Monday, March 04, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 14 Oct 2017 04.14 PM

കുമരകത്തെ ജപ്പാന്‍ രുചികള്‍...

ജാപ്പനീസ് ഭക്ഷണം വിളമ്പുന്ന കുമരകത്തെ സൂരി റിസോര്‍ട്ടിലെ ഭക്ഷണശാലയെക്കുറിച്ച്....
uploads/news/2017/10/155634/kumarakamjappan.jpg
ഗ്രില്‍ഡ് ഫിഷ് വിത്ത് ടുമാറ്റോ കോണ്‍ഫിറ്റ് & ബേസില്‍ പെസ്‌തോ

രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. നമ്മുടെ നാട്ടിലെ വിഭവങ്ങള്‍ക്കൊപ്പം അന്യനാടുകളിലേയും രുചിക്കൂട്ടുകള്‍ പരീക്ഷിക്കാനും ആസ്വദിക്കാ നും താല്‍പര്യപ്പെടുന്നവര്‍ക്ക് കുമരകത്തെ സൂരി റിസോര്‍ട്ടിലേക്ക് പോകാം.

കേരളത്തിലെ ഒരേയൊരു ജാപ്പനീസ് റസ്‌റ്റോറന്റാണിതെന്നാണ് സൂരി അവകാശപ്പെടുന്നത്.. റസ്‌റ്റോറന്റിലിരിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന മനോഹരമായ പുറംകാഴ്ചകള്‍ക്കുപുറമേ വിവിധതരം ജാപ്പനീസ് വിഭവങ്ങള്‍ ജപ്പാനിലെ പരമ്പരാഗത രീതിക്കനുസരിച്ച് വിളമ്പുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.

സൂരിയിലെ എക്‌സിക്യൂട്ടീവ് ഷെഫായ ഫിലോ വര്‍ഗ്ഗീസ് ജാപ്പനീസ് വിഭവങ്ങളെക്കുറിച്ചും അതിന്റെ രുചിക്കൂട്ടുകളെക്കുറിച്ചും....

ഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ജപ്പാന്‍കാര്‍. പാറ്റയും മണ്ണിരയും ചെറുജീവികളും, പച്ചമീനും, ഇറച്ചിയും ഒക്കെയാണ് ജപ്പാന്‍കാരുടെ ഭക്ഷണമെന്നതാണ് പൊതുവേ നമ്മുടെ ധാരണ. പക്ഷേ അങ്ങനെയല്ല. രുചികരമായ വെജിറ്റേറിയന്‍ന്‍നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റസ്‌റ്റോറന്റിലേക്ക് വേണ്ട സാധനങ്ങളെല്ലാം വരുത്തുന്നത് ജപ്പാനില്‍ നിന്നുതന്നെയാണ്. ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ പ്രോഡക്ടുകളെല്ലാം അല്‍പ്പം ചിലവേറിയതാണെങ്കിലും നമ്മുടെ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയേ ഞങ്ങള്‍ ഈടാക്കുന്നുള്ളൂ.

കേരളീയര്‍ക്ക് ജപ്പാന്‍ ഭക്ഷണം പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഭക്ഷണശാല തുടങ്ങിയിരിക്കുന്നത്. സുഷി പോലെയുള്ള പരമ്പരാഗത ജാപ്പനീസ് വിഭവങ്ങള്‍ മുതല്‍ കലിഫോര്‍ണിയ മാക്കി റോള്‍സ്, ട്യൂണാ അക്കാമേ, ലോബ്‌സ്റ്റാര്‍ മാക്കി, ട്യൂണാ തത്താക്കി, തെപ്പന്‍യാക്കി, നിഗിരി ആന്‍ഡ് സാഷ്മി തുടങ്ങി ധാരാളം വിഭവങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പച്ചമീനില്‍ പ്രധാനമായും ട്യൂണാ ഫിഷാണ് ജാപ്പനീസ് വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നത്. ഈ പച്ചമീന്‍ മറ്റ് പല വിഭവങ്ങള്‍ക്കൊപ്പമാണ് വിളമ്പുന്നതെന്നുമാത്രം. ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന കസു തതാക്കി ജപ്പാന്‍കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ്.

കൂടുതലും ഏഷ്യന്‍ രുചികളിലുള്ള ഭക്ഷണം തന്നെയാണ് ഞങ്ങള്‍ ഒരുക്കുന്നത്. പ്രധാനമായും കടലില്‍ നിന്നുള്ള വിഭവങ്ങളാണ് ജപ്പാന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ടവ.

വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍ ബാലന്‍സ്ഡ് മെനുവായി വിളമ്പുന്നു എന്നത് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. സാക്കേന്‍, മെറിന്‍, സോയ തുടങ്ങിയ മൂന്ന് തരം സോസുകളാണ് ഭക്ഷണം തയാറാക്കാന്‍ കൂടുതലും ഉപയോഗിക്കുന്നത്.

uploads/news/2017/10/155634/kumarakamjappan1.jpg

വെജിറ്റേറിയന്‍ വിഭവങ്ങളാണെങ്കിലും കഴിക്കുന്നവര്‍ക്ക് ഒരു ഫിഷി ഫ്‌ളേവറാണ് അനുഭവപ്പെടാറ്. കടലിനടിയിലുള്ള പായലുകള്‍ ഇളക്കിയെടുത്ത് ഉണക്കിയുണ്ടാക്കുന്ന ഒരുതരം ഷീറ്റിനു(സീവീഡ്) മുകളിലായാണ് റൈസ് വിളമ്പുന്നതും മറ്റ് ഫില്ലിംഗുകള്‍ നിരത്തുന്നതും.

ഫില്ലിംഗിലാണ് ഭക്ഷണത്തിന്റെ രുചി ഒളിഞ്ഞിരിക്കുന്നത്. സുഷിയില്‍ത്തന്നെ പല വെറൈറ്റികള്‍ ഉണ്ട്. നോണ്‍ വെജിറ്റേറിയനില്‍ കൂടുതല്‍ മത്സ്യവിഭവങ്ങളാണുള്ളത്. പിന്നെ ബീഫും, ചിക്കനും, ആട്ടിറച്ചിയും ഒക്കെ വിളമ്പാറുണ്ട്.

കോട്ടയത്തുനിന്നും കൊച്ചിയില്‍നിന്നുമാണ് കൂടുതല്‍ ആളുകള്‍ ജാപ്പനീസ് വിഭവങ്ങള്‍ രുചിക്കാന്‍ ഇവിടെയെത്തുന്നത്. ഇവരെക്കൂടാതെ വിദേശ രാജ്യങ്ങളിലുള്ള ധാരാളം ആളുകള്‍ കസ്റ്റമേഴ്‌സ് ആയുണ്ട്.

26 പേര്‍ക്കിരിക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ റസ്‌റ്റൊറന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അഡ്വാന്‍സ് ബുക്കിംഗ് ചെയ്താണ് ആളുകള്‍ സൂരിയിലേക്ക് എത്തുന്നത്..

ഗ്രില്‍ഡ് ഫിഷ് വിത്ത് ടുമാറ്റോ കോണ്‍ഫിറ്റ് & ബേസില്‍ പെസ്‌തോ


ആവശ്യമുള്ള സാധനങ്ങള്‍
സ്നാപ്പര്‍ ഫിഷ് ഫില്ലറ്റ് - 200 ഗ്രാം
ഉപ്പ് - 1 നുള്ള്
കുരുമുളക് പൊടി - 1 നുള്ള്
തൈം - 2 ഗ്രാം
ഡിജോണ്‍ മസ്റ്റാര്‍ഡ് - 5 ഗ്രാം
ഒലിവ് ഓയില്‍ - 20 മില്ലി ലിറ്റര്‍
നാരങ്ങാനീര് - 10 മില്ലി ലിറ്റര്‍
തയാറാക്കുന്ന വിധം
മീന്‍ നന്നായി കഴുകിയെടുക്കുക. അതിനുശേഷം മറ്റ് എല്ലാ ചേരുവകളും മിക്സ് ചെയ്തെടുത്ത് കഴുകി വച്ചിരിക്കുന്ന മീനില്‍ 10 മിനിറ്റ് പുരട്ടി വയ്ക്കുക.

ബേസില്‍ പെസ്‌തോ തയാറാക്കാന്‍


ആവശ്യമുള്ള സാധനങ്ങള്‍
ബേസില്‍ ലീഫ് - 200 ഗ്രാം
പൈന്‍ നട്ട്സ് - 50 ഗ്രാം
പര്‍മസാന്‍ ചീസ് ഗ്രേറ്റ് ചെയ്തത് - 15 ഗ്രാം
ഒലിവ് ഓയില്‍ - 40 മില്ലി ലിറ്റര്‍
വെളുത്തുള്ളി - 5 ഗ്രാം
ഐസ്‌ക്യൂബ് - 3 എണ്ണം

തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ബേസില്‍ ലീഫ് ഇട്ട് അതിലേക്ക് ഐസ്‌ക്യൂബും ഒലിവോയിലും കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. ബേസില്‍ ഇല അരഞ്ഞശേഷം അതിലേക്ക് പൈന്‍ നട്ട്‌സും പര്‍മസാന്‍ ചീസും വെളുത്തുള്ളിയും ചേര്‍ത്ത് വീണ്ടും ഒന്നുകൂടി അടിച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകുമ്പോള്‍ ബൗളിലേക്ക് മാറ്റി വയ്ക്കുക.

ടുമാറ്റോ കോണ്‍ഫിറ്റ് (confit)


തയാറാക്കാന്‍
ആവശ്യമുള്ള സാധനങ്ങള്‍
ചെറി ടുമാറ്റോ - 10 എണ്ണം
ഉപ്പ് - 2 ഗ്രാം
ഒറിഗാനോ - 5 ഗ്രാം
തൈം - 5 ഗ്രാം
ഒലിവ് ഓയില്‍ - 20 മില്ലി ലിറ്റര്‍
പഞ്ചസാര - 5 ഗ്രാം
നാരങ്ങാത്തൊലി ഗ്രേറ്റ് ചെയ്തത്- 1 എണ്ണത്തിന്റെ പകുതി

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് മിക്സ് ചെയ്ത ശേഷം ഓവനില്‍ 180 ഡിഗ്രി സെന്റിഗ്രേഡില്‍ 7 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് ഒന്നു കറക്കിയെടുക്കുക. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഫിഷ്ഗ്രില്‍ ചെയ്തെടുത്ത് ബേസില്‍ പെസ്തോയും ടുമാറ്റോ കോണ്‍ഫിറ്റും കുറേശ്ശെയായി അതിനു മുകളില്‍ നിരത്തി ഗാര്‍ലിക് ബ്രഡ്ഡിനൊപ്പം വിളമ്പാം...

ഫിലോ വര്‍ഗ്ഗീസ്
എക്‌സിക്യുട്ടീവ് ഷെഫ്

ഷെറിങ് പവിത്രന്‍

Ads by Google
Saturday 14 Oct 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW