Saturday, February 16, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 19 Oct 2017 03.06 PM

പുലിപിടിത്തക്കാരന്‍ വാറുണ്ണിയുടെ കഥ 'ശിക്കാരി ശംഭു'

uploads/news/2017/10/157234/CiniLocTshikarishambu.jpg

കാടിനോട് ചേര്‍ന്ന് കിടക്കുന്ന കുരുതിമലക്കാവ് എന്ന മലയോര കര്‍ഷകര്‍ ഇന്നേറെ ഭീതിയിലാണ്. പുലിശല്യമാണ് ഇവരെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. രണ്ടുപേരെ ഇതിനകം പുലി പിടിച്ചു.

ഈ സ്ഥിതിഗതികളെ വിലയിരുത്താനും ഇതിനു പരിഹാരമുണ്ടാക്കാനുമായി മെമ്പര്‍ സഹദേവന്റെ നേതൃത്വത്തില്‍ നാട്ടകൂട്ടം ചേര്‍ന്നു. പുലിയെ പിടിക്കാനുള്ള ആളിനെ കണ്ടെത്തണം. അതായിരുന്നു നാട്ടുകൂട്ടത്തിന്റെ തീരുമാനം.

സഹദേവന്‍ നാട്ടുകാര്‍ക്കു മുന്നില്‍ ഒരു പരിഹാരമാര്‍ഗം പറഞ്ഞു. 'കുന്നംകുളത്ത് വാറുണ്ണി എന്ന ഒരു പുലിപിടിത്തക്കാരനുണ്ട്. എന്റെയൊരു സുഹത്തുവഴി അയാളെ ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കാം.'

നാട്ടുകാര്‍ക്കിത് ആശ്വാസകരമായിരുന്നു. ഇനി കുന്നംകുളത്തേക്കു പോകാം അവിടെ നാട്ടുകാര്‍ക്ക് തലവേദനയായി മൂന്നു ചെറുപ്പക്കാര്‍. തട്ടിപ്പുംവെട്ടിപ്പുമൊശക്കത്തന്നെയാണ് ഇവരുടെ മുഖ്യ തൊഴില്‍. ഫിലി എന്നു വിളിക്കപ്പെടുന്ന ഫിലിപ്പോസ്, അച്ചു, പട്ടിപിടുത്തക്കാരന്‍ ഷാജി. ഇവര്‍ക്കിപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം.

പോലീസിന്റെ നോട്ടപ്പുള്ളികളാണ്. ഇവരുടെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത് ഇട്ടൂപ്പേട്ടനാണ്. ഇവരുടെ ഇപ്പോഴത്തെ അവസ്ഥയും ഇട്ടൂപ്പേട്ടനെ അറിയിച്ചു. ഇവ െസഹായിക്കാനായി ഇട്ടൂപ്പേട്ടന്‍ കുരുതമലക്കാവിലേക്ക് വേട്ടക്കാരനെന്ന വ്യാജേന അയച്ചു.

uploads/news/2017/10/157234/CiniLocTshikarishambu1.jpg

ഈ നാട്ടില്‍ ഇവര്‍ക്ക് വലിയ സ്‌നേഹമാണ് നാട്ടുകാരില്‍നിന്നും ലഭിച്ചത്. പുലിയെ പിടിച്ച് നാടിനെ രക്ഷിക്കാനെത്തിയ രക്ഷകരാണല്ലോ.
അധികം താമസിയാതെതന്നെ ഇറച്ചിവെട്ടുകാരി അനിതയുമായി ഫിലി സൗഹൃദത്തിലായി. അതു പ്രണയത്തിലേക്കും കടന്നു. അച്ചുവാകട്ടെ മെമ്പര്‍ സഹദേവന്റെ മകള്‍ രേവതിയുമായി പ്രണയത്തിലായി. നാട്ടില്‍ പുലി ആക്രമണം വീണ്ടുമുണ്ടാകുന്നു. ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിയില്ലല്ലോ? നാട്ടുകാരുടെ മുന്നില്‍ വേട്ടക്കാരും.... ഈ സ്ഥിതിവിശേഷത്തെ ഇവരെങ്ങനെ നേരിടും?

സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു എന്ന ചിത്രത്തിലെ പശ്ചാത്തലമാണിത്. ഫിലി, അച്ചു, ഷാജി എന്നിവരെ കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രംകൂടിയാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ശിവദ അനിതയെയും ആല്‍ഫി പഞ്ഞിക്കാരന്‍ രേവതിയെയും അവതരിപ്പിക്കുന്നു.

മണിയന്‍ പിള്ള രാജു, സലിംകുമാര്‍, സാദിഖ്, സ്ഫടികം ജോര്‍ജ്, ജയിസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ- ഷാനവാസ്, രാജു, തിരക്കഥ- നിഷാദ് കോയ.സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ശ്രീജിത്ത് പെരുമന ഈണം പകര്‍ന്നിരിക്കുന്നു.
ഫൈസല്‍ അലി ഛായാഗ്രഹണവും വി. സാജന എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം- ബോബന്‍, അസോസിയേറ്റ് ഡയറക്ടര്‍- സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല. പ്രോജക്ട് ഡിസൈനര്‍- സജിത്ത് കൃഷ്ണന്‍.കോതമംഗലത്തെ കുട്ടമ്പുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്നുവരുന്ന ഈ ചിത്രം ആന്‍ മരിയ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: അജാസ് ഇബ്രാഹിം

Ads by Google
Ads by Google
Loading...
TRENDING NOW