ മത്സരം കാണാനിരുന്ന വലിയ ഒരു ജനത.

uploads/news/2017/10/159291/malathiraj2.jpg

ഇത്തരമൊരു വിജയത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാണികളെ കൊണ്ട് നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി കളിക്കുക, രാജ്യം മുഴുവന്‍ നമ്മള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

പുരുഷ കായിക താരങ്ങള്‍ ജീവിക്കുന്ന ജീവിതമെന്തെന്നറിയണമെന്നുണ്ടായിരുന്നു. ലോകകപ്പിനരികെ എത്തിയപ്പോള്‍ അതൊക്കെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. മാറ്റം ഞാനുള്‍പ്പെടെയുള്ളവര്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

ഇന്ത്യയിലെ സ്ത്രീകളുടെ ക്രിക്കറ്റ് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലേ ?


കുറച്ചുകാലം മുന്‍പ് വരെ വനിത ക്രിക്കറ്റിനെ മാധ്യമങ്ങള്‍ പോലും അവഗണിച്ചിരു ന്നു. ഞങ്ങളെ മാധ്യമങ്ങള്‍ കാണുന്നത് അടുത്ത സമയത്താണ്, ഏഷ്യ കപ്പ് നേടിയപ്പോള്‍.

ഇന്ന് അതില്‍ നിന്നെല്ലാം മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ ചിലരുടെ മനസ്സില്‍ ഇപ്പോഴും ക്രിക്കറ്റില്‍ പുരുഷനെന്നും സ്ത്രീെയന്നെും വേര്‍തിരിഞ്ഞ ചിന്തയാണുള്ളത്.

തലനാരിഴയ്ക്ക് 2017 ലോകകപ്പ് നഷ്ടപ്പെട്ടു. അതൊരു വലിയ നഷ്ടം തന്നെയാണെങ്കിലും ഫൈനല്‍ വരെയെത്തിയതിനെ ഒരുപാട് പേര്‍ അഭിനന്ദിച്ചു. പക്ഷേ ഇപ്പോഴും ചിലര്‍രെങ്കിലും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല. അവരോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്.

എന്റെ 18 വര്‍ഷ കായിക ജീവിതത്തിടയില്‍,ക്രിക്കറ്റ് എന്ന പ്രൊഫഷണലില്‍ ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിട്ടില്ല. എന്നാല്‍ കായികപ്രേമികളിലും താരങ്ങളിലും അങ്ങനെയൊരു വേര്‍ത്തിരിവ് കാണിക്കുന്നത് കണ്ടിട്ടുണ്ട്.

ലോകകപ്പിനു ശേഷം മാത്രമാണോ ഇങ്ങനെയൊരു സ്വീകരണം ലഭിക്കുന്നത്. ?


സമാനമായ അനുഭവം 2005 ലും ഉണ്ടായി, ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ മുത്തമിട്ടപ്പോള്‍. അന്ന് എന്റെ സംസ്ഥാനം മാത്രമേ അനുമോദിച്ചിരുന്നുള്ളൂ. എല്ലാ ചടങ്ങുകളും സംസ്ഥാനത്തിനുള്ളില്‍ ഒതുങ്ങി.

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇല്ലാതിരുന്നതും വനിതാ ക്രിക്കറ്റ് ബി.സി.സി.ഐയുടെ കീഴിലല്ലാതിരുന്നതും ജനങ്ങളുടെ ശ്രദ്ധ കിട്ടാത്തതിനുള്ള കാരണങ്ങളായി.

ഇന്ന് നേട്ടം വലിയൊരു സംഭവമായി രിക്കുന്നു. കാരണം ആളുകള്‍ ഞങ്ങളുടെ മത്സരങ്ങള്‍ കണ്ടു. ക്രിക്കറ്റ് ഫോളോ ചെ യ്യാതിരുന്നവരും വനിതാ ക്രിക്കറ്റ് ഇന്നു വരെ കാണാതിരുന്നവരുമെല്ലാം ലോകക പ്പ് മത്സരങ്ങള്‍ ആകാംക്ഷയോടെ കാണാ ന്‍ തുടങ്ങി.

Advertisement
Advertisement
Ads by Google
TRENDING NOW