Thursday, December 13, 2018 Last Updated 37 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Oct 2017 03.56 PM

മാറണം ജീവിതശൈലി

ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍. ലോകത്തില്‍ മൂന്നില്‍ രണ്ട് മരണവും ഇവകൊണ്ടുതന്നെ.
uploads/news/2017/10/158965/hearttipscare251017.jpg

അസാംക്രമിക രോഗങ്ങള്‍ മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആളുകളാണ് മൃതിയടയുന്നത്. ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍. ലോകത്തില്‍ മൂന്നില്‍ രണ്ട് മരണവും ഇവകൊണ്ടുതന്നെ.

ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷം പേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥയിലെത്തും. ഈ അപകടാവസ്ഥ തരണം ചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65 -ാം 'വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി' അടിയന്തരതീരുമാനവുമായി മുന്നോട്ട്‌വരുന്നത്.

2025 -ഓടെ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമിക രോഗങ്ങളില്‍ പകുതിയും (17. 5 ദശലക്ഷം) ഹൃദയധമനീ രോഗങ്ങളാണ്. ഇതില്‍ 82 ശതമാനം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള, ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിലുള്ളവരാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്ക് 24 ദശലക്ഷമായി വര്‍ധിക്കും.

കരുത്ത് പങ്കുവയ്ക്കുക


തികച്ചും അപകടകരമായ ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' ഹൃദയധമനീ രോഗങ്ങളെ സര്‍വശക്തിയുമെടുത്ത് പിടിയിലൊതുക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. ഹൃദ്രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കും ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാന്‍ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കഴിവില്ല.

ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനം അധികച്ചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ 40 ശതമാനം വരെയായെന്നുവരും. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരം തന്നെ.

ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുകതന്നെ. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80 - 90 ശതമാനം വരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ അസന്നിഗ്ധം തെളിയിച്ചിട്ടുണ്ട്.

2000 - ല്‍ തുടങ്ങിയ 'ലോകഹൃദയദിനം' ഓരോ വര്‍ഷവും വിവിധ വിഷയങ്ങളെ അവലംബിച്ചാണ് പ്രവര്‍ത്തന പരിപാടികള്‍ സംവിധാനം ചെയ്യുന്നത്. നിങ്ങളുടെ ഹൃദയത്തിന് ശക്തിയും വീര്യവും നല്‍കാന്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രതിരോധ നടപടികളുടെ പ്രാധാന്യം മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കണമെന്ന് ഈ വര്‍ഷത്തെ ലോകഹൃദയദിനം ആഹ്വാനം ചെയ്യുന്നു.

'കരുത്ത് പങ്കുവയ്ക്കുക' (ഷെയര്‍ യുവര്‍ പവര്‍) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. ലോകത്ത് ഏറ്റവും ആളുകളെ മരണത്തിലേക്ക് വലിച്ചിഴക്കുന്ന ഈ മഹാമാരിയെ കൂട്ടായ്മയിലൂടെ പിടിയിലൊതുക്കണം. ഇതിനായി നാലു സംരംഭങ്ങളെ സജീവമായി പ്രവര്‍ത്തനപഥത്തിലെത്തിക്കണമെന്ന് പതിനെട്ടാം ലോകഹൃദയദിനം നിര്‍ദേശിക്കുന്നു.

1. ആരോഗ്യപൂര്‍ണമായ ഇന്ധനം ഹൃദയത്തിന് നല്‍കുക (Fuel your Heart)
2. വ്യായാമ പദ്ധതിയിലൂടെ ഹൃദയപ്രവര്‍ത്തനം സജീവമാക്കുക
3. പുകവലി പൂര്‍ണമായും നിര്‍ത്തലാക്കിക്കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കുക
4. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ശരീരഭാരവും സന്തുലിതമാക്കി ഹൃദയത്തെ രോഗഭീഷണിയില്‍ നിന്നും പരിരക്ഷിക്കുക

ഭക്ഷണവേട്ട വേണ്ട


ഭക്ഷണം, ഭക്ഷണം, ഭക്ഷണം... ഇതാണ് ഇന്ന് മലയാളിയുടെ മനോമണ്ഡലത്തില്‍ ത്രസിച്ചു നില്‍ക്കുന്ന ചിന്ത. സന്തോഷകരവും സായൂജ്യവും ഭക്ഷണ ഭോജനത്തിലൂടെ എന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും ജീവിത ലക്ഷ്യം.

അത്രമാത്രം പണം അവര്‍ ഭക്ഷണത്തിനായി ചെലവിടുകയാണ്. മൃഗങ്ങളെപ്പോലെ വിശക്കുമ്പോള്‍ മാത്രം 'ഭക്ഷണവേട്ട' എന്നതല്ല മനുഷ്യന്റെ
പ്രമാണം.

ഒരു ശീലം പോലെ വിശന്നാലും ഇല്ലെങ്കിലും മൂന്നോ നലോ പ്രാവശ്യം സുഭിക്ഷമായി ആഹരിച്ചുകൊണ്ടിരിക്കും. ഈ ഭക്ഷണക്കൊതി മലയാളിയെ രോഗാതുരതയിലേക്ക് തള്ളിവിടുകയാണ്.

അപഥ്യമായ ഭക്ഷണ ക്രമം, രക്താതിസമ്മര്‍ദം, പ്രമേഹം, വര്‍ധിത കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതു കാരണം ഹൃദ്രോഗവും സ്‌ട്രോക്കും പിന്നെ കാന്‍സറും.

Ads by Google
Loading...
TRENDING NOW