Monday, October 30, 2017 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 02.18 AM

42 തസ്‌തികകളിലേയ്‌ക്ക് പി.എസ്‌.സി. വിളിച്ചു

uploads/news/2017/10/159125/car1.jpg

സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്‌ എന്നിവയില്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (12 ട്രേഡുകള്‍), മില്‍മയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, തുറമുഖ വകുപ്പില്‍ സീമാന്‍, എന്‍.സി.സി./സൈനികക്ഷേമ വകുപ്പില്‍ ലാസ്‌റ്റ് ഗ്രേഡ്‌ സേര്‍വന്റ്‌സ്, സാമൂഹികനീതി വകുപ്പില്‍ സ്‌പെഷല്‍ ടീച്ചര്‍, വാട്ടര്‍ അഥോറിട്ടിയില്‍ സാനിട്ടറി കെമിസ്‌റ്റ്, മൈനിങ്‌ ആന്‍ഡ്‌ ജിയോളജിയില്‍ ജൂനിയര്‍ കെമിസ്‌റ്റ്, അസിസ്‌റ്റന്റ്‌ ജിയോളജിസ്‌റ്റ്, പൊതുമരാമത്ത്‌ വകുപ്പില്‍ ആര്‍ക്കിടെക്‌ചറല്‍ അസിസ്‌റ്റന്റ്‌, ചലച്ചിത്ര വികസന കോര്‍പറേഷനില്‍ സൗണ്ട്‌ എന്‍ജിനീയര്‍ തുടങ്ങി 42 തസ്‌തികകളില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.
25 തസ്‌തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. വാട്ടര്‍ അഥോറിട്ടിയില്‍ എല്‍.ഡി. ടൈപ്പിസ്‌റ്റ്, കെ.എസ്‌.എഫ്‌.ഇയില്‍ പ്യൂണ്‍/വാച്ച്‌മാന്‍ തുടങ്ങി നാലു തസ്‌തികകളില്‍ തസ്‌തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്‌. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ ബോര്‍ഡില്‍ എല്‍.ഡി. ക്ലാര്‍ക്ക്‌, സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക്‌, വിവിധ വകുപ്പുകളില്‍ ലാസ്‌റ്റ് ഗ്രേഡ്‌ സര്‍വന്റ്‌സ് തുടങ്ങി 13 തസ്‌തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌. അസാധാരണ ഗസറ്റ്‌ തീയതി ഒക്‌ടോബര്‍ 12. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.
തെരഞ്ഞെടുപ്പിന്‌ എഴുത്തുപരീക്ഷ ഒ.എം.ആര്‍. പരീക്ഷ നടത്തുന്നപക്ഷം അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ സംവിധാനത്തില്‍ കമ്മഷിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നല്‍കും. ഉദ്യോഗാര്‍ഥികള്‍ അത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത് പ്രിന്റ്‌ എടുക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്ര?ഫൈലിലൂടെയും ഓണ്‍ലൈനായി കമ്മിഷന്റെ വെബ്‌സൈറ്റിലൂടെയും വേണം അപേക്ഷിക്കാന്‍. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്ര?ഫൈലില്‍ ചേര്‍ക്കേണ്ടതാണ്‌.
ഒ.എം.ആര്‍. പരീക്ഷ നടത്തുന്നപക്ഷം അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റ്‌ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്ര?ഫൈലില്‍ ലഭ്യമാക്കുകയും അത്‌ ഡൗണ്‍ലോഡ്‌ ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ തീയതി മുതല്‍ 15 ദിവസം വരെ അഡ്‌മിഷന്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. അഡ്‌മിഷന്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

Ads by Google
Advertisement
Advertisement
Thursday 26 Oct 2017 02.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW