Friday, October 13, 2017 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 04.05 PM

റിലീസിന് മുമ്പേ തന്റെ സിനിമ പരാജയപ്പെടും എന്നു പറഞ്ഞ പ്രേക്ഷകന് ആസിഫ് അലി നല്‍കിയ മറുപടി

uploads/news/2017/10/155292/asif-alii.gif

ഇറങ്ങും മുമ്പ് സിനിമ പരാജയമാകും എന്ന പറഞ്ഞയാള്‍ക്കു മറുപടിയുമായി ആസിഫ് അലി. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന താരത്തിന്റെ ചിത്രം കാറ്റിന്റെ പ്രേമോഷന്റെ ഭാഗമയാണു ആസിഫ് അലി ഫേസ്ബുക്ക് ലൈവില്‍ എത്തി. ഈ സമയം ചിത്രം പരാജയപ്പെടും എന്നു പ്രേക്ഷകന്‍ ഫേസ്ബുക്കിലൂടെ ആസിഫിനോടു പറഞ്ഞത്. പി. പത്മരാജന്റെ കഥയെ ആസ്പദമാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണു കാറ്റ്. പത്മനാഭന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു ഇടവേളയ്ക്കു ശേഷം പരിജയസമ്പന്നായ സംവിധായകനൊപ്പം ജോലി ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് എന്ന് ആസിഫ് അലി പറയുന്നു. തന്റെ ചിത്രം പരാജയപ്പെടും എന്ന പറഞ്ഞ പ്രേക്ഷകന് ആസിഫ് അലി നല്‍കിയ മറുപടി ഇങ്ങനെ.

‘ഒരു സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇറങ്ങിയ സമയത്തും ഞാന്‍ ഇത് പറഞ്ഞിരുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. എല്ലാവര്‍ക്കും അവസരം കൊടുക്കണം. എന്നെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് കാറ്റ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ കുറച്ച് പരിചയ സമ്പന്നനായ സംവിധായകനോടൊപ്പം ജോലി ചെയ്യുന്നത്. മുരളി ഗോപി ചേട്ടന്‍ ഉണ്ട്. എന്നെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമ വിജയിപ്പിക്കാനുള്ള ഫോര്‍മുല നമ്മള്‍ക്ക് അറിയാം. പക്ഷെ അതില്‍ നിന്ന് വ്യത്യാസ്തമായി സഞ്ചരിക്കുന്ന സിനിമയാണിത്. ഇതൊരു അവാര്‍ഡ് സിനിമയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയല്ല’- ആസിഫ് പറഞ്ഞു.

Ads by Google
Advertisement
Friday 13 Oct 2017 04.05 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW