Thursday, January 11, 2018 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
എ.എസ്. അജയ്‌ദേവ്
Thursday 26 Oct 2017 06.44 AM

കൂലിയും ചികിത്സയും ഇല്ല ; വൃത്തിഹീനമായ ചുറ്റുപാട്, കക്കൂസും കുളിമുറിയും ശുദ്ധജലവും ഇല്ല ; വിവാദ വ്യവസായിയുടെ തൊഴിലാളികള്‍ക്ക് അടിമപ്പണി

uploads/news/2017/10/159223/mercinsten.jpg

തിരുവനന്തപുരം: വിവാദ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ക്കു കൊടിയ പീഡനം. മുന്നൂറ്റി അമ്പതിലേറെ തൊഴിലാളി കുടുംബങ്ങളാണ് കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ നരകയാതന അനുഭവിക്കുന്നത്. ചെയ്യുന്ന ജോലിക്കു കൃത്യമായി കൂലിയോ അസുഖത്തിന് ചികിത്സയോ ലഭിക്കാറിലെന്നു തൊഴിലാളികള്‍ പറഞ്ഞു.

കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസത്തിനുള്ള അവസരവുമില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ മൂന്നാര്‍ മോഡല്‍ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. പാട്ടത്തിനു നല്‍കിയ സര്‍ക്കാര്‍ഭൂമി ഐ.എസ്.ആര്‍.ഒയ്ക്കു മറിച്ചുവിറ്റതിന്റെ പേരില്‍ വിവാദത്തിലായ വ്യവസായി സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റ്. കാലിത്തൊഴുത്തിനെ വെല്ലുന്ന ലയങ്ങളിലാണു തൊഴിലാളികളുടെ ജീവിതം. കാലപ്പഴക്കം ചെന്ന ലയങ്ങളുടെ മേല്‍ക്കൂരയും ഭിത്തികളും പൊളിഞ്ഞ നിലയിലാണ്.

രോഗബാധയ്ക്കു സാധ്യതയുള്ള വൃത്തിഹീനമായ ചുറ്റുപാട്. കക്കൂസോ കുളിമുറിയോ ഇല്ല. ശുദ്ധജലം ലഭ്യമല്ല. ഒറ്റമുറി ലയങ്ങളില്‍ ഞെരുങ്ങിയാണ് ഓരോ കുടുംബവും താമസിക്കുന്നത്. െവെദ്യുതി ബില്ലടയ്ക്കാന്‍ മാര്‍ഗമില്ലാതെ ഇരുട്ടില്‍ കഴിയുകയാണു തൊഴിലാളികള്‍. രാത്രിയില്‍ വന്യമൃഗങ്ങളുടെ ശല്യവും. 150 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന അഞ്ഞൂറിലേറെ തമിഴ് കുടുംബങ്ങളാണ് എസ്‌റ്റേറ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 350 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

രണ്ടു വര്‍ഷമായി കമ്പനി പി.എഫിലേക്കുള്ള തുക അടച്ചിട്ട്. 28 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണു വിവരം. വിരമിച്ച 17 പേര്‍ക്ക് ഇതുവരെ പി.എഫ്. പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ആയുസ് മുഴുവന്‍ കമ്പനിക്കു വേണ്ടി ജോലിചെയ്തവര്‍ക്ക് ഒരുസെന്റ് ഭൂമി പോലും സ്വന്തമായി വാങ്ങാന്‍ കഴിയുന്നില്ല. നിലവില്‍ 374 തൊഴിലാളികളാണ് എസ്‌റ്റേറ്റില്‍ പണിയെടുക്കുന്നത്. 140പേര്‍ സ്ഥിരം തൊഴിലാളികളും ബാക്കിയുള്ളവര്‍ ദിവസ വേതനക്കാരും.

ഇരുപതു വര്‍ഷം ജോലിചെയ്തവരെപ്പോലും സ്ഥിരപ്പെടുത്താന്‍ തയാറായിട്ടില്ല. തങ്ങളെ അടിമകളായാണു കാണുന്നതെന്നു തൊഴിലാളികള്‍ പരാതിപ്പെടുന്നു. തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. 720 ഏക്കറുള്ള തേയില എസ്‌റ്റേറ്റില്‍ കാപ്പി, ഗ്രാമ്പൂ, കുരുമുളക്, അടയ്ക്ക എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വര്‍ഷം ആറു കോടിയിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ഏലം, ഗ്രാമ്പൂ, അടക്ക, കാപ്പി എന്നിവയില്‍ നിന്നും ഒരു വര്‍ഷം 4.5 കോടിരൂപയോളം വരുമാനമുണ്ട്.

തേയിലയുടെ വരുമാനം വേറെയും. തൊഴിലാളികളുടെ ശമ്പളാനുകൂല്യങ്ങള്‍ അടക്കം കമ്പനി നടത്തിപ്പിനായി ഒരു വര്‍ഷം 1.5 കോടിയേ ചെലവു വരുന്നുള്ളൂ. 2005 ലാണ് സേവി മനോ മാത്യു ബിര്‍ള കമ്പനിയില്‍നിന്നും മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റ് വാങ്ങുന്നത്. ഇതിനു ശേഷമാണ് തൊഴിലാളികള്‍ കൂടുതല്‍ അതൃപ്തരായിത്തുടങ്ങിയത്. മൂന്നാറില്‍ രാഷ്ട്രീയ പിന്‍ബലമില്ലാതെ രൂപപ്പെട്ട പെമ്പിെളെ ഒരുെമെ പോലെയുള്ള സംഘടനയ്ക്ക് രൂപം നല്‍കാനാണ് പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ നീക്കം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW