Thursday, December 13, 2018 Last Updated 36 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 02.28 PM

മോഹന്‍ലാല്‍ - മഞ്ജുവാര്യര്‍ ടീമിന്റെ പുതിയ സിനിമ വില്ലന്‍

uploads/news/2017/10/156254/CiniLOcTVillan1.jpg

മോഹന്‍ലാലും വിശാലും ഒത്തുകൂടിയിരിക്കുന്നു. തിരുവനന്തപുരത്ത് ശംഖുമുഖത്തെ, പുരാതനമായ വീട്ടിലാണ് സംഗമം. തിരുവനന്തപുരത്ത് ശംഖുമുഖത്തെ പുരാതനമായ വീട്ടിലാണിവരുടെ സംഗമം.

തിരുവനന്തപുരത്ത് ചിത്രീകരണത്തിനെത്തുന്ന സിനിമകളില്‍ പലതും ഇവിടം ലൊക്കേഷനാക്കുന്നുണ്ട്. അതിനുള്ള വിശാലമായ സൗകര്യവും ഇവിടെയുള്ളത് ചലച്ചിത്ര പ്രവര്‍ത്തകരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമാകുന്നു.ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനാണിത്.

ഒരു ആക്്ഷനാണ് ഇവിടെ ചിത്രീകരിക്കുന്നത്. പ്രശസ്ത ആക്്ഷന്‍ കോറിയോ ഗ്രാഫറായ സെല്‍വയാണ് സംവിധായകനെ സഹായിക്കുന്നത്. പുലിമുരുകനിലൂടെ മലയാളികളുടെ ഇഷ്ട സംഘട്ടന സംവിധായകനായി മാറിയിരിക്കുന്ന പീറ്റര്‍ ഹെയ്‌നും ഈ ചിത്രത്തിനു വേണ്ടി ആക്്ഷന്‍ ഒരുക്കുന്നുണ്ട്.

തമിഴിലെ മുന്‍നിര താരമായ വിശാലിന്റെ ആദ്യമലയാള ചിത്രമാണിത്. തമിഴ് കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതും.

രൂപത്തില്‍ ഒരു താരത്തിന്റെ വര്‍ണപ്പൊലികളൊന്നുമില്ല. പെരുമാറ്റവും അത്തരത്തില്‍ തന്നെ. വളരെ ഫ്രീയായി ഇടപഴകുന്നു. ബിയോണ്‍ ദി ബോര്‍ഡര്‍ 1971 എന്ന ചിത്രം പൂര്‍ത്തിയാക്കി അല്പം ഇടവേള സൃഷ്ടിച്ചാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെ മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ട. പോലീസ് ഉദ്യോഗസഥനെ അവതരിപ്പിക്കാനെത്തിയത്.

ഈ ഇടവേളയില്‍ ശരീരം ഒന്ന് ഒതുക്കി. നരച്ച കുറ്റിത്താടിയും നരകയറിയ മുടിയുമൊക്കെയായി പുതിയ ഗെറ്റപ്പിലെത്തി. ഈ രൂപമാറ്റത്തിനിടയില്‍ കുടുംബസമേതമുള്ള യാത്രകള്‍.

uploads/news/2017/10/156254/CiniLOcTVillan.jpg

പലപ്പോഴും യാത്ര കഴിഞ്ഞെത്തുമ്പോള്‍ മോഹന്‍ലാല്‍ യാത്രകളെക്കുറിച്ച് ഏറെ ത്രില്ലിംഗോടെ സംസാരിക്കാറുണ്ട്. അവിടെ കണ്ട കാഴ്ചകള്‍. അവരുടെ ജീവിതം ഭാഷ, ആഹാരം, വേഷം, സംസ്‌കാരം എന്നിവയെക്കുറിച്ചൊക്കെ.

ഇതൊക്കെ വെറുതെ കണ്ടുകേട്ട് പോകുന്ന സ്വഭാവക്കാരനല്ല മോഹന്‍ലാല്‍. ഇതെല്ലാം കുത്തിക്കുറിച്ച് വയ്ക്കും. ചിലതെല്ലാം ബ്ലോഗിലൂടെ എഴുതും. നമ്മുടെ സമൂഹത്തിലെ പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, ബ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്.

മൂന്നുദിവസത്തെ ഇവിടത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം കുതിരമാളികയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുതിരമാളിക പഴയ രാജഭരണകാലത്ത, ഭരണസിരാകേന്ദ്രം കൂടിയാണ്- നെല്ലറയുമായിരുന്നു. ഇവിടെ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ അഭിനയിച്ചു.

ഈ അപ്പിയറന്‍സിനു പുറമേ മറ്റൊരു ഗെറ്റപ്പും മോഹന്‍ലാലിന് ഈ ചിത്രത്തിലുണ്ട്. അത് ഫ്‌ളാഷ്ബാക്ക് പോര്‍ഷനിലേതാണ്. ക്ലീന്‍ ഷേവൊക്കെ ചെയ്ത്, സുന്ദരനായ മോഹന്‍ലാല്‍. മഞ്ജുവാര്യര്‍ക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ മുന്‍നിര നായികയായ ഹന്‍സികയും പ്രധാന നായികയാണ്.

തെലുങ്ക് താരം ശ്രീകാന്ത്, ബോളിവുഡ് താരം രാസി ഖന്ന തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ദക്ഷിണേന്ത്യയിലെ മികച്ച നിര്‍മ്മാണ സ്ഥാപനമായ റോക്‌ലൈണ്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്‌ലൈന്‍ വെങ്കിടേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഈ കമ്പനിയുടെ മലയാളത്തിലേക്കുള്ള വരവുകൂടിയാണ് ഈ ചിത്രം. ആക്്ഷന്‍, ത്രില്ലര്‍ മൂവിയാണെങ്കിലും മികച്ച കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ്, ബാലാജി, വിഷ്ണു (ഒരു മെക്‌സിക്കന്‍ അപാരത ഫെയിം), സഞ്ജു എന്നിവര്‍ക്കൊപ്പം പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

uploads/news/2017/10/156254/CiniLOcTVillan2.jpg

ഈ ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ മോഹന്‍ലാലുമായി ഏറ്റുമുട്ടുന്ന എട്ടുപേരും റഷ്യക്കാരാണ്. ഈ ചിത്രത്തിലെ ഏറ്റവും മികച്ച ആക്്ഷന്‍ പോര്‍ഷനിലൊന്നായിരിക്കുമിത്. കൊച്ചിയിലെ പൂമ്പാറ്റ ഗോഡൗണില്‍ കലാസംവിധായകനായ ഗോകുല്‍ദാസ് ഒരുക്കിയ കമനീയമായ ഒരു സെറ്റില്‍ വച്ചാണ് ഈ സംഘട്ടനം ചിത്രീകരിച്ചത്.

ഗാനങ്ങള്‍ക്കും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു. ഹരിനാരായണനും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും രചിച്ചതാണ് ഇതിലെ ഗാനങ്ങള്‍.
ഒപ്പത്തിലൂടെ ഏറെ ശ്രദ്ധേയരായ ഫോര്‍ മ്യൂസിക്കാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. മനോജ് പരമഹംസയും ഏകാംബരവുമാണ് ഛായാഗ്രാഹകര്‍. എഡിറ്റിംഗ്- മുഹമ്മദ് ഷമീര്‍.

കലാസംവിധാനം ഗോകുല്‍ദാസ്, കോസ്റ്റിയൂം ഡിസൈന്‍- പ്രവീണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയിന്‍ കൃഷ്ണ, അസോ. ഡയറക്‌ടേഴ്‌സ്- സുഹാസ് അശോകന്‍, സഹസംവിധാനം- പ്രതീഷ് രാജ്, സുജിത്, രാഹുല്‍, ജോഫി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി സി. ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍- ഷമീജ് കൊയിലാണ്ടി.

-വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW