Wednesday, November 21, 2018 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 15 Oct 2017 06.51 PM

ഇന്ത്യയുടെ സാമ്പത്തിക മേഖല ശരിയായ ദിശയില്‍ തന്നെ: അരുണ്‍ ജെയ്റ്റ്‌ലി

economic policy, arun jaitley

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന വിമര്‍ശനങ്ങള്‍ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആളുകള്‍ പറയുന്നതിനനുസരിച്ചുള്ള നയമല്ല മറിച്ച് ശരിയായ സാമ്പത്തിക നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ നടപടികളാണ് സാമ്പത്തിക മേഖലയെ തളര്‍ത്തിയതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തിയിരുന്നു. ആളുകളുടെ ഇഷ്ടമനുസരിച്ചുള്ള സാമ്പത്തിക നയമല്ല ഇന്ത്യയില്‍ നടക്കുന്നത്. എല്ലാവരെയും ഒരുപോലെ തൃപ്തി പെടുത്തുന്ന നയമാണ് സാമ്പത്തിക മേഖലയില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

നടപ്പ് സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ ആയിരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ ഇന്ത്യയുടെ സമ്പത്തിക മേഖല ശരിയായ ദിശയിലാണെന്നും യോഗം വിലയിരുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW