Tuesday, July 16, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 20 Oct 2017 12.42 PM

കുടുംബജീവിതം പ്രതീക്ഷിച്ച് ജാനറ്റിനെ വിവാഹം കഴിച്ച സോബിനെ കാത്തിരുന്നത് കൊടുംചതി! കുഞ്ഞിന്റെ പിതൃത്വ പരിശോധനയില്‍ ഫലം എന്താവും... കാത്തിരുന്ന് കാണാം

''അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം എനിക്കെതിരെ തെളിവുകള്‍ ശേഖരിച്ചു.''
uploads/news/2017/10/157465/Weeklyfamilycourt.jpg

ഡിവോഴ്‌സ് ചെയ്ത സോബിന്‍ താനും ഭാര്യയും ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് ജനിച്ച കുട്ടി തന്റെ മകളാണോയെന്ന് തെളിയിക്കണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു.

''എം.കോമിനുശേഷം അടുത്തുളള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണ് സുഹൃത്ത് വഴി യു.കെയില്‍ പോകാന്‍ അവസരം ലഭിച്ചത്.

അഞ്ചുവര്‍ഷം അവിടെ ജോലി ചെയ്ത് പണം സമ്പാദിച്ചശേഷം നാട്ടില്‍ സെറ്റില്‍ ചെയ്യാനായിരുന്നു എന്റെ തീരുമാനം. രണ്ടു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ജാനറ്റ് എന്ന പെണ്‍കുട്ടിയെ എനിക്കുവേണ്ടി വിവാഹം ആലോചിച്ചു. മൂന്നുമാസത്തെ അവധിക്ക് വന്ന ഞാന്‍ ജാനറ്റിനെ പോയി കണ്ടു. എനിക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

അച്ഛനും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന കുടുംബമായിരുന്നു അവളുടേത്. സാമ്പത്തികമായി അത്ര മുന്‍പന്തിയില്‍ ആയിരുന്നില്ലെങ്കിലും കാണാന്‍ സുന്ദരിയായിരുന്നു.

ബിഎസ്സ്‌സി നഴ്‌സായ ജാനറ്റ് കല്‍ക്കത്തയില്‍ ജോലിചെയ്യുന്നു. വിവാഹശേഷം ഞാന്‍ തിരിച്ച് യുകെയില്‍ പോയി. മൂന്നുമാസത്തിനുളളില്‍ അവിടെയുളള ആശുപത്രിയില്‍ ജാനറ്റിന് ജോലി ശരിയാക്കി. അങ്ങനെ ഞങ്ങള്‍ അവിടെ സ്ഥിരതാമസമാക്കി. ജാനറ്റിന് കിട്ടുന്ന പണം അവളുടെ വീട്ടിലേക്ക് അയച്ചുകൊടുത്തു.

അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും സംരക്ഷിക്കേണ്ട ചുമതല ജാനറ്റിന്റേതായതുകൊണ്ട് എനിക്ക് വിരോധം ഉണ്ടായിരുന്നില്ല. വളരെ സന്തോഷത്തോടെയുളള ജീവിതമായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞ് ജാനറ്റ് ഗര്‍ഭിണിയായെങ്കിലും ആ കുഞ്ഞിനെ നഷ്ടമായി. അത് ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപാട് വിഷമമായി.

മാസാവസാനം ഓഫീസിലെ സുഹൃത്തുക്കള്‍ കൂടി മദ്യപിക്കുമായിരുന്നു. വീട്ടിലെത്തുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് അവള്‍ വഴക്കിടും. എന്നിട്ട് സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോകും. മദ്യലഹരിയില്‍ സ്വബോധം ഇല്ലാതെ എന്തെങ്കിലും ചെയ്ത് പോയെന്ന് കരുതി ഞാനവളോട് ക്ഷമചോദിച്ചു.

ഞങ്ങള്‍ക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റാകുന്നത് അവള്‍ പതിവാക്കി. . ഇതിനിടെ ജാനറ്റ് വീണ്ടും ഗര്‍ഭം ധരിച്ചു. അതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്ന് ഞാന്‍ കരുതി. പക്ഷേ ഒന്നും അവസാനിക്കുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു... മാസങ്ങള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞു ജനിച്ചു.

ഞാന്‍ ജാനറ്റിനെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന കാരണം പറഞ്ഞ് അവിടുത്തെ കോടതിയില്‍ അവള്‍ കേസ് ഫയല്‍ ചെയ്തു. 'സ്ഥിരമായി മദ്യപിച്ചെത്തുന്ന ഞാന്‍ അവളെ ഉപദ്രവിക്കുന്നതു കാരണം അവള്‍ക്ക് ഈ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നും എത്രയും പെട്ടെന്ന് നിയമപരമായി ബന്ധം വേര്‍പെടുത്തി കൊടുക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു.' അതറിഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.

എന്തിനാണവള്‍ അങ്ങനെ ചെയ്യുന്നത്? ഞങ്ങള്‍ക്കിടയില്‍ എന്താണ് പ്രശ്‌നം? ആലോചിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല. ഞാനവളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ജാനറ്റ് അതിന് തയ്യാറായില്ല. എനിക്കെതിരെ അവളുടെ കൈയില്‍ ആശുപത്രി രേഖകളുണ്ടായിരുന്നു.

തെളിവുകള്‍ എല്ലാം എനിക്കെതിരെ ആയതുകൊണ്ട് നിയമം ജാനറ്റിന് അനുകൂലമായിരുന്നു. അവള്‍ കുഞ്ഞുമായി മറ്റൊരിടത്തേക്ക് താമസം മാറി. യുകെയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.

പിന്നീട് സുഹൃത്ത് വഴിയാണ് ഞാന്‍ സത്യങ്ങള്‍ അറിഞ്ഞത്. കല്‍ക്കത്തയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയം മുതല്‍ ജാനറ്റ് ജോഷി എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നുയെന്നും, യുകെയില്‍ എത്തി ഒരുവര്‍ഷത്തിനുളളില്‍ ഞാനറിയാതെ അവള്‍ അവിടെ ജോഷിക്ക് ജോലി ശരിയാക്കി കൊടുത്തുയെന്നും, അങ്ങനെ രണ്ടുപേരും ഒരു ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.

അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം എനിക്കെതിരെ തെളിവുകള്‍ ശേഖരിച്ചത്. എല്ലാം ഉപേക്ഷിച്ച് ഞാന്‍ നാട്ടിലെത്തി, ആറുമാസം കഴിഞ്ഞപ്പോള്‍ ജാനറ്റും നാട്ടിലെത്തി.

എന്റെ സ്വത്തിന്റെ പകുതി മോള്‍ക്ക് എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കുട്ടി എന്റേത് ആണോയെന്ന് പോലും സംശയം ഉണ്ട്. മോള് ആരുടേതാണെന്ന് തെളിയിക്കണം.''

ജാനറ്റ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി സോബിനെ വിളിപ്പിച്ചു. മാസങ്ങള്‍ നീണ്ട വാദത്തിനുശേഷം ഡി.എന്‍.എ ടെസ്റ്റിന് കോടതി വിധിച്ചു. കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 20 Oct 2017 12.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW