Sunday, August 12, 2018 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Oct 2017 01.14 PM

ഇന്ത്യാക്കാരന്റെ ബാങ്ക് വിവരങ്ങള്‍ വെറും 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് ; ഇടപാട് നടത്തുന്നത് ലാഹോറിലിരുന്ന് പാകിസ്താനി

uploads/news/2017/10/156561/cybercrime.jpg

ഇന്‍ഡോര്‍: ക്രെഡിറ്റ്കാര്‍ഡും ഡെബിറ്റ് കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിവിവി നമ്പര്‍, ഫോണ്‍നമ്പര്‍, ഇ മെയില്‍ഐഡി എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരന്റെ വിവരങ്ങള്‍ പാകിസ്ഥാന്‍കാരന്‍ വെറും 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചു.

ഓണ്‍ലൈന്‍ വഴി ലാഹോറില്‍ ഇരുന്നുകൊണ്ട് ഒരു പാകിസ്താന്‍കാരന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് മദ്ധ്യപ്രദേശ് പോലീസിലെ സൈബര്‍സെല്‍ വ്യക്തമാക്കി. ഒട്ടേറെ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിറ്റക്ടീവുകള്‍ ഒരു കസ്റ്റമറുടെ വേഷം കെട്ടി നടത്തിയ നീക്കത്തില്‍ ഇന്‍ഡോറുകാരിയായ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളാണ് ബിറ്റ് കോയിന്‍ ഉപയോഗിച്ച് കിട്ടിയത്.

ഈ അന്വേഷണത്തെ തുടര്‍ന്ന് ഗ്യാംഗില്‍ അംഗങ്ങളായ രണ്ടു പേരെ മൂംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ ജയകൃഷ്ണന്‍ ഗുപ്ത എന്നയാളുടെ പരാതിയിലാണ് മദ്ധ്യപ്രദേശ് സൈബര്‍സെല്‍ അന്വേഷണം നടത്തിയത്. ആഗസ്റ്റ് 28 ന് തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആരോ 72,401 രൂപ തട്ടിയെടുത്തെന്നായിരുന്നു ഇയാളുടെ പരാതി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് മുംബൈയിലെ ഒരു രാജ്കുമാര്‍ പിള്ള വിമാനടിക്കറ്റ് വരെ വാങ്ങിയതായി കണ്ടെത്തി. ഇയാളെയും പങ്കാളി രാംപ്രസാദ് നാടാര്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഐടി സര്‍വീസ് ദാതാക്കളായ കോഗ്നിസന്റിന്റെ മുന്‍ ജീവനക്കാരനാണ് രാജ്കുമാര്‍ പിള്ള. എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരനാണ് നാടാരെന്നും സൈബര്‍ സെല്‍ എസ്പി ജീതേന്ദ്ര സിംഗ് വ്യക്തമാക്കുന്നു. ഒടിപി ആവശ്യമില്ലാത്ത അന്താരാഷ്ട്ര വെബ്‌സൈറ്റുകളിലാണ് ഗ്യാംഗ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിക്കുന്നത്.

Ads by Google
Tuesday 17 Oct 2017 01.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW