Thursday, December 13, 2018 Last Updated 43 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 03.06 PM

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ ആദ്യ സിനിമ ചെമ്പരത്തിപ്പൂവ്

uploads/news/2017/10/158654/CiniLocTchembarathipoo.jpg

ഫോട്ടോഗ്രാഫിയിലൂടെ തുടക്കമിട്ട സംവിധായകനാണ അരുണ്‍ വൈഗ. സ്വന്തം സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് എഡിറ്റിംഗിലും പരിശീലനം നേടി. അരുണിന്റെ ആദ്യചിത്രമാണ് ചെമ്പരത്തിപ്പൂവ്. ഈ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളം ദ്വീപിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായിരിക്കുന്നു.

ഡ്രീംസ സ്‌ക്രീന്‍സിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍, ബോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നാലു പാട്ടും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് കുമ്പളം. 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ ജീവിതവും അയാളുടെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂള്‍ ജീവിതവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

വിനോദ് എന്നാണ് ഈ ചിത്രത്തിലെ കഥാനായകന്റെ പേര്. ഒരു സിനിമ സംവിധാനം ചെയ്യാനായി തിരക്കഥ പൂര്‍ത്തിയാക്കി ഇരിക്കുന്നു. ഇപ്പോള്‍ വിനോദിന് ഈ നാട്ടിലൊരു പ്രണയമുണ്ട്. പെണ്‍കുട്ടിയുടെ പേരിന്നും അറിയില്ല. പേരിന്റെ ഉറവിടം നേടുന്നതാണ് ഈ ചിത്രത്തിന്റെ സുപ്രധാനമായൊരു വഴിത്തിരിവ്.

uploads/news/2017/10/158654/CiniLocTchembarathipoo2.jpg

ദ്വീപിന് പുറത്തുള്ള ഒരു സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് അവിടെത്തന്നെ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട അവന് പ്രണയം തോന്നുന്നത്. പിന്നെ അവന്റെ ശ്രമങ്ങള്‍ മുഴുവന്‍ ആ പെണ്‍കുട്ടിയുടെ പ്രണയം സമ്പാദിക്കുക എന്നതായിരുന്നു.

ഈ പ്രണയത്തിന് ഈ ദ്വീപും ബോട്ട് യാത്ര എന്നിവയൊക്കെ അനുകൂല ഘടകങ്ങളാകുന്നു. ഈ ദ്വീപില്‍നിന്നു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗവും ബോട്ടാണ്. ചിത്രത്തില്‍ ഈ പെണ്‍കുട്ടിയുടെ പേരും പറയുന്നില്ല. അതും ഈ കഥയുമായി ഏറെ ബന്ധപ്പെട്ട ഒരു സസ്‌പെന്‍സാണ്.

വിനോദിന്റെ ജീവിതത്തിലേക്ക് വ്യത്യസ്തമായ കാലയളവില്‍ വന്നുചേരുന്ന രണ്ടു പെണ്‍കുട്ടികള്‍... ഇവരുടെ പ്രണയം... ഇതാണ് പൂര്‍ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

പ്രശസ്ത നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ വിനോദിനെ അവതരിപ്പിക്കുന്നത്. ഹണിബീ 2.5-ലൂടെ രംഗത്തെത്തിയ അസ്‌കര്‍ അലിയുടെ രണ്ടാമത്തെ ചിത്രംകൂടിയാണിത്.

മത്തായിയെ അജുവര്‍ഗീസ് അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാള്‍ അതിഥി രവിയാണ്. സ്‌കൂള്‍ പ്രണയത്തിലെ ജോഡിയെയാണ് അതിഥി അവതരിപ്പിക്കുന്നത്.
അസലമാര എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ ഈ നടി ഇപ്പോള്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലും അഭിനയിക്കുന്നു.
പാര്‍വ്വതി അരുണ്‍ എന്ന പുതുമുഖമാണ് മറ്റൊരു നായികയെ അവതരിപ്പിക്കുന്നത്.

uploads/news/2017/10/158654/CiniLocTchembarathipoo1.jpg

സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ദിനേശ് നായര്‍, ജയകൃഷ്ണന്‍, കോട്ടയം പ്രദീപ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.സംവിധായകന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. എഡിറ്റിംഗും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഏഴു ഗാനങ്ങളുണ്ട്. ജിനില്‍ ഏങ്ങണ്ടിയൂര്‍, ചന്ദ്രശേഖരന്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം രാകേഷ് എ.ആര്‍.-റിബിക്ക്.ജയചന്ദ്രന്‍, ചിത്ര, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ഹരിചരണ്‍, നജീം അര്‍ഷാദ്, ആന്‍ എന്നീ പ്രമുഖ ഗായകരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സന്തോഷ് അനിമയാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് കോയ, കോസ്റ്റിയൂം ഡിസൈന്‍- നോബിള്‍ ജേക്കബ്, പ്രൊഡക്്ഷന്‍ എക്‌സിക്യുട്ടീവ്- ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസോ. ഡയറക്ടര്‍- ബിന്റോ സ്റ്റീഫന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: ആനന്ദ് ജി. മേനോന്‍

Ads by Google
Ads by Google
Loading...
TRENDING NOW