Thursday, November 15, 2018 Last Updated 28 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 12.40 PM

കറുപ്പും വെളുപ്പും കലര്‍ന്ന രാജവെമ്പാല നാടിനെ വിറപ്പിച്ചത് മണിക്കൂറുകളോളം: വനം വകുപ്പ് എത്തി പിടിച്ചപ്പോള്‍ 'ഭാവവും നിറവും' മാറി ഞെട്ടിച്ചു

King cobra became Plastic

കണ്ണൂര്‍(തളിപ്പറമ്പ്) : കാട് തെളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കണ്ടെത്തിയ രാജവെമ്പല നാടിനെ വിറപ്പിച്ചത് മണിക്കൂറുകളോളം. കണ്ണൂര്‍ തലശ്ശേരി പന്ന്യന്നൂര്‍ പൂക്കോട്ട് താഴെ പ്രദേശമാണ് രാജവെമ്പാല ഭീതിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ കഴിഞ്ഞത്.

കാട് തെളിച്ചുകൊണ്ടിരുന്ന പ്രദേശവാസിയാണ് രാജവെമ്പാലയെ കണ്ടത്. പിന്നാലെ വനംവകുപ്പും പോലീസും ഇടപെട്ട് പ്രദേശത്തു നിന്ന് 60 കിലോ മീറ്റര്‍ ദൂരെ നിന്ന് വനം വകുപ്പിന്റെ ദ്രുതകര്‍മ്മസേനാംഗമെത്തി. ജനവാസ പ്രദേശമായതിനാല്‍ എത്രയും പെട്ടെന്ന് രാജവെമ്പാലയെ പിടികൂടാന്‍ പോലീസ് നിര്‍ദേശവും എത്തി. സ്ഥലത്തെത്തിയ ദ്രുതകര്‍മ്മസേനാ രാജവെമ്പാലയെ കസ്റ്റഡിയിലെടുത്തതോടെ രാജവെമ്പാലയുടെ ഭാവവും നിറവും മാറി. തൊട്ടു പിന്നാലെ കൂട്ടച്ചിരിയും പടര്‍ന്നു.

ആരോ കാടിനുള്ളില്‍ ഉപേക്ഷിച്ചുപോയ കറുപ്പം വെളുപ്പും കലര്‍ന്ന പഴയൊരു പ്ലാസ്റ്റിക് സഞ്ചിയായിരുന്നു നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. വീട്ടു പറമ്പില്‍ യന്ത്രം ഉപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് രാജവെമ്പാല ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. ഒരു നോക്കു പോലും കാണാന്‍ നില്‍ക്കാതെ ഇദേഹം സ്ഥലം കാലിയാക്കുകയായിരുന്നു. മാത്രമല്ല നാട്ടില്‍ പരക്കെ മുന്നറിയിപ്പ് നല്‍കാനും ഉയാള്‍ മറന്നില്ല. അതോടെയാണ് നാട് മുള്‍മുനയില്‍ നിന്നത്. തുടര്‍ന്ന് വീട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. തുണിക്കടയുടെ കറുപ്പും വെളുപ്പും നിറമുള്ള സഞ്ചിയാണ് ചുരുണ്ടു കിടന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW