Thursday, September 20, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 14 Oct 2017 03.54 PM

എന്താണ് 'ഷഷ്ഠാഷ്ടമദോഷം'. ഈ ദോഷം പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?

സംശയ നിവാരണം
uploads/news/2017/10/155630/joythi141017a.jpg

മനുഷ്യ മനസ്സിനെ ചന്ദ്രനാണ് നിയന്ത്രിക്കുന്നതെന്ന് ജ്യോതിഷാചാര്യന്മാര്‍ പറയുന്നു. അതുകൊണ്ട് ഷഷ്ഠാഷ്ടമ ദോഷമുള്ള സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ ചേര്‍ച്ച കുറയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ചോദ്യം: എന്റെ നാള്‍ ഭരണിയാണ്. ജാതകപ്രകാരം ഷഷ്ഠാഷ്ടമദോഷമുള്ള നാളാണ് അത്തമെന്ന് പറയുന്നു. ഇത് ശരിയാണോ? എന്താണ് 'ഷഷ്ഠാഷ്ടമദോഷം'. ഈ ദോഷം പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? ഈ ദോഷമുള്ളവരുമായി ബിസിനസോ, വിവാഹബന്ധമോ പാടില്ലായെന്ന് പറയുന്നത് ശരിയാണോ?
-----ശാരദാദേവി, കാസര്‍കോട്

ഉത്തരം: ചന്ദ്രന്‍ ഇഷ്ടം പുലര്‍ത്തുന്ന രാശിയാണ് കൂറ് എന്നു പറയുന്നത്. അഥവാ ചന്ദ്രന്‍ നില്‍ക്കുന്ന രാശി. അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം ഇത്രയുമാണ് മേടക്കൂറ്. ഈ രണ്ടേകാല്‍ നക്ഷത്രത്തില്‍ ജനിച്ചാല്‍ ചന്ദ്രന്‍ മേടം രാശിയിലാണ്.

ഇങ്ങനെ 12 രാശികള്‍ക്ക് 12 കൂറ് (യഥാക്രമം മേടക്കൂറ്, ഇടവക്കൂറ്, മിഥുനക്കൂറ്, കര്‍ക്കിടകക്കൂറ്, ചിങ്ങക്കൂറ്, കന്നിക്കൂറ്, തുലാക്കൂറ്, വൃശ്ചികക്കൂറ്, ധനുക്കൂറ്, മകരക്കൂറ്, കുംഭക്കൂറ്, മീനക്കൂറ്)

ഇനി ഷഷ്ഠാഷ്ടമ ദോഷത്തെപ്പറ്റി.


ഷഷ്ഠം എന്നു പറഞ്ഞാല്‍ '6'. അഷ്ടമം എന്നു പറഞ്ഞാല്‍ '8'. ഷഷ്ഠാഷ്ടമം എന്നു പറഞ്ഞാല്‍ 6-8 എന്നര്‍ത്ഥം.
വിവാഹപ്പൊരുത്തം നോക്കുമ്പോഴാണ് ഈ ദോഷം കൂടുതലും പരിഗണിക്കുന്നത്. സ്ത്രീയുടെ നാള്‍ ഏത് കൂറെന്ന് ആദ്യം നോക്കുക. ഈ കൂറില്‍നിന്ന് ആറാംകൂറില്‍ പുരുഷന്‍ ജനിച്ചാല്‍ ഷഷ്ഠാഷ്ടമദോഷമായി.

ഉദാഹരണത്തിന് മേടക്കൂറില്‍ പിറന്ന സ്ത്രീക്ക് കന്നിക്കൂറുകാരനായ പുരുഷന്മാരുമായി ഷഷ്ഠാഷ്ടമദോഷമുണ്ട്. ഉത്രത്തില്‍ അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ അര എന്നീ നാളുകള്‍ കന്നിക്കൂറില്‍ വരുന്നതാണ്. അതുകൊണ്ട് ഭരണിയും അത്തവും തമ്മില്‍ ഷഷ്ഠാഷ്ടമദോഷമുണ്ടെന്ന് മനസ്സിലായല്ലോ.

മനുഷ്യ മനസ്സിനെ ചന്ദ്രനാണ് നിയന്ത്രിക്കുന്നതെന്ന് ജ്യോതിഷാചാര്യന്മാര്‍ പറയുന്നു. അതുകൊണ്ട് ഷഷ്ഠാഷ്ടമ ദോഷമുള്ള സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ ചേര്‍ച്ച കുറയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

എന്നാല്‍ ഏകാധിപത്യം (രണ്ട് കൂറിന്റെയും അധിപന്മാരായ ഗ്രഹങ്ങള്‍ ഒന്നായാലും) കൂറിന്റെ അധിപന്മാരായ ഗ്രഹങ്ങള്‍ തമ്മില്‍ ബന്ധുക്കളായാലും വശ്യപ്പൊരുത്തം ഉണ്ടായാലും ഷഷ്ഠാഷ്ടമദോഷത്തിന് പരിഹാരമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

കൂറുകള്‍


അശ്വതി, ഭരണി, കാത്തിക ആദ്യകാല്‍- മേടക്കൂറ്

കാര്‍ത്തിക അവസാനമുക്കാല്‍, രോഹിണി, മകയിരം ആദ്യഅര - ഇടവക്കൂറ്

മകയിരം അവസാന അര, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍- മിഥുനക്കൂറ്

പുണര്‍തം അവസാനകാല്‍, പൂയം, ആയില്യം- കര്‍ക്കടകക്കൂറ്

മകം, പൂരം, ഉത്രം ആദ്യകാല്‍-ചിങ്ങക്കൂറ്

ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യഅര- കന്നിക്കൂറ്

ചിത്തിര അവസാന അര, ചോതി, വിശാഖം ആദ്യമുക്കാല്‍- തുലാക്കൂറ്

വിശാഖം അവസാനകാല്‍, അനിഴം, തൃക്കേട്ട- വൃശ്ചികക്കൂറ്

മൂലം, പൂരാടം, ഉത്രാടത്തില്‍ ആദ്യകാല്‍- ധനുക്കൂറ്

ഉത്രാടം അവസാനമുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ അര- മകരക്കൂറ്

അവിട്ടം അവസാന അര, ചതയം, പൂരൂരുട്ടാതി ആദ്യമുക്കാല്‍- കുംഭക്കൂറ്

പൂരൂരുട്ടാതി അവസാനകാല്‍, ഉത്രട്ടാതി, രേവതി- മീനക്കൂറ്

മേടക്കൂറും- കന്നിക്കൂറും തമ്മിലും, ഇടവക്കൂറും- തുലാക്കൂറും തമ്മിലും, മിഥുനക്കൂറും- വൃശ്ചികക്കൂറും തമ്മിലും, കര്‍ക്കിടക്കൂറും- ധനുക്കൂറും തമ്മിലും, ചിങ്ങക്കൂറും- മകരക്കൂറും തമ്മിലും, കന്നിക്കൂറും-കുംഭക്കൂറും തമ്മിലും, തുലാക്കൂറും-മീനക്കൂറും തമ്മിലും ഷഷ്ഠാഷ്ടമദോഷം പറയുന്നു.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Ads by Google
Loading...
TRENDING NOW