Friday, September 07, 2018 Last Updated 25 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Oct 2017 05.23 PM

കൃത്രിമബുദ്ധിയില്‍ മനുഷ്യന്‍ ദൈവത്തെ തൂത്തെറിയും: നൂറു വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും

 Artificial intelligence,  Dan Brown

കൃത്രിമ ബുദ്ധിയില്‍ മനുഷ്യന്‍ ദൈവമെന്ന സങ്കല്‍പത്തെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് വിഖ്യാത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍. ജര്‍മ്മനിയില്‍ നടന്ന ഫ്രാങ്ക്ഫറട് പുസ്തകമേളയിലാണ് പ്രകോപനപരമായ പ്രസ്താവനകള്‍ ഡാന്‍ ബ്രൗണ്‍ ഉയര്‍ത്തിയത്. തന്റെ ഏറ്റവും പുതിയ നോവലായ 'ഒറിജിന്റെ'പ്രചരണത്തിന്റെ ഭാഗമായാണ് അദേഹം എത്തിയത്.

മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരില്ല, കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഒരു 'സംഘടിത അവബോധ'ത്തിന് ഇനി മനുഷ്യന്‍ രൂപം നല്‍കും. തുടര്‍ന്ന് മതങ്ങളുടെ ധര്‍മ്മം ഈ അവബോധം രൂപപ്പെടുത്തിയെടുക്കും. വത്തിക്കാന്റെ ഉള്‍പ്പെടെ വിമര്‍ശനം ഏറ്റുവാങ്ങിയ 'ദ് ഡാവിഞ്ചി കോഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഡാന്‍ ബ്രൗണ്‍. ശാസ്ത്രത്തെ മറി കടക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് 'ഒറിജിന്റെ' കഥ ഉണ്ടായതെന്ന് ബ്രൗണ്‍ പറയുന്നു.

ഇതുവരെ ശാസ്ത്രത്തെ മറികടക്കാന്‍ ദൈവത്തിനായിട്ടില്ല എന്നും ബ്രൗണ്‍ പറയുന്നു. ഇന്നു കാണുന്ന എല്ലാ ദൈവങ്ങളും അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ തൂത്തെറിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികതയിലുണ്ടാകുന്ന മാറ്റങ്ങളും കൃത്രിമബുദ്ധിയുടെ വികസനവും ദൈവസങ്കല്‍പ്പങ്ങളെ മാറ്റിമറിയ്ക്കുമെന്നും ബ്രൗണ്‍ പറയുന്നു. 56 ഭാഷകളിലായി ഇതുവരെ ഡാന്‍ ബ്രൗണിന്റെ പുസ്തകങ്ങളുടെ 20 കോടിയിലേറെ പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

ഒറിജിന്റെ കഥ വികസിപ്പിക്കുന്നതിനായി ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തി, അതിനാല്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മറ്റൊരു നോവലു പോലും താന്‍ വായിച്ചിട്ടില്ലെന്നും ബ്രൗണ്‍ പറയുന്നു. അതേസമയം, ലോകത്തിലെ എല്ലാ മതസ്ഥരും , അവിശ്വാസികളും സൗഹാര്‍ദ്ദപരമായി മുന്നോട്ടു പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഈ എഴുത്തുകാരന്‍ പറഞ്ഞുവെയ്ക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW