Monday, October 30, 2017 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 03.03 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/10/158652/weeklyJokes241017b.jpg

വാസു കേശവനോട്:
ഓണത്തിന് ഒരു മൂലം വേണം എന്നൊരു ചൊല്ലുണ്ടല്ലോ?
കേശവന്‍: ആ ചൊല്ല് മാറ്റി. മൂലം ആധാറുമായി ലിങ്ക് ചെയ്ത് മൂലാധാരമാക്കി.
- പ്രത്യുഷ്, നാട്ടിക

****
പ്രദീപ് സുമേഷിനോട്:
ഞാന്‍ പ്രേമിക്കുന്ന പെണ്ണിന്റെ അച്ഛന്‍ എപ്പോഴും എന്നെ ഭീഷണിപ്പെടുത്തുന്നു.
സുമേഷ്: കൊന്നുകളയുമെന്നാണോ?
പ്രദീപ്: എങ്കില്‍ സാരമില്ലായിരുന്നു. അവളെ കല്യാണം കഴിക്കണമെന്നു പറയുന്നു.
- മാധവ്, പ്രണവം

****
പത്രവായനയ്ക്കിടയില്‍ രാജു മധുവിനോട്:
കേട്ടോ... റോഡുപണിയില്‍ വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ മന്ത്രി പരസ്യമായി ശാസിച്ചു.
മധു: അതു വേണ്ടായിരുന്നു. രഹസ്യമായി ഓരോ കവിതചൊല്ലി കേള്‍പ്പിച്ചാല്‍ മതിയായിരുന്നു.
- മനു, കായംകുളം

***

uploads/news/2017/10/158652/weeklyJokes241017a.jpg

ഇന്റര്‍വ്യൂവിനു വന്ന ആളോട് ഓഫീസര്‍:
നിങ്ങള്‍ ജോലി ചെയ്യുന്നത് മൂന്നാം നിലയിലാണെന്നു വിചാരിക്കുക. ആ നിലയ്ക്കു തീപിടിച്ചെന്നും വിചാരിക്കുക. നിങ്ങള്‍ എന്തുചെയ്യും?
ഉദ്യോഗാര്‍ഥി: ഞാന്‍ ഈ 'വിചാരിക്കുന്ന' പരിപാടി ഉടന്‍ നിര്‍ത്തും.
- ബോബിന്‍സ്, ഇടുക്കി

***

മുതലാളി പുതിയ ഡ്രൈവറോട്:
നീ ആ കൃഷിഭവനില്‍ ചെന്ന് രണ്ടുചാക്ക് വളം മേടിച്ചുകൊണ്ടു വാ...
ഡ്രൈവര്‍: ഏതാ സാേറ വളം?
മുതലാളി: അറിഞ്ഞിട്ടെന്തിനാ?
ഡ്രൈവര്‍: അതല്ല. പുതിയ രണ്ടു വളക്കമ്പനികളുടെ പേര് ഞാന്‍ പറയാം. ഒന്ന് കെ.എസ്.ആര്‍.ടി.സിയും മറ്റൊന്ന് ബി.എസ്.എന്‍.എല്ലും. രണ്ടും മറ്റുള്ളവ വളരാന്‍ സ്വയം വളം ആകുന്നത്.
- വിജയ്, കോഴിക്കോട്

****

രവി സുഹൃത്തിനോട്:
നിന്റെ ഭാര്യയുടെ സ്വരം കിളിനാദം പോലെയാണെന്നു പറഞ്ഞിട്ട് അതിന്റെ പേരിലാണല്ലോ നീ അവളെ ഡിവോഴ്‌സ് ചെയ്തത്.
സുഹൃത്ത്: 'കാക്ക'യുടെ സ്വരം കേള്‍ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേടാ?
- ഷൈജു, പെരിങ്ങാട്

***

uploads/news/2017/10/158652/weeklyJokes241017.jpg

അപ്പൂപ്പന്‍ കൊച്ചുമകനോട്:
ഇന്ന് എന്താടാ ഊണിന് കറി?
കൊച്ചുമകന്‍: പറയാന്‍ പറ്റില്ല.
അപ്പൂപ്പന്‍: തെമ്മാടീ... തര്‍ക്കുത്തരം പറയുന്നോ...
കൊച്ചുമകന്‍: തര്‍ക്കുത്തരമല്ല. ഇന്ന് അച്ഛനാ പാചകം. ഉണ്ടാക്കിക്കഴിയാതെ അതിന് ഒരു പേരു പറയാന്‍ പറ്റത്തില്ല.
- ശങ്കര്‍, കോട്ടയം

****

ബാങ്ക് മാനേജര്‍ ഒരാളോട്:
ലോണ്‍ പാസാക്കിക്കിട്ടാന്‍ താനെന്തിനാ ഇത്രയും റൗഡികളുമായി വന്നത്?
ആള്‍: സാറല്ലേ പറഞ്ഞത് ലോണ്‍ പാസാക്കുന്നതിനുമുമ്പ് ക്വട്ടേഷന്‍ വേണ്ടിവരുമെന്ന്...
- ജയമോഹന്‍, പാലക്കാട്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW