Monday, October 30, 2017 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 20 Oct 2017 02.46 PM

ഞാന്‍ ഒരു പക്ഷത്തിന്റെയും ആളല്ല - വിനീത് ശ്രീനിവാസന്‍

uploads/news/2017/10/157483/CiniINWVineethsreenivasan.jpg

വിനീത് ശ്രീനിവാസന്‍ അച്ഛനായിരിക്കുന്നു. രണ്ടരമാസം പ്രായമുള്ള മകന്‍ വിഹാന്‍ വിനീത് ശ്രീനിവാസന്റെ മനസ്സില്‍ ആഹ്‌ളാദം പെയ്തിറക്കുന്നു. സിനിമാചിത്രീകരണത്തിനിടയില്‍ ഒരുദിവസത്തെ അവധി കിട്ടിയാല്‍ പോലും മകനെ കാണാന്‍ വിനീത് ചെന്നൈയിലേക്ക് വണ്ടികയറും.

വിഹാന്‍ എന്നാല്‍ സൂര്യന്റെ ആദ്യ കിരണമെന്നാണ് അര്‍ത്ഥം. മകന്റെ കളിചിരികള്‍ക്കിടയിലും വൈവിധ്യമാര്‍ന്ന കഥകളുടെ പെരുമഴയില്‍ കുളിച്ചുനില്‍ക്കാനാണ് വിനീതിന് ഇഷ്ടം. തന്റെ ചുറ്റുപാടുമുള്ള സാധാരണ ജീവിതങ്ങളിലുണ്ടാവുന്ന ആരും കാണാതെ പോകുന്ന ഇന്‍സിഡന്‍സുകളാണ് വിനീത് ശ്രീനിവാസന്റെ മനസ്സില്‍ കഥകളായി നിറയുന്നത്.

സാധാരണ മലയാളി പ്രേക്ഷകന്റെ പള്‍സറിഞ്ഞ് വ്യത്യസ്തമായ സീക്വന്‍സുകള്‍ക്ക് സിനിമയില്‍ പിറവി നല്‍കാന്‍ വിനീതിന് എന്തെന്നില്ലാത്ത മിടുക്കാണ്.കഥാവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള തിരക്കഥാ രചനയിലും സംവിധാനത്തിലും അഭിനയത്തിലും പാട്ടു പാടുന്നതിലും തന്റേതായ വഴി കണ്ടെത്തിയിരിക്കുന്ന വിനീത് സിനിമയെന്ന മാധ്യമത്തെ ജീവവായു പോലെ സ്‌നേഹിക്കുന്നു.

ഹിറ്റ് ചിത്രമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം സംവിധാനത്തിന് ഇടവേള നല്‍കി അഭിനയത്തിലാണ് വിനീത് ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നത്. നേരത്തെ ഡേറ്റ് നല്‍കിയ സിനിമകളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുന്ന വിനീത് അടുത്ത വര്‍ഷം വീണ്ടും സംവിധാനത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.

പാലക്കാട്ടെ കൊല്ലങ്കോട് ചിത്രീകരണം നടക്കുന്ന 'ആന അലറലോടലറല്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിനീത് ശ്രീനിവാസനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി വിനീത് ശ്രീനിവാസന്‍ സംസാരിക്കുന്നു.

? വിനീത് നായകനാകുന്ന 'ആന അലറലോടലറല്‍' എന്ന ചിത്രത്തെക്കുറിച്ച്.


ഠ ഈ ചിത്രത്തിന്റെ സബ്ജക്ടാണ് എന്നെ ആകര്‍ഷിച്ചത്. ഷാഹിം എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്.പ്രജിത്തിന്റെ അസോസിയേറ്റായിരുന്ന ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശരത്ത് ബാലയാണ്. ശരത്ത് ബാലന്റെ ആദ്യരചന കൂടിയാണിത്.

നമ്മുടെ നാട്ടില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങളായി മാറുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും സമകാലിക പ്രശ്‌നങ്ങളെ ഇതിവൃത്തമാക്കി ചിരിയും ചിന്തയും കോര്‍ത്തിണക്കിയുള്ള ചിത്രമാണിത്. ചിത്രം തുടങ്ങി ഇടസമയത്താണ് ഞാന്‍ വരുന്നത്. ഒരു മുഴുനീള കഥാപാത്രമൊന്നുമല്ല.

എന്നാല്‍ ഈ ചിത്രത്തിലെ നായകന്‍ ശരിക്കും ആനയാണ്. ആനയെ മുന്‍നിര്‍ത്തിയാണ് സമൂഹത്തിലെ സമകാലിന വിഷയങ്ങള്‍ ചിരിയും ചിന്തയും കോര്‍ത്തിണക്കി അനാവരണം ചെയ്യുന്നത്. ചില വ്യക്തികള്‍ പ്രസ്ഥാനങ്ങളെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടല്ലോ. ഇതെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

? പ്രധാന കഥാപാത്രമായ ആനയെക്കുറിച്ച്.


ഠ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് വടക്കാഞ്ചേരിയിലെ ആനക്കോട്ടയിലേക്ക് ഞാനും അനുവും വിശാഖും ഉള്‍പ്പെടെയുള്ളവര്‍ പോയിരുന്നു. അര്‍ജുന്‍ നന്തിലത്തെന്ന ആനയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്നുദിവസത്തെ ആനയുമൊത്തുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

എന്റെ നാട്ടില്‍ അടുത്തുവച്ചൊന്നും ഞാ ന്‍ ആനയെ കണ്ടിട്ടില്ല. തൃശൂര്‍ പൂരമൊന്നും കണ്ടിട്ടുമില്ല. ആനയുടെ അടുത്തേക്കു പോകാന്‍ എനിക്കു പേടിയായിരുന്നു. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ പേടിയൊന്നും തോന്നിയില്ല. മാത്രമല്ല, ഓരോ ടേക്കിലും യാതൊരുവിധ തെറ്റുമില്ലാതെയാണ് ആന്യ ക്യാമറയുടെ മുന്നില്‍ നിന്നത്.

ചെവി അനക്കുന്നതും തുമ്പിക്കൈ നീട്ടുന്നതുമൊക്കെ വളരെ കൃത്യമായിരുന്നു. പാപ്പാന്‍ ഉണ്ടായിരുന്നെങ്കിലും ഓരോ ഷോട്ടിലും ആന കൃത്യമായി പറഞ്ഞുകൊടുത്തതുപോലെ ക്യാമറയുടെ മുന്നില്‍നിന്നത് യൂണിറ്റിലുള്ളവരിലെല്ലാം അത്ഭുതമുണ്ടാക്കി.

Advertisement
Advertisement
Ads by Google
TRENDING NOW