Monday, July 22, 2019 Last Updated 36 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Oct 2017 04.24 PM

കുട്ടികളിലെ ആസ്ത്മ പ്രശ്‌നമാകുമ്പോള്‍

കുട്ടികളിലും കൗമാരക്കാരിലും ആസ്ത്മ വലിയ പ്രശ്നം തന്നെയാണ്. എന്നാല്‍ കുട്ടികളിലെ ആസ്ത്മ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം...
uploads/news/2017/10/156916/parenting181017.jpg

സഞ്ജുവിന് എപ്പോഴും ശ്വാസംമുട്ടലും ചുമയുമാണ്. ചികിത്സകളേറെ ചെയ്തെങ്കിലും പൂര്‍ണ്ണമായും അവന്റെ അസുഖം മാറുന്നില്ല. ഇനി എന്തു ചെയ്യും??സഞ്ജുവിന്റെ അമ്മ വിഷമത്തോടെ ഡോക്ടറോട് പറഞ്ഞു.

ആസ്ത്മ കുട്ടികളിലും കൗമാരക്കാരിലും സാധാരണമാണെങ്കിലും കുട്ടികളിലെ ആസ്ത്മയാണ് നിയന്ത്രിക്കാന്‍ ഏറെ പ്രയാസം. ചെറുപ്രായത്തില്‍ തന്നെ ആസ്ത്മയെ തിരിച്ചറിഞ്ഞ് ചികിത്സ നേടുന്നതാണ് ഉചിതം.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം...


ചുമ, ശബ്ദത്തോടെയുള്ള കൂര്‍ക്കംവലി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ കുഞ്ഞിനുണ്ടെങ്കില്‍ അത് ആസ്ത്മയുടെ തുടക്ക ലക്ഷണങ്ങളാകാം. ശിശുക്കളിലും ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ട്. പകല്‍ യാതൊരു അസുഖവും ഉണ്ടാകാത്ത കുഞ്ഞുങ്ങള്‍ക്ക് രാത്രി ചുമയുണ്ടാകാറുണ്ട്.

മറ്റ് ചിലര്‍ക്ക് നെഞ്ചില്‍ ശ്വാസം തടഞ്ഞ് നില്‍ക്കുന്നതുപോലെയുള്ള അനുഭവവും ഉണ്ടാകാറുണ്ട്. ആസ്ത്മയുള്ള കുഞ്ഞിന്റെ കിടപ്പുമുറിയില്‍ നിന്നും പഴയപുസ്തകങ്ങള്‍, കട്ടിയുള്ള കര്‍ട്ടനുകള്‍, കാര്‍പ്പറ്റ്, അലമാര എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇതില്‍ നിന്നുള്ള പൊടിയടിച്ചാല്‍ ആസ്ത്മ കൂടാനിടയുണ്ട്.

ചികിത്സ...


കുഞ്ഞിന് ആസ്ത്മയാണെന്ന് സ്ഥിരീകരിച്ചാല്‍ പിന്നീടുളള ജീവിതശൈലിയില്‍ അതിയായ ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്തെല്ലാമാണ് കുഞ്ഞിന്റെ അസുഖം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളെന്ന് മനസ്സിലാക്കി അതിനുവേണ്ട മുന്‍കരുതലുകളെടുക്കുക.

കുഞ്ഞുങ്ങളിലെ ആസ്ത്മകളില്‍ അധികവും അലര്‍ജി മൂലമുണ്ടാകുന്നതാണ്. ചിലരുടെ ശ്വസനസംവിധാനം ചില പ്രത്യേകവസ്തുക്കളോട് കാണിക്കുന്ന എതിര്‍പ്പാണ് ആസ്ത്മയായി മാറുന്നത്. ഇത്തരക്കാര്‍ക്ക് പൊടി, പഞ്ഞി, പുക എന്നിങ്ങനെ പലതും പ്രശ്നമായേക്കാം.

കുമ്പളങ്ങ, വെള്ളരിക്ക, ചീര, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ആസ്ത്മ രോഗിക്ക് അനുയോജ്യമാണ്.

ഭക്ഷണം അമിതമായി കഴിക്കാതെ കുറഞ്ഞ അളവില്‍ പല തവണയായി ചൂടോടെ കഴിപ്പിക്കണം. പഴകിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ തൈര്, ഉഴുന്ന് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കുക.

uploads/news/2017/10/156916/parenting181017a.jpg

തയാറെടുപ്പുകള്‍


ആസ്ത്മയ്ക്കെതിരെ വീട്ടില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. സിന്തറ്റിക് പോളിസ്റ്റര്‍ കൊണ്ടു നിര്‍മ്മിച്ച തലയണകളും മെത്തകളും മാത്രം ഉപയോഗിക്കുക.

കൂടാതെ കുഞ്ഞ് ഉപയോഗിക്കുന്ന തലയണകളും മറ്റും ആഴ്ചയിലൊരിക്കല്‍ ചൂട് വെള്ളത്തില്‍ കഴുകിയെടുക്കണം. ഇത് അലര്‍ജ്ജിയെ പ്രതിരോധിക്കും.

അച്ഛനമ്മമാര്‍ ശ്രദ്ധിക്കാന്‍


1. ആസ്ത്മയെപ്പേടിച്ച് പല കുട്ടികളും ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇത് നല്ല പ്രവണതയല്ല. കൃത്യസമയങ്ങളില്‍ കുഞ്ഞിന്് ഭക്ഷണം നല്‍കണം.
2. അസുഖത്തെക്കുറിച്ച് അദ്ധ്യാപകരോട് പറയുകയും ആവശ്യത്തിനുള്ള മരുന്ന് കുഞ്ഞിന്റെ കൈയില്‍ നല്‍കുകയും വേണം.
3. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിപ്പിക്കരുത്. പകരം ലഘുവായി നല്കുക.

ആയുര്‍വേദ പ്രതിവിധികള്‍


1. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ വെള്ളം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കൊടുക്കുക.
2. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് നല്‍കുക.

3. കച്ചോലചൂര്‍ണ്ണം 10 ഗ്രാം തേനില്‍ കുഴച്ച് കൊടുക്കുക.
4. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കൊടുക്കുക.

5. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം നല്‍കുക.
6. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിപ്പിക്കുക.
7. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് കഷായം തയാറാക്കി നല്കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 18 Oct 2017 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW