Monday, November 19, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 08.01 AM

മതംനോക്കാതെ ക്രിസ്ത്യാനിയുമായി മകളുടെ വിവാഹം നടത്തി; സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി

uploads/news/2017/10/158277/mahal-committee.jpg

മലപ്പുറം: മകള്‍ ഇതര മതസ്ഥനെ വിവാഹം ചെയ്തതിനെത്തുടര്‍ന്നു സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തെയും കുടുംബത്തെയും മഹല്ലില്‍നിന്നു പുറത്താക്കി. പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പിലെ മദാറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയാണു കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ലില്‍നിന്ന് പുറത്താക്കിയതായി നോട്ടീസ് ഇറക്കിയത്.

യൂസഫിന്റെ മകള്‍ ജസീല ഇതര മതസ്ഥനായ നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചതോടെയാണു സംഭവം. മലപ്പുറം വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് യൂസഫ്. മാതാവ് നജ്മ യൂസുഫ് സി.പി.എം മഞ്ചേരി ഏരിയാകമ്മിറ്റി അംഗവും മുന്‍ വാര്‍ഡംഗവുമാണ്.

കഴിഞ്ഞ 19ന് നിലമ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ജസീലയുടെയും ടിസോ ടോമിന്റെയും വിവാഹം. അന്നുതന്നെ മഹല്ല് കമ്മിറ്റി വീട്ടുകാരെ പുറത്താക്കിയതായി നോട്ടീസിറക്കി. ഈ നോട്ടീസ് വീട്ടുകാര്‍ക്കു നല്‍കിയിട്ടില്ല. പിറ്റേന്നു വെള്ളിയാഴ്ച ജുമഅ നമസ്‌ക്കാരത്തിന് ശേഷം പള്ളിയില്‍വച്ച് പുറത്താക്കിയതായി വിളിച്ചുപറയുകയും പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു. 21ന് പാണ്ടിക്കാട് പ്ലസന്റ് ഓഡിറ്റോറിയത്തില്‍വച്ചു വരന്റെ വീട്ടുകാര്‍ വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു. ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ മഹല്ല് വിലക്ക് മറികടന്നും നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.

അതേ സമയം മഹല്ലില്‍നിന്നു പുറത്താക്കിയതായി തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും പള്ളിയില്‍ വിളിച്ചുപറഞ്ഞ സംഭവം ചിലര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും ജസീലയുടെ മാതാവ് നജ്മ യൂസുഫ് മംഗളത്തോട് പറഞ്ഞു. വിഷയം നിയമപരമായി നേരിടും. മകള്‍ക്ക് 27വയസുെണ്ടന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും നജ്മ യൂസുഫ് പറഞ്ഞു. ഇരുവരും അവരവരുടെ വിശ്വാസം അനുസരിച്ചാണ് ജീവിക്കുക. എം.സി.എയും എം.ബി.എയും കഴിഞ്ഞ ജസീല നിലവില്‍ വിദേശത്ത് ജോലിചെയ്തുവരികയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW