Tuesday, July 23, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Oct 2017 12.13 AM

ആന്‍വിയയുടെ ജീവന്‌ കുഞ്ഞനുജന്‍ താങ്ങാകും; മുപ്പതുലക്ഷമെന്ന കടമ്പ കടക്കണം

uploads/news/2017/10/156635/pa1.jpg

അടിമാലി: രക്‌താര്‍ബുദം ബാധിച്ച അഞ്ചുവയസുകാരി ബാലികയ്‌ക്ക്‌ ജീവിക്കണമെങ്കില്‍ സുമനസുകള്‍ കനിഞ്ഞേ മതിയാകൂ. തോക്കുപാറ കല്ലുങ്കല്‍ റോബിന്‍-സോണിയ ദമ്പതികളുടെ മൂത്ത മകള്‍ ആന്‍വിയയാണ്‌ ലുക്കീമിയ എന്നറിയപ്പെടുന്ന രക്‌താര്‍ബുദം പിടിപെട്ട്‌ ചികിത്സ തേടുന്നത്‌.
പതിനൊന്നു മാസം പ്രായമുള്ള അനുജന്‍ വര്‍ഗീസിന്റെ മജ്‌ജ ആന്‍വിയയ്‌ക്ക്‌ പകര്‍ന്നു നല്‍കുക മാത്രമാണ്‌ ഫലപ്രദമായ ചികിത്സയെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയിരിക്കുകയാണ്‌. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലാണ്‌ ബോണ്‍മാരോ ചികിത്സയ്‌ക്കായി ആന്‍വിയ തയാറെടുക്കുന്നത്‌. തോക്കുപാറയിലെ വാടകവീട്ടില്‍ അന്തിയുറങ്ങി ഗ്രാമത്തില്‍ ഓട്ടോറിക്ഷയോടിച്ച്‌ ഉപജീവനം നടത്തിവരുന്ന റോബിന്‌ ചികിത്സാ ചെലവ്‌ താങ്ങാനാവില്ല. ശസ്‌ത്രക്രിയയ്‌ക്കും അനുബന്ധ ചെലവുകള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപയാണ്‌ ആവശ്യമായി വരുന്നത്‌.
കുഞ്ഞനുജന്റെ മജ്‌ജ മാറ്റിവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ ചെലവ്‌ പറഞ്ഞിട്ടുള്ളത്‌. മറ്റൊരു ദാതാവിനെ കണ്ടെത്തണമെങ്കില്‍ വീണ്ടും ഭീമമായ ചെലവ്‌ വേണ്ടിവരും. ഇതിന്റെ ഭാഗമായി ഇരുവരുടെയും മജ്‌ജ തമ്മിലുള്ള ചേര്‍ച്ച സംബന്ധിച്ചുള്ള നാലു പരിശോധനകളില്‍ മൂന്നും അനുകൂലമാണുള്ളത്‌.
ഈ മാസം 19-ന്‌ വീണ്ടും അശുപത്രിയിലെത്തി ഒരിക്കല്‍കൂടി ക്രോസ്‌ മാച്ചിങ്ങിനായി സാമ്പിളുകള്‍ അമേരിക്കയ്‌ക്ക്‌ അയക്കേണ്ടതുണ്ട്‌. പരിശോധനാഫലം അനുകൂലമാകുന്നതോടെ അടുത്ത മാസം ഏഴിന്‌ ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയില്‍ ഇരുവരും എത്താനാണ്‌ ഡോക്‌ടറുടെ നിര്‍ദേശം.
തോക്കുപാറ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആന്‍വിയയെ ഏതാനും നാളുകള്‍ക്ക്‌ മുന്‍പാണ്‌ കലശലായ പനിബാധയെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌.
കാലില്‍ നീരുകയറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ രക്‌താണുക്കളുടെ കൗണ്ടില്‍ കാതലായ മാറ്റം കണ്ടത്‌. തുടര്‍ന്ന്‌ ആലുവ രാജഗിരിയില്‍ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ്‌ ലുക്കീമിയ സ്‌ഥിരികരിച്ച്‌ വെല്ലൂരിലേക്ക്‌ കുഞ്ഞിനെ മാറ്റിയത്‌.
അടിമാലിയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ എട്ടുവര്‍ഷത്തോളം ഡ്രൈവറായിരുന്ന റോബിന്‍ വിവാഹത്തിനു ശേഷം ആറുവര്‍ഷത്തോളമായി ഓട്ടോറിക്ഷ ഓടിച്ചാണ്‌ കഴിയുന്നത്‌. ഏറെ നാളത്തെ പ്രയത്‌നഫലമായി തോക്കുപാറയില്‍ വാങ്ങിയ അഞ്ചുസെന്റില്‍ വീട്‌ നിര്‍മ്മിക്കാനുള്ള മോഹവുമായി മുന്‍പോട്ടു പോകുന്ന ഘട്ടത്തിലാണ്‌ വിധി ഇത്തരത്തില്‍ പരീക്ഷണവുമായി ഈ സാധുകുടുംബത്തെ വേട്ടയാടിയത്‌. ഇതോടെ വെളളത്തൂവല്‍-പളളിവാസല്‍ പഞ്ചായത്ത്‌ ഭരണസമിതിയുടെ സഹകരണത്തോടെ പി.സി. ജയന്‍, എം.എം. റഹീം എന്നിവര്‍ ഭാരവാഹികളായി നാട്ടുകാര്‍ ഒരുമിച്ച്‌ ആന്‍വിയ ചികിത്സാ സഹായനിധിയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. അടിമാലി സ്‌റ്റേറ്റ്‌ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചു. നമ്പര്‍-37224840170, ഐ.എഫ്‌.എസ്‌.സി- എസ്‌.ബി.ഐ.എന്‍ 0008588. റോബിന്റെ നമ്പര്‍- 9605599477.

Ads by Google
Wednesday 18 Oct 2017 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW