Wednesday, January 10, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 08.09 PM

'എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ മുസ്ലിം കളിക്കാരില്ല?' ഭട്ടിന്റെ സംശയത്തിന് ഭാജിയുടെ ചുട്ട മറുപടി

Sanjiv Bhatt, Harbhajan Singh

കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടു ഇന്ത്യന്‍ ടീമില്‍ മുസ്ലിം കളിക്കാരില്ല എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ സംശയം.

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് ഈ ട്വീറ്റിന് ഉടനെത്തന്നെ മറുപടിയുമായി രംഗത്തെത്തി. എല്ലാ മതവും ഒന്നാണെന്നും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് മുമ്ബ് എല്ലാ കളിക്കാരും ഇന്ത്യക്കാരാണെന്നുമായിരുന്നു ഭാജിയുടെ മറുപടി.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ ടിട്വന്റി പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ തിരഞ്ഞെടുത്തിരുന്നു. ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യരും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും പുതുതായി ടീമിലിടം നേടുകയും ചെയ്തു.

Ads by Google
Ads by Google
TRENDING NOW