Tuesday, October 31, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 02.18 AM

ഈസ്‌റ്റേണ്‍ കമാന്‍ഡില്‍ 102 ഒഴിവ്‌

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഈസ്‌റ്റേണ്‍ കമാന്‍ഡ്‌ എ.എസ്‌.സി യൂണിറ്റുകളില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ നവംബര്‍ 11 വരെ അപേക്ഷിക്കാം. 102 ഒഴിവുകളുണ്ട്‌. തസ്‌തിക, യോഗ്യത എന്നിവ ചുവടെ.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍: പത്താംക്ലാസ്‌ ജയം തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗില്‍ കുറഞ്ഞതു മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. അംഗീകൃത ഡ്രൈവിംഗ്‌ ലൈസന്‍സ്‌, മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത:
ഉയരം (ഷൂ ധരിക്കാതെ): 165 സെമീ (എസ്‌.ടിക്ക്‌ 25 സെമീ ഇളവുണ്ട്‌)
നെഞ്ചളവ്‌: 81.5 സെമീ (വികസിപ്പിച്ച നിലയില്‍ 85 സെമീ)
ഭാരം: കുറഞ്ഞത്‌ 50 കിലോ.
എന്‍ഡുറന്‍സ്‌ ടെസ്‌റ്റിന്‌ താഴെപ്പറയുന്ന ഇനങ്ങളുണ്ട്‌.
1. 65.5 കിലോ ഭാരമുള്ള മനുഷ്യനെ ഉയര്‍ത്തി 183 മീറ്റര്‍ 96 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കണം.
2. 2.7 മീറ്റര്‍ വീതിയുള്ള കിടങ്ങ്‌ ചാടിക്കടക്കല്‍ (ലോങ്‌ ജംപ്‌)
3 കൈയും കാലും ഉപയോഗിച്ച്‌ കുത്തനെ മൂന്നു മീറ്റര്‍ കയറിലൂടെ പിടിച്ചു കയറല്‍.
സ്‌റ്റേഷന്‍ ഓഫീസര്‍ (ഏര്‍സറ്റ്‌വൈല്‍ ഫയര്‍ സൂപ്പര്‍വൈസര്‍): 12-ാം ക്ലാസ്‌ ജയം. സീനിയര്‍ ഫയര്‍ സൂപ്പര്‍വൈസര്‍ കോഴ്‌സ് അല്ലെങ്കില്‍ സബ്‌ ഓഫീസേഴ്‌സ് കോഴ്‌സ്, സമാനമേഖലയില്‍ പ്രാവീണ്യം കുറഞ്ഞത്‌ മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഫയര്‍ ഫിറ്റര്‍: പത്താം ക്ലാസ്‌ ജയം തത്തുല്യം.
ഫയര്‍മാന്‍: പത്താം ക്ലാസ്‌ ജയം തത്തുല്യം. സമാനമേഖലയില്‍ പ്രാവീണ്യം. കുറഞ്ഞത്‌ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. മികച്ച ശാരീരിക ക്ഷമത.
ശാരീരിക യോഗ്യത:
ഉയരം (ഷൂ ധരിക്കാതെ) 165 സെ.മീ. (എസ്‌ടിക്ക്‌ 2.5 സെമീ ഇളവുണ്ട്‌)
നെഞ്ചളവ്‌: 81.5 സെമീ. (വികസിപ്പിച്ച നിലയില്‍ 85 സെമീ)
ഭാരം: കുറഞ്ഞത്‌ 50 കിലോ.
എന്‍ഡുറന്‍സ്‌ ടെസ്‌റ്റിന്‌ താഴെപ്പറയുന്ന ഇനങ്ങളുണ്ട്‌.
1. 65.5 കിലോ ഭാരമുള്ള മനുഷ്യനെ ഉയര്‍ത്തി 183 മീറ്റര്‍ 96 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കണം.
2. 27 മീറ്റര്‍ വീതിയുള്ള കിടങ്ങ്‌ ചാടിക്കടക്കല്‍ (ലോങ്‌ ജംപ്‌).
3. കൈയും കാലും ഉപയോഗിച്ച്‌ കുത്തനെ മൂന്നു മീറ്റര്‍ കയറിലൂടെ പിടിച്ചു കയറല്‍.
ട്രേഡ്‌സ്മാന്‍ മേറ്റ്‌ (ഏര്‍സറ്റ്‌വൈല്‍ മസ്‌ദൂര്‍/ലേബറര്‍).
ചൗക്കിദാര്‍: പത്താംക്ലാസ്‌ ജയം. തത്തുല്യം.
സമാനമേഖലയില്‍ പ്രാവീണ്യം.
യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.
പ്രായം: 18-25 വയസ്‌. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും www. inidanarmy.nic.inഎന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Advertisement
Advertisement
Thursday 26 Oct 2017 02.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW