Friday, September 14, 2018 Last Updated 32 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 22 Oct 2017 08.52 AM

കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയുടെ ഏഴു വയസ്സുകാരി മകള്‍ക്ക് 3 മാസം മൃഗീയ ലൈംഗിക പീഡനം; ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

uploads/news/2017/10/158020/rape1.jpg

കോഴിക്കോട്: ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ടയാള്‍ക്കൊപ്പം നാടുവിട്ട വീട്ടമ്മയുടെ ഏഴുവയസുകാരി മകള്‍ അനുഭവിച്ച പീഡനത്തിന് കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയുടെ കാമുകന്‍ ലൈംഗികമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനൊപ്പം മൃഗീയ മര്‍ദന മുറകളും പുറത്തെടുത്തു.

കോഴിക്കോട് നഗരത്തില്‍ നിന്ന് കൊല്ലം സ്വദേശി അജിത്തിനൊപ്പം നാടുവിട്ട യുവതിയുടെ മകള്‍ മൂന്ന് മാസത്തിലധികമാണു ചൂഷണത്തിന് ഇരയായത്. ഒറ്റമുറി വീട്ടിലെ താമസത്തിന്റെ പേടിപ്പിക്കുന്ന അനുഭവങ്ങളാണു കുട്ടി വെളിപ്പെടുത്തിയത്. വേളാങ്കണ്ണിയില്‍ നിന്നു പൊലീസ് കണ്ടെത്തിയ തെളിവുകള്‍ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു.

പലപ്പോഴും അജിത്ത് കുട്ടിയെ മാതാവിന്റെ മുന്നില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അജിത്തിന്റെ വക ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നു. ജനല്‍ കമ്പിയില്‍ കെട്ടിയിട്ട ശേഷം ചൂടേല്‍പ്പിക്കുക, മുറിയില്‍ ഒറ്റയ്ക്കാക്കിയ ശേഷം വീടുപൂട്ടി പുറത്തുപോവുക തുടങ്ങിയതായിരുന്നു അജിത്തിന്റെ രീതി.

കുളിമുറിയിലെ ബക്കറ്റില്‍ മുഖം താഴ്ത്തിയശേഷം മര്‍ദിക്കുന്നതു പതിവായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. ഒരു ഭാഗം പൊട്ടിയ വലിയ പച്ചനിറമുള്ള ബക്കറ്റ് അടയാളമായി പറഞ്ഞു. ഇത് കണ്ടെത്തി. ചൂരല്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മര്‍ദന ഉപകരണങ്ങളും കണ്ടെടുത്തു.

അജിത്തിന്റെ ഡയറിക്കുറിപ്പില്‍ നിന്നു ചില നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ യുവതിയെയും കുട്ടിയെയും ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങാന്‍ ഇയാള്‍ തീരുമാനിച്ചതിന്റെ സൂചനകളാണു ഡയറിയിലുണ്ടായിരുന്നത്. യുവതി കൈയ്യില്‍ കരുതിയിരുന്ന പണം ചെലവാക്കിയതല്ലാതെ അജിത്ത് ജോലിക്കു പോയിരുന്നില്ല.

അജിത്തിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങള്‍ക്കു കുട്ടി തടസ്സമായിരുന്നുവെന്നും ഡയറിയിലുണ്ട്. ദിവസേന നടന്ന ലൈംഗിക വൈകൃതമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. അടുത്തുള്ള താമസക്കാരുമായി യാതൊരു സഹകരണത്തിനും ഇവര്‍ തയാറായിരുന്നില്ല.

ദമ്പതികള്‍ എന്നു പരിചയപ്പെടുത്തിയാണു വാടക വീട് തരപ്പെടുത്തിയത്. സ്വദേശം ഇടുക്കിയെന്നാണു രേഖപ്പെടുത്തിയിരുന്നത്. ചേവായൂര്‍ സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വേളാങ്കണ്ണിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.

Ads by Google
Sunday 22 Oct 2017 08.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW