Wednesday, October 17, 2018 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
ജോയ് എം. മണ്ണൂര്‍
Thursday 26 Oct 2017 07.00 AM

യഥാര്‍ഥ ചാരസുന്ദരി മാലിക്കാരി മറിയം റഷീദയായിരുന്നില്ല, അത് അമേരിക്കക്കാരിയായിരുന്നു ; ചാരക്കേസില്‍ കഥകള്‍ ചമച്ചത് രത്തന്‍ സെഗാള്‍

uploads/news/2017/10/159224/nambinarayanan.jpg

തൃശൂര്‍: താനടക്കമുള്ളവര്‍ വേട്ടയാടപ്പെട്ട ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ് - അമേരിക്കന്‍ അച്ചുതണ്ടിന്റെ അവിഹിത സന്തതിയാണെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. യഥാര്‍ഥ ചാരസുന്ദരി മാലിക്കാരി മറിയം റഷീദയായിരുന്നില്ല, അത് അമേരിക്കക്കാരിയായ യുവതിയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക്ക് കൗണ്ടര്‍ മേധാവിയായിരുന്ന രത്തന്‍ സെഗാള്‍ ചമച്ച കഥകളാണ് വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞതെന്നും ''ഓര്‍മകളുടെ ഭ്രമണപഥം'' എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നു.

ആത്മകഥ ഇന്നു െവെകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി. പ്രകാശനം ചെയ്യും. എം.ജി. രാധാകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. ''അവരാണ് യഥാര്‍ത്ഥ ചാരന്മാര്‍; കൂടെ അവളും'' എന്ന 38-ാം അധ്യായത്തിലാണ് ചാരക്കേസിലെ കനലുകള്‍ നമ്പി നാരായണന്‍ ഊതി ജ്വലിപ്പിക്കുന്നത്.

ചാരക്കേസ് വന്നപ്പോള്‍ ഐ.എസ്.ആര്‍.ഒ. ക്രയോജനിക് എന്‍ജിന്റെ പണിപ്പുരയിലായിരുന്നു. കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യം കണ്ട വലിയ ചാരന്മാരും ഉറങ്ങിക്കിടക്കുന്നതു കാണാം. സി.ഐ.എ. ഏജന്റായിരുന്ന യുവതിയെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ വേണ്ടി വിട്ടയച്ചു. സി.ഐ.എയുടെ ചാരനാണെന്നു ബോധ്യപ്പെട്ടതോടെ രത്തന്‍ സെഗാളിനെ നിര്‍ബന്ധപൂര്‍വം രാജിവയ്പിച്ചു.

വിസ കാലാവധി തീര്‍ന്നെന്ന് അറിയിക്കാനായി പാസ്‌പോര്‍ട്ടുമായി പോലീസ് സ്‌റ്റേഷനില്‍ വന്നതായിരുന്നു മറിയം റഷീദ. ചാരന്മാര്‍ സ്വന്തം പാസ്‌പോര്‍ട്ടുമായി വരില്ലെന്ന സാമാന്യധാരണപോലും പോലീസുകാര്‍ക്ക് ഉണ്ടായില്ല. ഐ.എസ്.ആര്‍.ഒ. എന്ന ഗവേഷണ കേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിനു പിന്നിലുള്ളത് ഒരു മുഖ്യമന്ത്രിയെ തള്ളിയിടാനായി ആസൂത്രണം ചെയ്ത അന്തര്‍നാടകം മാത്രമല്ല.

രത്തന്‍ സെഗാളിന്റെ സേവനം അവസാനിപ്പിച്ചിടത്തുനിന്ന് പോലീസ് നായ മണപ്പിച്ചുതുടങ്ങിയാല്‍ ഐ.ബിയിലെ പലരുടെയും തൊപ്പികളില്‍ ആ അന്വേഷണമെത്തും. ഐ.ബി. ഉദ്യോഗസ്ഥരുമായി നേരിട്ടു സംവദിച്ച കേരള പോലീസിലെ സിംഹങ്ങളെക്കൂടി ചോദ്യംചെയ്താല്‍ സി.ഐ.എയും രത്തന്‍ സെഗാളും സഹപ്രവര്‍ത്തകനായിരുന്ന എം.കെ. ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ചാരക്കേസെന്ന് നിസംശയം തെളിയുമെന്നും നമ്പി നാരായണന്‍ എഴുതുന്നു.

Ads by Google
ജോയ് എം. മണ്ണൂര്‍
Thursday 26 Oct 2017 07.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW