Thursday, September 13, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 14 Oct 2017 02.52 PM

രാവണന്റെ മകന്റെ ഗ്രഹനില തെറ്റിച്ച ശനിയുടെ ബുദ്ധി; അതെന്തിനു വേണ്ടിയായിരുന്നു..... രാമരാവണ യുദ്ധത്തില്‍ ഇന്ദ്രജിത്തിന് സംഭവിച്ചതെന്ത്?

''അവന്‍ സമര്‍ഥനായി വളര്‍ന്നു. എല്ലാ ഗ്രഹങ്ങളും യഥാര്‍ഥ സ്ഥാനത്തു നിന്നതിനാല്‍ മേഘനാദന്‍ ഇന്ദ്രനുപോലും വെല്ലുവിളിയായി. ''
uploads/news/2017/10/155615/Weeklypurankdha141017.jpg

രാവണന്‍ ലങ്ക ഭരിക്കുന്ന കാലം. ശക്തനും ധിക്കാരിയുമായ രാവണനെ ദേവന്‍മാര്‍ക്കുപോലും ഭയമായിരുന്നു.

രാവണന്‍ മണ്ഡോദരിയെ വിവാഹം കഴിച്ചു. അവര്‍ ഗര്‍ഭിണിയായി. അപ്പോള്‍ രാവണന്‍ ചിന്തിച്ചു. എനിക്കുണ്ടാകുന്ന കുഞ്ഞിന്റെ ഭാവി നിശ്ചയിക്കുന്നത് നവഗ്രഹങ്ങളാണ്. അതിനാല്‍ അവരെയെല്ലാം കൃത്യവും മികച്ചതുമായ സ്ഥാനങ്ങളില്‍ നിര്‍ത്തണം. അങ്ങനെയെങ്കില്‍ എന്റെ കുഞ്ഞിന് സര്‍വവിധ സൗഭാഗ്യങ്ങളും ഉണ്ടാകും.

ഇക്കാര്യം രാവണന്‍ ഗുരുക്കന്‍മാരുമായി ആലോചിച്ചു. അവര്‍ ഓരോ ഗ്രഹവും നില്‍ക്കേണ്ടതായ സ്ഥാനം ഗണിച്ചുകൊടുത്തു. ഗ്രഹങ്ങളുടെ സ്ഥാനം മനസിലാക്കിയശേഷം രാവണന്‍ നേരെ ശുക്രന്റെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു.

ശുക്രാ... എനിക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു. ആ കുട്ടിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകണം. അതിന് നീ പറ്റിയ സ്ഥാനത്തുതന്നെ പോയിനില്‍ക്കണം...രാവണനെക്കുറിച്ച് ശുക്രന് നല്ല ബോധ്യമുണ്ടായിരുന്നു.

കൈലാസംവരെ അമ്മാനമാടിയ ആളാണ് രാവണന്‍. അതിനാല്‍ രാവണനോടു കളിക്കുന്നത് അത്ര നല്ലതല്ല. ശുക്രന്‍ രാവണന്‍ പറഞ്ഞതുപോലെ അനുസരിച്ചു. പിന്നീട് രാവണന്‍ മറ്റുള്ള ഗ്രഹങ്ങളേയും കണ്ടു.

അവരും രാവണന്‍ പറഞ്ഞതുപോലെ അനുസരിക്കാമെന്ന് സമ്മതിച്ചു. സൂര്യന്‍, ചന്ദ്രന്‍, കുജന്‍, രാഹു, വ്യാഴം, ബുധന്‍, ശനി, കേതു, ശുക്രന്‍ അങ്ങനെ എല്ലാവരും രാവണന്‍ പറഞ്ഞതുപോലെ കൃത്യമായ സ്ഥലത്തുപോയി നിന്നു. കുട്ടിയുടെ ജനനസമയം അടുത്തെത്തി.
അപ്പോള്‍ ശനി വിചാരിച്ചു.

ഈ ദുഷ്ടന് ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന്‍ അച്ഛനെപ്പോലെ അഹങ്കാരിയും തെമ്മാടിയുമായി മാറിയാലോ? എങ്കില്‍ അച്ഛനും മകനുംകൂടി ലോകംതന്നെ മുടിക്കും. അതുകൊണ്ട് ഒരു സൂത്രം ഒപ്പിക്കാം.

കുട്ടി ജനിക്കാറായ മുഹൂര്‍ത്തത്തില്‍ സൂത്രക്കാരനായ ശനി ഒരു ചാട്ടം. എന്നിട്ടോ? കുട്ടിക്ക് അപകടമുണ്ടാകുന്ന സ്ഥാനത്തുചെന്ന് ഒറ്റനില്‍പ്പ്.
ഇക്കാര്യം ആരും അറിഞ്ഞില്ല. എല്ലാം ഭംഗിയായി നടന്നുവെന്ന് രാവണനും കരുതി. രാവണന് ഒരു മകന്‍ ജനിച്ചു. അവന് വീട്ടുകാര്‍ മേഘനാദന്‍ എന്നു പേരുമിട്ടു.

അവന്‍ സമര്‍ഥനായി വളര്‍ന്നു. എല്ലാ ഗ്രഹങ്ങളും യഥാര്‍ഥ സ്ഥാനത്തുനിന്നതിനാല്‍ മേഘനാദന്‍ ഇന്ദ്രനുപോലും വെല്ലുവിളിയായി. അതോടെ അവന്‍ ഇന്ദ്രജിത്ത് എന്ന പേരും നേടി. എന്നാല്‍ രാമരാവണയുദ്ധം വന്നപ്പോള്‍ മേഘനാദന് ശനിദോഷം പിടികൂടി. ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW