Thursday, September 13, 2018 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 12.06 AM

ശബരിമല നട ഇന്ന്‌ തുറക്കും; നാളെ മേല്‍ശാന്തി നറുക്കെടുപ്പ്‌

uploads/news/2017/10/155996/re5.jpg

ശബരിമല: തുലാമാസ പൂജകള്‍ക്കായി ധര്‍മശാസ്‌താ ക്ഷേത്ര നട ഇന്നു വൈകിട്ട്‌ അഞ്ചിനു തുറക്കും. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി നട തുറന്ന്‌ ദീപം തെളിക്കും. നാളെ രാവിലെ ഉഷപൂജയ്‌ക്ക്‌ ശേഷമാണു മേല്‍ശാന്തി നറുക്കെടുപ്പ്‌.
ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ കൂടിക്കാഴ്‌ച്ചയിലൂടെ തെരഞ്ഞെടുത്ത 14 പേരുകളാണ്‌ നറുക്കെടുപ്പിനു പരിഗണിക്കുക. ഭക്‌തജനങ്ങളെ സാക്ഷിനിര്‍ത്തി മേല്‍ശാന്തി നറുക്കെടുപ്പിനായുളള രണ്ട്‌ വെളളിക്കുടങ്ങളില്‍ ഒന്നില്‍ പേരുകള്‍ എഴുതിയ14 ചുരുളുകളും മറ്റൊരു കുടത്തില്‍ ശൂന്യമായ 13 ചുരുളുകളും മേല്‍ശാന്തി എന്നെഴുതിയ ഒരു ചുരുളും നിക്ഷേപിക്കും. തുടര്‍ന്ന്‌ വെളളിക്കുടങ്ങള്‍ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ ശ്രീകോവിലിനുളളില്‍ പീഠത്തില്‍വച്ചു പൂജിക്കും. പേരെഴുതിയ ചുരുളിനോടൊപ്പം മേല്‍ശാന്തി എന്നെഴുതിയ ചുരുളും ലഭിക്കുന്നയാളാകും അടുത്ത മേല്‍ശാന്തി. അതിനു ശേഷം മാളികപ്പുറത്തേക്കുളള മേല്‍ശാന്തി നറുക്കെടുപ്പ്‌ നടക്കും.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാളെ അടുത്തമാസം 15 ന്‌ ദീപാരാധനയ്‌ക്ക്‌ ശേഷം കലശമാടി അവരോധിക്കും. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ നിയുക്‌ത മേല്‍ശാന്തിയെ കൈ പിടിച്ച്‌ ശ്രീകോവിലിനുളളില്‍ കൊണ്ടു പോയി അയ്യപ്പന്റെ മൂലമന്ത്രം ജപിക്കുന്നതോടെ ഒരു വര്‍ഷത്തെ പുറപ്പെടാ ശാന്തിയായി അവരോധിക്കപ്പെടും.

Ads by Google
Monday 16 Oct 2017 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW