Tuesday, November 13, 2018 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 02.49 PM

അവസരത്തിനായി കിടക്ക പങ്കിട്ട ആ മുന്‍നിര നടിമാരെക്കുറിച്ച് പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍

ഷൂട്ടിംഗ് സെറ്റില്‍ വച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ പിടിക്കും. തോളില്‍ പിടിച്ച് മോശമായി സംസാരിക്കും. ചിലര്‍ മോശം മെസേജുകള്‍ അയക്കും
casting couch , Padmapriya

സിനിമയില്‍ വേഷം കിട്ടാന്‍ സംവിധായകരും നടന്‍മാരും നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നേരത്തെ നടി പാര്‍വതി വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കാറുണ്ടെന്ന് നടി പദ്മപ്രിയയും സിനിമയിലെ വനിതാ കൂട്ടായ്മയും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ ചതിക്കുഴികളെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പദ്മപ്രിയ.

മലയാളത്തിലെ മുന്‍നിര നടിമാരില്‍ പലരും അവസരത്തിനായി വഴങ്ങിക്കൊടുത്ത നിരവധി സംഭവങ്ങള്‍ തനിക്കറിയാമെന്ന് പദ്മപ്രിയ വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍. ബലമായ പീഡനത്തേക്കാള്‍ കൂടുതല്‍, സമ്മതത്തോടെ വഴങ്ങുന്ന സംഭവങ്ങളാണ് സിനിമയില്‍ നടക്കുന്നത്. ചിലര്‍ പീഡനത്തിന് ഇരയാകുന്നുണ്ട്. എന്നാല്‍ എല്ലാം പീഡനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പദ്മപ്രിയ വെളിപ്പെടുത്തി.

ഷൂട്ടിംഗ് സെറ്റില്‍ വച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ പിടിക്കും. തോളില്‍ പിടിച്ച് മോശമായി സംസാരിക്കും. ചിലര്‍ മോശം മെസേജുകള്‍ അയക്കും. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്നതാണ്. പ്രതികരിച്ചാല്‍ ഒരു സോറി പറയും. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും പദ്മപ്രിയ പറഞ്ഞു.

അവസരം നഷ്ടമാകാതിരിക്കാന്‍ നിര്‍മ്മാതാവിന്റേയോ സംവിധായകന്റേയോ കൂടെ കിടക്ക പങ്കിടേണ്ടി വന്ന നടിമാരുണ്ട് മലയാളത്തില്‍. സമ്മതിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ള നടിമാര്‍ സമ്മതിക്കുന്നു. വഴങ്ങാത്ത നടിമാര്‍ക്ക് അവസരം നഷ്ടമാകുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് താന്‍ ഒഴിവാക്കപ്പെടുന്നതെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW