Monday, December 10, 2018 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 20 Oct 2017 04.30 PM

ഫെയ്‌സ്ബുക്കിലൂടെ എയര്‍ലിഫ്റ്റിലേക്ക്...

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/10/157494/lena19.jpg

കോളജ് പഠന ശേഷം മുംബൈയിലേക്ക് പോയെങ്കിലും സിനിമ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. കലാലയജീവിതം ആസ്വദിക്കുന്നതിനിടയില്‍ മികച്ച കഥാപാത്രങ്ങളും പ്രമുഖരായ സംവിധായകരും ഒരു പിടി നല്ല ചിത്രങ്ങളും വന്നു ചേര്‍ന്നു. സത്യം പറഞ്ഞാല്‍ ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് എന്ന നിലയില്‍ ഞാന്‍ നല്ല തിരക്കായി.

ഒരു ഫെയ്‌സ്ബുക്ക് സന്ദേശമായ്...


സോഷ്യല്‍ മീഡിയയില്‍ സജീവമായതും പ്രൊമോഷനും ലൈവും ഒക്കെയായി അതിനു വേണ്ടി സമയം മാറ്റി വച്ചതുമൊക്കെ അക്കാലത്താണ്. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകളും സന്ദേശങ്ങളുമൊക്കെ വരുന്നത് സ്വഭാവികമായിരുന്നു.

അതില്‍ എല്ലാമൊന്നും നോക്കുക എളുപ്പമല്ലായിരുന്നു. ഇതിനിടെ എനിക്കു വന്നൊരു സന്ദേശമാണ് ബോളിവുഡിലേക്കുള്ള എന്‍ട്രിക്ക് കാരണം.

എന്റെ ഒഫീഷ്യല്‍ പേജില്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ഒരു മെസേജ് വന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ റാവിഷാണതയച്ചത്. വിശദമായ വിവരങ്ങള്‍ വച്ചുള്ള സന്ദേശം.

ഒരുപാട് മെസേജുകള്‍ വരാറുള്ളതു കൊണ്ട് അപൂര്‍വ്വമായേ ഞാനതൊക്കെ പരിശോധിക്കാറുള്ളു. മെസേജുകള്‍ക്കിടയില്‍ അതെങ്ങനെ കണ്ണില്‍ പെട്ടുവെന്നറിയില്ല. ഒരു നിമിത്തമായി അതു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മെസേജില്‍ റാവിഷിന്റെ ഫോണ്‍ നമ്പറും, പ്രൊഡക്ഷന്‍ ഹൗസിന്റെ വിശദാംശങ്ങളും, സംവിധായകന്‍ ആരാണെന്നുമട ക്കം പ്രൊജക്ടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളുമുണ്ടായിരുന്നു. ഞാനാദ്യം ഫോ ണ്‍ നമ്പറാണയച്ചത്.

എന്റെ നമ്പര്‍ സംവിധായകന് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വിളിക്കുമെന്നും മറുപടി വന്നു. അങ്ങനെ സംവിധായകന്‍ രാജാകൃഷ്ണ മേനോന്‍ എന്നെ വിളിച്ചു. അക്ഷയ് കുമാറിനെ വെച്ചാരു സിനിമ ചെയ്യുന്നുണ്ടെന്നും എനിക്കതിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഒരു മലയാളിയായതു കൊണ്ട് അദ്ദേഹം ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകള്‍ കണ്ടിട്ടുണ്ടായിരുന്നു. എന്റെ കഥാപാത്രം മലയാളിയാണെന്നും അതൊരു മലയാളി തന്നെ ചെയ്യുന്നതാണ് ആഗ്രഹമെന്നും അറിയിച്ചു.

എന്നെ ക്ഷണിക്കാനുള്ള കാരണമായതും അതൊക്കെയാകും. അങ്ങനെ അദ്ദേഹത്തിന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് വളരെ ഈസിയായി ഞാന്‍ ബോളിവുഡിലേക്ക് ചുവടു വച്ചു.

uploads/news/2017/10/157494/lena19a.jpg
എയര്‍ലിഫ്റ്റിലെ ഒരു രംഗം

എയര്‍ലിഫ്റ്റിന്റെ ഭാഗമാകുന്നു


ശരിക്കും ആസ്വദിച്ച ലൊക്കേഷനായിരുന്നു അത്. ഞാനിതു വരെ ഒപ്പമഭിനയിച്ചിട്ടില്ലാത്ത ഒരുപാട് താരങ്ങള്‍, അക്ഷയ്കുമാറിനെപ്പോലെ ബോളിവുഡ് കീഴടക്കിയ സൂപ്പര്‍സ്റ്റാറുകള്‍. അങ്ങനെ പലതും പുതുമയായിരുന്നു. അതുപോലെ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്നു കേട്ടപ്പോള്‍ ത്രില്ല്ഡായി.

എയര്‍ലിഫ്റ്റില്‍ എന്റെ കഥാപാത്രം മലയാളിയാണ്. പക്ഷേ എന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത് പ്രകാശ് ബലവാഡി എന്ന കന്നഡ അഭിനേതാവാണ്. മലയാളി കുടുംബമായി സിനിമയില്‍ കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിനു മലയാളം സംഭാഷണങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത് ഞാനായിരുന്നു. സംഭാഷണങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ പലപ്പോഴും അദ്ദേഹം എന്നെ സമീപിച്ചിട്ടുണ്ട്.

എന്നെ സംബന്ധിച്ച് ആ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അക്ഷയ്കുമാര്‍ എന്ന അഭിനേതാവായിരുന്നു. അക്ഷയ്കുമാറാണ് നായകനെന്നറിഞ്ഞത് ആ സിനിമ സ്വീകരിക്കാനുള്ള വലിയ കാരണമായി. ശരിക്കും പ്രൊഫഷണലാണ് അക്ഷയ്കുമാര്‍.

വളരെ കൃത്യനിഷ്ഠയുള്ള, കൂടെയുള്ള അഭിനേതാക്കളെ വിലമതിക്കുന്ന, ഫിറ്റ്‌നെസ്സിന് പ്രാധാന്യം നല്‍കുന്ന നടന്‍. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം ഞാന്‍ വളരെ ശ്രദ്ധിച്ചിട്ടുണ്ട്.

പ്രായത്തിന്റെ നേര്‍പകുതി മാത്രമേ നേരിട്ട് കാണുമ്പോള്‍ തോന്നൂ. രാവിലെ ഏഴുമണിക്ക് മേക്കപ്പുമിട്ട് അഭിനയിക്കാന്‍ തയാറായി സെറ്റിലെത്തും. നാനൂറില്‍പരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍സ്റ്റാറായിട്ടും അവരോടൊക്കെ നന്നായി ഇടപെട്ട്, സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും.

ഇത്ര പ്രൊഫഷണലായ, സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്ന, ഞാന്‍ ആരാധിക്കുന്ന അഭിനേതാവിനൊപ്പം അഭിനയിക്കാനായത് എന്നെ സംബന്ധിച്ച് വലിയൊരു അനുഭവസമ്പത്തു തന്നെയാണ്. പിന്നീടുള്ള എന്റെ അഭിനയജീവിതത്തിന് അത് പ്രചോദനമായിട്ടുമുണ്ട്.

മണലാരണ്യങ്ങളിലെ ദിനങ്ങള്‍


എയര്‍ലിഫ്റ്റിന്റെ ആദ്യ ഷെഡ്യൂള്‍ റാസല്‍ ഖൈമയിലായിരുന്നു. മൂന്നു ദിവസം രാജസ്ഥാനിലുമുണ്ടായിരുന്നു. രാജസ്ഥാനിലേക്കുള്ള എന്റെ ആദ്യ യാത്രയും എയര്‍ലിഫ്റ്റ് വഴിയാണ്. രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് മരുഭൂമിയും ചൂടുമാണല്ലോ.

ദുബായിലും മറ്റും ഷോയുടെ ഭാഗമായി യാത്ര ചെയ്തിട്ടുള്ളപ്പോള്‍ മരുഭൂമിയും കാഴ്ചകളുമൊക്കെ കണ്ടെങ്കിലും ഷൂട്ടിനു വേണ്ടി മണലാരണ്യങ്ങളിലേക്ക് ആദ്യമായി എത്തിയത് എയര്‍ലിഫ്റ്റിനു വേണ്ടിയാണ്.

കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലങ്ങള്‍, അതുമായി ബന്ധപ്പെട്ട അന്തരീക്ഷങ്ങള്‍ എന്നിവയൊക്കെ ക്രിയേറ്റ് ചെയ്തത് അവിടെയാണ്. ജയ്‌സാല്‍മേറിലെ മരുഭൂമി തന്നെയായിരുന്നു ലൊക്കേഷന്‍.

ഭീകരമായ ചൂടിലായിരുന്നു ഒരു മാസത്തോളം ഷൂട്ടിംഗ്. കാഴ്ചകള്‍ കാണാനും സ്ഥലം ആസ്വദിക്കാനുമൊക്കെയുള്ള മനസ്സൊന്നും ആ ചൂടില്‍ ഇല്ലാതാകും. ഷൂട്ടിംഗ് തീരാറായപ്പോഴേക്കും എന്റെ സുഹൃത്തായ രമ്യ ജോയിന്‍ ചെയ്തു. അവിടെ നിന്നാണ് ഞങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചത്. ആ യാത്ര എന്റെ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി.

തയാറാക്കിയത് ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW