Thursday, November 15, 2018 Last Updated 13 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 14 Oct 2017 10.01 AM

അസംഭവ്യമെന്ന് കരുതിയത് കണ്‍മുന്നില്‍; ഗള്‍ഫിനെ തുടച്ചു നീക്കുന്ന കൂറ്റന്‍ തിരമാല ദൃശ്യവുമായി ജിയോസ്‌റ്റോം

uploads/news/2017/10/155556/geo.gif

ദുബായ്: പ്രകൃതി ദുരന്തങ്ങള്‍ എല്ലായിടത്തും സാധാരണമെങ്കിലും ഉയര്‍ന്നു വരുന്ന കൂറ്റന്‍ തിരമാല ഗള്‍ഫിനെ തുടച്ചു നീക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഭാവിയില്‍ ലോകത്ത് സംഭവിക്കുന്ന പല ദുരന്തങ്ങളും നമ്മുടെ ചിന്തയ്ക്കതീതമായിരിക്കും എന്ന മുന്നറിയിപ്പ് നല്‍കി ഹോളിവുഡ് ചിത്രം 'ജിയോസ്‌റ്റോം'. ഉയര്‍ന്നു വരുന്ന കൂറ്റന്‍ തിരമാല ഗള്‍ഫ് തീരത്തെ പടുകൂറ്റന്‍ കെട്ടിടങ്ങളെയെല്ലാം നാമാവശേഷമാക്കുന്നു. ഇങ്ങനെയൊരു സാധ്യതയില്‍ ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും ചിത്രീകരിച്ചിരിക്കുകയാണ് 'ജിയോസ്‌റ്റോം'.


പുറത്തു വിട്ട ട്രെയിലറിലാണ് ഗള്‍ഫിനെ സാങ്കല്‍പ്പികമായി തകര്‍ക്കുന്ന ദൃശ്യങ്ങളുള്ളത്. ഫാന്റസി-സയന്‍സ് ത്രില്ലറാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 19ന് യുഎഇയില്‍ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി യുഎഇ വലിയ സഹായമാണ് നല്‍കിയത്. ഷൂട്ടിങിന് ടാക്‌സ് ഇളവ് അനുവദിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് വലിയ പിന്തുണയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദൃശ്യങ്ങളിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW