Saturday, June 02, 2018 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Oct 2017 01.45 PM

ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞ് ; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

uploads/news/2017/10/156571/newborn1.jpg

ഭോപ്പാല്‍ : ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം. വേണ്ടത്ര ആരോഗ്യമില്ലാത്ത നിലയിലുള്ള കുഞ്ഞിനെയാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. അവിഹിതഗര്‍ഭത്തിലുണ്ടായ കുട്ടിയാകാനുള്ള സാധ്യതയുമുണ്ട്. കരച്ചില്‍ കേട്ടെത്തിയ വഴിപോക്കനാണ് കുട്ടിയെ ആദ്യം കണ്ടത്.

uploads/news/2017/10/156571/newborn2.jpg

ശനിയാഴ്ച പുലര്‍ച്ചെ തന്റെ ചായക്കട തുറക്കാനായി പോകുമ്പോഴാണ് ധീരജ് റാത്തോഡ് എന്നയാളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിന്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്പുകളെയെല്ലാം നീക്കി. തുണിയില്‍ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW